ട്രാക്ക് മാറ്റിയതോടെ കുടുംബവിളക്ക് പൊളിയായി; ഇനി സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് വരെ പോകാമെന്ന് ആരാധകര്‍
കുടുംബവിളക്കിലെ സുമിത്രയുടേത് നല്ലൊരു കുടുംബമായിരുന്നെങ്കിലും വേദികയെ പോലൊരാള്‍ വന്ന് എല്ലാം നശിപ്പിച്ചു. സുമിത്രയുടെ ഭര്‍ത്താവിനെ തട്ടി എടുത്തതോട് കൂടി കുടുംബത്തില്‍ എല്ലാവരും പ്രതിസന്ധിയിലായി. ആദ്യം രണ്ട് മക്കളും സുമിത്രയെ തള്ളി പറഞ്ഞെങ്കിലും മകള്‍ തിരിച്ചു വന്നു. തിരിച്ചറിവ് ഇല്ലാതെ പോയത് മൂത്തമകന് മാത്രമായിരുന്നു. ഒടുവില്‍ വേദികയെ പോലെ ഇന്ദ്രജ എന്നൊരു കഥാപാത്രത്തിന്‍രെ വരവ് എല്ലാ രീതിയിലും മനോഹരമായിരിക്കുകയാണ്. ഇന്ദ്രജയുടെ ചതിക്കുഴിയില്‍ വീണ അനിരുദ്ധിനെ അമ്മ രക്ഷിച്ചതോടെയാണ് കഥയില്‍ പുതിയ ട്വിസ്റ്റ് വരുന്നത്.
ഇപ്പോള്‍ അമ്മയോട് ക്ഷമ ചോദിച്ച് മകനും, മകനോട് ക്ഷമിച്ച് വാത്സല്യം നിറഞ്ഞ അമ്മയുമാണ് കുടുംബവിളക്കിലുള്ളത്. അമ്മമാരെ എത്രയൊക്കെ ദ്രോഹിച്ചാലും അവര്‍ക്ക് മക്കളോട് ദേഷ്യം ഉണ്ടാവില്ലെന്ന് സുമിത്ര വീണ്ടും കാണിച്ച് തരികയാണ്. മകന്റെ തെറ്റുകള്‍ ഓര്‍ത്തിരിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് സുമിത്ര സ്‌നേഹം കൊണ്ട് അനിരുദ്ധിനെ വീഴ്ത്തി കളഞ്ഞു. അങ്ങനെ മറ്റൊരു അമ്മ മകന്‍ കോമ്പോ കൂടി കുടുംബവിളക്കില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷമാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

മറ്റ് സീരിയലുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് കുടുംബവിളക്ക്. നല്ലൊരു അമ്മയുടെ കഥ കൂടിയാണിത്. ജീവിതത്തെ കുറിച്ചുള്ള ഒരുപാട് പാഠങ്ങള്‍ ഇതിലുണ്ട്. സുമിത്രക്ക് തന്റെ മൂന്ന് മക്കളുടെ സ്‌നേഹം ഇനി ആവോളം അനുഭവിക്കാം. ആ അമ്മക്ക് അതിലും വലുതായി ഇനി എന്തു വേണം. എന്തൊക്കെ പറഞ്ഞാലും സുമിത്രയുടെ ഏറ്റവും കഷ്ടത നിറഞ്ഞ സമയത്ത് പ്രദീഷ് മാത്രമാണ് താങ്ങും തണലുമായി നിന്നത്. അപ്പോഴെല്ലാം ബാക്കി 2 മക്കള്‍ സുമിത്രക്ക് വേദന മാത്രമാണ് കൊടുത്ത്. ഇനി എങ്കിലും ആ അമ്മയെ സ്‌നേഹിക്കാന്‍ നോക്ക് എന്നാണ് അനിരുദ്ധിനോട് ആരാധകര്‍ പറയുന്നത്.

തുടക്കത്തില്‍ ഇന്ദ്രജ അനാവശ്യ കഥാപാത്രം ആണെന്നൊക്കെ കുറെ പേര് പറഞ്ഞിരുന്നു എന്നാല്‍ ഇന്ദ്രജ വന്നതില്‍ പിന്നെ ആണ് അനിരുദ്ധിന് ഈ മാറ്റം ഉണ്ടായത്. സ്വന്തം അമ്മയുടെയും കൂടപ്പിറപ്പുകളുടെയും വില മനസിലാക്കാന്‍ ഇതിലും നല്ലൊരു വിഷയം ഇല്ല. അല്ലെങ്കിലും അനില്‍ ബാസ് എഴുതുന്നതൊന്നും വെറുതെയാവില്ല. ഇതായിരുന്നു പ്രേഷകര്‍ ആഗ്രഹിച്ചത്. കഥയുടെ ട്രാക്ക് മാറിയതോടെ കുടുംബവിളക്ക് പൊളിയായി വരുന്നുണ്ട്.

കുടുംബവിളക്ക് നല്ല സീരിയലായി. ഇപ്പോള്‍ എല്ലാ ദിവസവും കാണാന്‍ എന്തൊരു ഉത്സാഹമാണ്, ശനിയും ഞായറും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ഇനിയൊരു സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉണ്ടെങ്കില്‍ അത് 'കുടുംബവിളക്ക് ' മാത്രമാണ് അര്‍ഹിക്കുന്നത്. എന്ന് തുടങ്ങി പ്രൊമോ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. മുന്‍പ് അവിഹിത കഥകള്‍ മാത്രമേ പറയാനുള്ളു എന്ന പേരില്‍ കുടുംബവിളക്കിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു.
Recommended Video

കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം പ്രഖ്യാപിച്ചതും വളരെ വിവാദങ്ങളുണ്ടാക്കി. സീരിയലുകള്‍ക്കൊന്നും നിലവാരം ഇല്ലെന്നും അതുകൊണ്ട് മികച്ച സീരിയലായി തിരഞ്ഞെടുക്കാന്‍ പറ്റിയത് ഒന്നുമില്ല എന്നുമായിരുന്നു ആരോപണം. ഇതോടെ സീരിയലുകളുടെ അണിയറ പ്രവര്‍ത്തകരും നിരാശയിലായി. ഇപ്പോള്‍ കുടുംബവിളക്ക് അടക്കം സീരിയലുകളെല്ലാം മികച്ച കഥയും തിരക്കഥയും അവതരണവുമായി മികവുറ്റ പ്രകടനമാണ് കാഴ്ച വെക്കുന്നത്.


Click it and Unblock the Notifications