For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവനെ വിശ്വസിക്കരുത്, ചതിയനാണ്, ഒരു മുത്തശ്ശി ഭാര്യയോട് പറഞ്ഞു, സംഭവം പങ്കുവെച്ച് കുടുംബവിളക്കിലെ സിദ്ധു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നടി മീര വാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയുടെ ആദ്യത്തെ പരമ്പരയാണ്. മീരയ്ക്കൊപ്പം കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്, നൂമ്പിൻ ജോണി, ആനന്ദ് നാരായണൻ, ആതിര മാധവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കുടുംബവിളക്ക് പോലെ തന്നെ താരങ്ങൾക്കു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

  ഡിംപലിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ പൊളിച്ചു, ബിഗ് ബോസ് താരത്തിന്‌റെ വൈറല്‍ ഫോട്ടോസ് കാണാം

  നോബി സ്റ്റാർ മാജിക്കിൽ വരാത്തത് എന്തുകൊണ്ട്, മറുപടി പറഞ്ഞ് ലക്ഷ്മി നക്ഷത്ര, കിട്ടിയത് ഉഗ്രൻ പണി

  സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണ് ചെയ്യുന്നതെങ്കിലും യഥാത്ഥ ജീവിതത്തിൽ അങ്ങനെയല്ല എന്നാണ് കുടുംബവിളക്കിലെ താരങ്ങളായ സിദ്ധാർത്ഥും വേദികയും അനിരുദ്ധും പറയുന്നത്. താരങ്ങൾ ഒന്നിച്ചെത്തിയ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. ഇവർക്കൊപ്പം സഞ്ജനയും പ്രതീഷുമുണ്ട്. യഥാർത്ഥ ജീവിതത്തിൽ വേദികയെ പോലെയല്ല പാവമാണെന്ന് പറയേണ്ട സ്ഥിതയാണെന്നാണ് ശരണ്യ പറയുന്നത്. കൂടാതെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ കഴിയുന്നത് വലിയൊരു കാര്യമാണെന്നും കെ കെയും ശരണ്യയും പറയുന്നു.

  ആ ഒറ്റ കാരണം കൊണ്ടാണ് എലിസബത്തിന് എന്നെ ഇഷ്ടപ്പെട്ടത്, തുറന്ന് പറഞ്ഞ് ബാല, നല്ലൊരു മനസ് വേണം

  കൃഷ്ണ കുമാർ മേനോന് പ്രേക്ഷകരിൽ നിന്ന് നേരിടേണ്ടി വന്ന ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് പ്രതീഷ് . ''ഒരിക്കൽ കെ. കെയും ഞാനും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും കൂടി ഇവിടെ ഒരു മാളിൽ പോയി. അപ്പോൾ അവിടെ ഒരു ഫാമിലി എത്തിയിരുന്നു. അതിൽ ഒരു മുത്തശ്ശയും ഉണ്ടായിരുന്നു. ആ മുത്തശ്ശി എന്നെ കണ്ടതും ഓടി വന്ന വിശേഷം ചോദിച്ചു. എന്നിട്ട് കെകെയുടെ ഭാര്യയോട് അദ്ദേഹത്തെ വിശ്വസിക്കരുത് ചീത്തയാണ് എന്നൊക്കെ പറഞ്ഞു. എന്നാൽ അത് സീരിയലാണ് അഭിനയമാണ് എന്നൊക്കെ പറഞ്ഞിട്ടും വിശ്വസിക്കാൻ തയ്യാറായില്ല. അവരുടെ മക്കൾ പോലും പറഞ്ഞത് മുത്തശ്ശി വശ്വസിച്ചില്ല. ബാക്കിയെല്ലാവരും എന്റെ അടുത്ത് നിന്ന് ഫോട്ടോ എടുത്തു എന്നാൽ പുള്ളിക്കാരത്തി മാത്രം ഫോട്ടോ എടുത്തില്ലെന്നും നൂപിൻ പറഞ്ഞതിന് തുടർച്ചയായി കൃഷ്ണകുമാർ മേനോൻ പറഞ്ഞു.

