For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയെക്കാളും കിടിലൻ വില്ലത്തി, ഇന്ദ്രജയ്‌ക്കൊപ്പമിറങ്ങിയ അനിരുദ്ധ് പോലീസ് സ്‌റ്റേഷനിൽ; താക്കീതുമായി രോഹിത്

  |

  കുടുംബ വിളക്ക് സീരിയലില്‍ വേദിക എന്ന വില്ലത്തിയുടെ വിളയാട്ടമായിരുന്നു ഇതുവരെ. സുമിത്രയുടെ സുഹൃത്തായി ശ്രീനിലയം കുടുംബത്തിലേക്ക് കടന്ന് വന്ന വേദിക വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആ കുടുംബത്തെ തകര്‍ത്തു. ഇരുപത്തിയഞ്ച് വര്‍ഷത്തോളം ഭാര്യ ഭര്‍ത്താക്കന്മാരായി കഴിഞ്ഞ സുമിത്രയെയും സിദ്ധാര്‍ഥിനെയും തമ്മില്‍ പിരിച്ചു.

  ഹോട്ട് ലുക്കിൽ നികിത ശർമ്മ, മനോഹരമായ ഫോട്ടോസ് കാണാം

  വേദികയ്ക്ക് പിന്നാലെ ശക്തയായ മറ്റൊരു വില്ലത്തി കൂടി പരമ്പരയിലേക്ക് എത്തിയിരിക്കുകയാണ്. സിദ്ധാര്‍ഥിന് പിന്നാലെ മകന്‍ അനിരുദ്ധിന്റെ ജീവിതത്തിലേക്കാണ് ഈ കഥാപാത്രത്തിന്റെ വരവ്. വളരെ കുറഞ്ഞ സമയം കൊണ്ട് പോലീസ് സ്‌റ്റേഷന്‍ വരെ കൊണ്ട് എത്തിച്ചിരിക്കുകയാണ് ഇന്ദ്രജ എന്ന ഡോക്ടര്‍. ശേഷം നടന്നത് പ്രേക്ഷകരെ പോലും അമ്പരിപ്പിക്കുന്ന സംഭവങ്ങളാണ്.

  സിദ്ധാര്‍ഥ്-സുമിത്ര ദമ്പതിമാരുടെ മൂത്ത മകനാണ് ഡോക്ടറായ അനിരുദ്ധ്. അനിയുടെ ഭാര്യ അനന്യയും ഡോക്ടറാണ്. ഇവര്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടറായിട്ടാണ് ഇന്ദ്രജ എത്തുന്നത്. ഇന്‍ഡ്രോയില്‍ തന്നെ അനിരുദ്ധിനെ സഹായിച്ച് കൊണ്ടാണ് ഇന്ദ്രജ ഏവരുടെയും മനസിലേക്ക് ഇടം നേടുന്നത്. അനിയോട് പ്രത്യേക ഇഷ്ടം കാണിക്കുന്ന ഇന്ദ്രജ അനന്യയുടെയും അനിരുദ്ധിന്റെയും വിവാഹ വാര്‍ഷികത്തില്‍ പങ്കെടുക്കാനും വീട്ടിലെത്തി. ശേഷം സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്.

  അനന്യയുടെ മാതാപിതാക്കളെ കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോകാമെന്ന് തീരുമാനിച്ച് നില്‍ക്കുമ്പോഴാണ് അനിരുദ്ധിനെ ഡോക്ടര്‍ ഇന്ദ്രജ വീട്ടിലേക്ക് വിളിപ്പിക്കുന്നത്. ചില മോശം സമീപനം കൊണ്ട് അനിരുദ്ധിനെ വിടാതെ പിന്തുടരുകയാണ് ഇന്ദ്രജ. കടുത്ത മദ്യപാനത്തിന് അടിമയായ ഇന്ദ്രജ അനിരുദ്ധിനൊപ്പം കാറില്‍ അതിവേരഗത്തില്‍ പോയതിന് പോലീസ് പിടിച്ചിരുന്നു. പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി എന്നത് മാത്രമല്ല മദ്യപിച്ചതിനും ലൈസന്‍സില്ലാതെ ഡ്രൈവ് ചെയ്തതിനുമെല്ലാം ചേര്‍ത്ത് പോലീസ് പിടിച്ച ്‌കൊണ്ട് പോവുന്നു.

  സ്‌റ്റേഷനിലെത്തിയ ഉടനെ പോലീസുകാരന്‍ അനിരുദ്ധിനെ തല്ലുന്നുണ്ട്. കുടിച്ച് ലക്ക് കെട്ട ഈ സ്ത്രീയ്ക്ക് വാഹനം ഓടിക്കാന്‍ കൊടുത്തു എന്നതിനായിരുന്നു തല്ല്. ഒടുവില്‍ സുമിത്രയുടെ സുഹൃത്തായ രോഹിത് ഗോപാലാണ് അനിരുദ്ധിനെ ജാമ്യത്തില്‍ ഇറക്കുന്നത്. സ്റ്റേഷനില്‍ നിന്നും ഇതുപോലെയുള്ള സ്ത്രീയുടെ സൗഹൃദം കാരണമാണ് നിന്റെ അമ്മയുടെ ജീവിതം തകര്‍ത്തത് എന്നുള്ള താക്കീതും രോഹിത് നല്‍കി. എന്നാല്‍ രോഹിത്തിനെതിരെ തട്ടിക്കയറി അനിരുദ്ധ് തന്റെ രോഷം തീര്‍ക്കുകയും ചെയ്തു.

  മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തി പേഴ്സണൽ ട്രെയിനർ

  എന്തായാലും അനിരുദ്ധിന്റെ ഈ പോക്ക് അച്ഛനെ കടത്തി വെട്ടുന്ന തരത്തിലേക്ക് ആയിരിക്കും. ഇനിയെങ്കിലും അനി അമ്മയെ സ്‌നേഹിക്കുമോ? ഏതായാലും അവന്‍ ഒരടികിട്ടിയല്ലോ സമാധാനമായി. അനിരുദ്ധിന്റെ മുഖം നോക്കി തല്ലിയ പോലീസുകാരനാണ് ഇന്നത്തെ ലൈക്ക് മുഴുവന്‍. എന്തായാലും സുമിത്രയേ പോലെ അല്ല അനന്യ.സുമിത്രയുടെ വീട്ടുകാരെ പോലെ അല്ല അനന്യയുടെ വീട്ടുകാര്‍. ആ നിലയ്ക്ക് അനിരുദ്ധിന്റെ കാര്യം ഗോവിന്ദാ ആവും. വരുന്ന എപ്പിസോഡിന് വേണ്ടി കട്ട കാത്തിരിപ്പിലാണ് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Is Anirudh Following The Footsteps Of Sidharth? New Promo Is Packed With Interesting Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X