ഭാര്യയെ ഇത്രയും സ്‌നേഹിക്കുന്നുണ്ടായിരുന്നോ? അച്ഛന്റെ പാതയിലൂടെ പോവാതെ അനിരുദ്ധ്, കുടുംബവിളക്കില്‍ ട്വിസ്റ്റ്
കുടുംബവിളക്ക് സീരിയല്‍ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സുമിത്രയുടെ പിറന്നാള്‍ ആഘോഷം ശ്രീനിലയം വീട്ടില്‍ നടക്കുമ്പോള്‍ തന്നെ അനിരുദ്ധിന് ഒരു അപകടം സംഭവിക്കാന്‍ പോവുമെന്നുള്ള സൂചനകളും വന്നിരിക്കുകയാണ്. സീനിയര്‍ ഡോക്ടറായ ഇന്ദ്രജയുടെ ഭീഷണിയ്ക്ക് മുന്നില്‍ തോല്‍ക്കാന്‍ പറ്റില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ് അനിരുദ്ധ്. മരിക്കാന്‍ തീരുമാനിച്ചതോടെ വീട്ടില്‍ എല്ലാവരോടും തന്റെ സ്‌നേഹം പങ്കുവെച്ചിട്ടാണ് പോവുന്നത്.
നീ അല്ലാതെ മറ്റൊരു സ്ത്രീ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് അനന്യയോട് അനിരുദ്ധ് പറയുന്നത്. നാളെ ഒരു തെറ്റിദ്ധാരണ ഉണ്ടാവാതെ ഇരിക്കാനും അനുവിനെ അതേത്തോളം താന്‍ സ്‌നേഹിക്കുന്നുണ്ടെന്ന് പറയുകയാണ്. എന്നാല്‍ അനിരുദ്ധിന്റെ അസാന്നിധ്യം ശ്രീനിലയം വീട്ടിന്റെ സമാധാനം നശിപ്പിക്കുന്നതാണ് പുതിയ എപ്പിസോഡില്‍ കാണിക്കുന്നത്.

താന്‍ പോയി വേഗം തിരിച്ച് വരാമെന്ന് വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം ഉറപ്പ് നല്‍കിയിട്ടാണ് അനിരുദ്ധ് ഇറങ്ങുന്നത്. ഇതുവരെ അമ്മയോട് അതൃപ്തി കാണിച്ചിരുന്നെങ്കിലും ഉള്ളിലെ തെറ്റുകള്‍ ഏറ്റുപറഞ്ഞിരുന്നു. ഇതോടെ മകന്‍ വരാതെ കേക്ക് മുറിക്കില്ലെന്ന വാശിയിലാണ് സുമിത്ര. എല്ലാവരും അനിരുദ്ധ് വരുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുകയാണെങ്കിലും അവന്‍ വരില്ലെന്നാണ് സരസ്വതിയമ്മ മാത്രം പറയുന്നത്. എന്തായാലും പുതിയ പ്രൊമോയില്‍ ശ്രീകുമാര്‍ അടക്കമുള്ളവര്‍ ഇതിനെ കുറിച്ച് സംസാരിക്കുന്നത് കാണാം.
അച്ഛാച്ചന്‍ അടക്കം എല്ലാവരും അനിരുദ്ധിനെ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഇതിനിടയില്‍ പ്രശ്‌നം അറിഞ്ഞ് സുമിത്ര അനിരുദ്ധിനെ രക്ഷിക്കുമെന്നാണ് കരുതുന്നത്. എന്തായാലും അനി അനന്യയെ നന്നായി സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായെന്നാണ് ആരാധകര്‍ പറയുന്നത്. അനിക്ക് ഒന്നും സംഭവിക്കാണ്ടിരുന്നാല്‍ മതിയായിരുന്നു. എത്ര പ്രലോഭവനം ഉണ്ടായാലും അനിരുദ്ധ് ഒരിക്കലും അച്ഛന്റെ വഴിയേ സഞ്ചരിക്കില്ല. ഭാര്യയ്ക്ക് ബഹുമാനവും, സ്‌നേഹവും കൊടുക്കുന്ന നല്ല ഭര്‍ത്താവ് ആണ്. അനി ഉറപ്പായും പാര്‍ട്ടിക്ക് വരുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. അനിയുടെ സ്വഭാവം വരെ നേരെ ആയി.എന്നിട്ടും സരസ്വതിയമ്മക്ക് മാത്രം ഒരു മാറ്റവും ഇല്ല.

എന്തൊക്കെ ആയാലും സിദ്ധാര്‍ഥ് - സുമിത്രയും തമ്മില്‍ വീണ്ടും ഒന്നിപ്പിക്കരുത് എന്ന് മാത്രം ഞങ്ങള്‍ പറയുകയാണ്. സീരിയലില്‍ വരുന്ന ഓരോ ചെറിയ മാറ്റങ്ങളും അംഗീകരിക്കുന്ന മേക്കോഴ്‌സ് ആയത് കൊണ്ട് പറയുവാണ്. നല്ലൊരു കഥയേ നശിപ്പിക്കില്ലെന്ന് വിശ്വസിക്കുന്നു. ഇപ്പോഴത്തെ കഥയുടെ പോക്ക് കാണുമ്പോള്‍ അവസാനം അങ്ങനെ കൊണ്ട് എത്തിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതെന്തായാലും ഞങ്ങളും ആഗ്രഹിക്കുന്നില്ല.
അമ്മയറിയതേ സീരിയലിന്റെയും കുടുംബവിളക്കിന്റെയും തമ്പ് നെയില്‍ ഒന്ന് തന്നെ ഇടണം എന്ന് നിങ്ങള്‍ക്ക് വല്ല നിര്‍ബന്ധവും ഉണ്ടോ? ബാക്കി എല്ലാത്തിന്റെയും നല്ലത് നോക്കി ഇടുവല്ലോ. കുടുംബവിളക്കിലും അത്തരം മാറ്റങ്ങള്‍ വരണമെന്നാണ് ചിലര്‍ പറയുന്നത്. മാത്രമല്ല ഈ എപ്പിസോഡ് കൂടി ഇന്ദ്രജയുടെ കാര്യം അവസാനിപ്പിക്കണമെന്ന് കൂടി പ്രേക്ഷകര്‍ പറയുന്നു.


Click it and Unblock the Notifications