  ഇത്തരത്തിലുളള മറ്റൊരു സംഭവവും കെ കെ പറയുന്നുണ്ട്. വിളക്ക് കാത്തിച്ചിട്ട് ഓരോ അമ്മൂമ്മമാർ തന്നെ ശപിക്കാറുണ്ടെന്നാണ് താരം പറയുന്നത്. ഇതിന്റെ വീഡിയോ തനിക്ക് സുഹൃത്തുക്കൾ ഫേസ്ബുക്കിലൂടെ അയച്ചു തരാറുണ്ട്. ഇപ്പോഴും താൻ അത് ഫോണിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും കെകെ മേനോൻ പറയുന്നുണ്ട്. എന്നാൽ ഇതു പോലത്തെ സംഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ശരണ്യ ആനന്ദും പറഞ്ഞു. ഭർത്താവ് ഓണത്തിന് ഇങ്ങോട്ട് വന്നിരുന്നു. ഈ സമയം ഞങ്ങൾ ഒരു സ്ഥലത്ത് ഭക്ഷണം കഴിക്കാൻ പോയി. അപ്പോൾ ഓരാൾ കുറെ നേരമായി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അവസാനം അടുത്ത് വന്നിട്ടു പറഞ്ഞു. ഇതാണില്ലേ യത്ഥാർഥ ഭർത്താവ്. നല്ല ഭർത്താവ് ഉണ്ടായിട്ട് എന്തിനാ ഈ സിദ്ധാർത്ഥിന്റെ കൂടെ ഇങ്ങനെ നടക്കുന്നത്. ഭർത്താവ് തമാശയോടെയാണ് ഇക്കാര്യം കേട്ടതെന്നും ശരണ്യ പറയുന്നു,

  സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ഇവർക്ക് ലഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് വേദിക. സോഷ്യൽ മീഡിയയിലൂടെ മികച്ച പിന്തുണയാണ് നടിക്ക് ലഭിക്കുന്നത് . താരത്തിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇത് പ്രേക്ഷക പങ്കുവെയ്ക്കാറുമുണ്ട്. അതുപോലെ സിദ്ധാർത്ഥ് പോസിറ്റീവ് കഥാപാത്രത്തിലേയ്ക്ക് വരുകയാണിപ്പോൾ. തുടക്കത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു. എന്നാൽ വേദികയെ വിവാഹം കഴിച്ചതിന് ശേഷം സിദ്ധു പാവമായിരിക്കുകയാണ്. തെറ്റ് മനസ്സിലാക്കിയ സിദ്ധാർത്ഥ് ഇന്ന് ദുഃഖിക്കുന്നുണ്ട്. എന്നാൽ അത്ര വേഗം വേദികയിൽ നിനന് തിരിച്ച് വരാൻ സിദ്ധുവിന കഴിയില്ല. ഇപ്പോൾ യുട്യൂബിൽ നിന്ന് നല്ല കമന്റുകളാണ് ലഭിക്കുന്നത്.

  400 എപ്പിസോഡുകൾ പൂർത്തിയാക്കിയിരിക്കുകയാണ് കുടുംബവിളക്ക്. റേറ്റിംഗിങ്ങിൽ ആദ്യസ്ഥാനം നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. സുമുത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. ഭർത്താവ് ഉപേക്ഷിച്ച സുമിത്ര സ്വന്തം കാലിൽ നിന്ന് ജീവിതം വിജയം നേടുകയാണ്. സുമിത്രയെ തകർക്കനായി വേദിക പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതെല്ലാം തനിക്ക് പണിയായി മാറുകയാണ്. വേദികയുമായുള്ള വിവാഹത്തോടെ സിദ്ധുവും മകൻ പ്രതീഷും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുകയാണ്. അമ്മ സുമിത്രയ്ക്ക് ഒപ്പം നിന്നിപ്രതീഷ് ഇപ്പോൾ അച്ഛനും തുണയായി മാറുകയാണ്. ഇപ്പോൾ മകനും മരുമകൾക്കും വിരുന്ന് ഒരുക്കുകയാണ് സിദ്ധു.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  കടപ്പാട്; വീഡിയോ കാണാം

  Read more about: serial
  English summary
  Kudumbavilakku: Krishnakumar Menon Opens Up An Old Women Advice To His Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X