For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനന്യയുടെ സന്തോഷം തകർത്ത് ഇന്ദ്രജ, അനിരുദ്ധിന്റെ വാക്ക് കേട്ട് പൊട്ടിക്കരഞ്ഞ് അനു...

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് കുടുംബവിളക്ക്. 2020 ജനുവരി 27നാണ് സീരിയൽ ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരക്ക് ലഭിക്കുന്നത്. സാധാരണ കണ്ടു വന്നിരുന്ന സീരിയലുകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു കുടുംബവിളക്ക് കഥ പറഞ്ഞത്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണിത്. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും കുടുംബവിളക്കിന് നിരവധി ആരാധകരുണ്ട്.

  വിവാഹശേഷം സന്തോഷവതിയായി കാജൽ അഗർവാൾ, മനോഹരമായ ഫോട്ടോസ് വൈറലാവുന്നു

  പുതിയ നേട്ടവുമായി സൂര്യയും മണിക്കുട്ടനും, പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് സൂര്യ

  സിനിമ താരം മീര വസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. മീരയ്ക്കൊപ്പം കൃഷ്ണകുമാർ മേനോൻ, നൂബിൻ ജോണി, അമൃത നായർ, ആതിര മാധവ് ശരണ്യ ആനന്ദ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നടി താരം ശരണ്യ ആനന്ദിന്റേയും ആദ്യത്തെ മിനീസ്ക്രീൻ പരമ്പരയാണിത്. വേദി എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് ശരണ്യ. ബംഗാളി സീരയൽ ശ്രീമോയിയയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. തമിഴ്, തെലുങ്ക്, കന്നഡ, കന്നഡ, മറാത്തി തുടങ്ങിയ ഭാഷകളിലും ഈ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

  യഥാർത്ഥ മത്സരാർഥി നോബി ചേട്ടനായിരുന്നു, വെറുതെ ഇരിക്കുകയായിരുന്നില്ല വെളിപ്പെടുത്തലുമായി അഡോണി

  സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. കുടുംബം ലോകമായി കണ്ട് ജീവിക്കുന്ന പാവം വീട്ടമ്മയാണ് സുമിത്ര. ഭർത്താവിന്റേയും കുടുംബത്തിന്റേയും സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഭർത്താവ് സിദ്ധു ഭാര്യയാണെന്നുള്ള ഒരു പരിഗണനും സുമിത്രയ്ക്ക് നൽകിയിരുന്നില്ല. ജോലിക്കാരിയെ പോലെയായിരുന്നു കണ്ടിരുന്നത്. എന്നാൽ ഇതിലൊന്നും ഒരു പരാതിയും സുമിത്ര പറഞ്ഞിരുന്നില്ല. എന്നാൽ സിദ്ധു തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയതോടെയാണ് സുമിത്ര തന്റെ ജീവിതം ആരംഭിക്കുന്നത്.

  അടുക്കള ലോകമായി കണ്ടിരുന്ന സുമിത്ര അരങ്ങിലേയ്ക്ക് ഇറങ്ങുകയായിരുന്നു. സ്വന്തം കാലിൽ നിൽക്കാൻ ആരംഭിച്ചതോടെ വിജയവും പിന്നാലെ എത്തുകയായിരുന്നു. ഭത്യപിതാവ് ശിവാദാസമേനോൻ ആയിരുന്നു മകൻ ഉപേക്ഷിച്ചു പോയ മരുമകൾക്ക് പൂർണ്ണപിന്തുണയായി കൂടെ നിൽക്കുന്നത്. രണ്ടാമത്തെ മകൻ പ്രതീഷും അമ്മയ്ക്കൊപ്പം ആദ്യം മുതലെ ഉണ്ടായിരുന്നു. എന്നാൽ മൂത്തമകൻ അനിരുദ്ധിനും അച്ഛനോടൊപ്പം ചേർന്ന് അമ്മയെ വിമർശിക്കാനായിരുന്നു താൽപര്യം. മകൾ ശീതലും തുടക്കത്തിൽ അച്ഛന്റെ ഒപ്പമായിരുന്നു. എന്നാൽ പിന്നീട് അമ്മയെ മനസ്സിലാക്കി കൂടെ നിൽക്കുകയായിരുന്നു. മൂത്ത മരുമകൾ അനന്യയും സുമിത്രയ്ക്കൊപ്പാണ്.

  നടി ശരണ്യ ആനന്ദാണ് വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേദിക സിദ്ധാർഥിന്റെ ജീവിതത്തിലെത്തിയതോടെയാണ് സുമിത്രയുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സുമിത്രയെ തകർക്കുക എന്നത് മാത്രമാണ് വേദികയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സിദ്ധുവിനെ സുമിത്രത്തിൽ നിന്ന് അകറ്റി വിവാഹം കഴിക്കുന്നത്. എന്നാൽ സിദ്ധു ജീവിതത്തിൽ നിന്ന് പോയതിന് ശേഷം സുമിത്ര വിജയിച്ച് തുടങ്ങുകയായിരുന്നു. സുമിത്ര വിജയം കൈ പിടിയിലൊതുക്കുമ്പോൾ വേദിക പരാജയങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു.

  വേദികയുമായുളള വിവാഹത്തിന് ശേഷം സിദ്ധു ആകെ മാറിയിരിക്കുകയാണ്. വിവാഹത്തിന് മുൻപ് വരെ വേദികയുടെ കയ്യിലെ പാവയായി ചലിച്ചിരുന്ന സിദ്ധു ഇപ്പോൾ ആകെ മാറിയിരിക്കുകയാണ്. ഇത് വേദികയെ ആകെ ചൊടിപ്പിച്ചിട്ടുണ്ട്. സിദ്ധുവിനെ മുൻനിർത്തി സുമിത്രയ്ക്കെതിരെ നീങ്ങാനായിരുന്നു വേദികയുടെ പ്ലാൻ. എന്നാൽ സിദ്ധാർഥിന്റെ മനമാറ്റം വേദികയുടെ പദ്ധതികളെ തകിടം മറിച്ചിട്ടുണ്ട്. ഇത് വേദികയ്ക്ക് നല്ല അമർഷമുണ്ടാക്കിയിട്ടുണ്ട്.

  വേദികയ്ക്ക് പുറമെ മറ്റൊരു ശത്രുവും കൂടി സുമിത്രയ്ക്കും കുടംബത്തിനുമെതിരെ തലപൊക്കിയിട്ടുണ്ട്. അനിരുദ്ധിനോടുള്ള ഇന്ദ്രജയുടെ അടുപ്പം പുതിയ പ്രശ്നങ്ങളിലേയ്ക്കാണ് വഴിവെയ്ക്കുന്നത്. ഇപ്പോഴിതാ അനുവിനെ മാറ്റിയിട്ട് അനിരുദ്ധിനെ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇന്ദ്രജ. ഇത് അനുവിനെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട്. അവസാന നിമഷമാണ് അനുവിനെ ക്യാമ്പിൽ നിന്ന് ഒഴിവാക്കിയത്. കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  അനന്യയുടെ സന്തോഷം ഇത്ര പെട്ടെന്ന് തകർന്ന് പോകുമെന്ന് കരുതിയില്ല... കുടുംബം കലക്കി ഇന്ദ്രിജ,അനുവിനെ കാണുമ്പോൾ പാവം തോന്നുന്നു...എത്ര സന്തോഷത്തിൽ ആയിരുന്നു,ആഗ്രഹിച്ചത് കിട്ടാതെ പോവുന്നതിനേക്കാൾ വിഷമം ആണ് കിട്ടിയിട്ട് നഷ്ടപ്പെടുമ്പോൾ.. പാവം അനു,കുടുംബവിളക്ക് സീരിയൽ കഴിയുന്നതിന് മുമ്പെങ്കിലും സരസ്വതി അമ്മൂമയുടെ മുഖം തെളിഞ്ഞു കണ്ടാൽ മതിയായിരുന്നു,ആ ഇന്ദ്രജയുടെ സൂക്കേട് മാറ്റാൻ ഇനി സുമിത്ര ഇറങ്ങണം കട്ട വെയിറ്റിങ്,ക്യാമ്പിൽ പോകാൻ സെലെക്ഷൻ കിട്ടിയിട്ട് എന്തൊരു സന്തോഷമായിരുന്നു അനന്യക്ക്.. ഇന്ദ്രിജ മാം അനന്യക്ക് പകരം അനിരുതിനെ ആ ക്യാമ്പിൽ സെലെക്ഷൻ ആക്കിയിരിക്കുന്നു..!!" ശ്യോ കഷ്ട്ടം,കല്യാണം കഴിഞ്ഞു വരുമ്പോൾ അനന്യ നല്ല ബോൾഡ് ആയിരുന്നല്ലോ എവിടെപ്പോയി ആ തന്റെടം??? ബോൾഡായ അനന്യയെ പ്രതീക്ഷിക്കുന്നു,പാവം അനന്യ.. ഈ അനിപൊട്ടനും അവന്റെ അച്ഛന്റെ പാത പിന്തുടരും ന്നാ തോന്നുന്നേ പിന്നെ ഇന്ദ്രജ വല്ലാത്ത ജാതി തന്നെ വേദികയെ പോലെ അല്ല, ഡയറക്ടർ വേദികയെ പോലെ ആകരുത് ഇവരെ....പെട്ടെന്ന് തന്നെ ഇതിനൊരു തിരിച്ചടി കൊടുക്ക്,വേദിക 2.0 തുടങ്ങി, പക്ഷെ ഇവിടെ ഈ കഥയിൽ അനിപൊട്ടനും ഇന്ദ്രജയുമാണ് കഥാപാത്രങ്ങൾ, അനിപ്പൊട്ടൻ 3.0 ഉടനെ കാണും,ഇന്ത്രജയ്ക്ക് വേറെ പണിയൊന്നും ഇല്ലേ കുടുംബം കലലക്കാനായിട് ഓരോന്നു വന്നോളും, കഥ എഴുതിയ ആൾക്ക് പിന്നെ തോന്നി കാണും അനന്യക്കു പകരം അനിരുദ്ധനെ അയച്ചാൽ അവിഹിതത്തിന് കൂടുതൽ സ്കോപ്പ് ഉണ്ടെന്ന് തോന്നിയത്, അനുവിനോട് കരയാതെ തിരിച്ചടിക്കാനാണ് പ്രേക്ഷകർ പറയുന്നത്.

  Read more about: serial
  English summary
  Kudumbavilakku: last Minute Twist, Ananya Medical Camp Selection Got Cancelled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X