For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോലീസിന്റെ കൈയ്യിൽ കുടുങ്ങി വേദിക, സ്റ്റേഷനിൽ എത്തി ആ കാഴ്ച കണ്ട് സുമിത്ര, കുടുംബവിളക്ക് പുതിയ എപ്പിസോഡ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 2020 ജനുവരിയിലാണ് കുടുംബവിളക്ക് ആരംഭിക്കുന്നത്. തുക്കത്തിൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. ഭർത്താവിന്റെ അവിഹിതവും മക്കളിൽ നിന്നുള്ള അവഗണനയുമായിരുന്നു കുടുംബവിളക്കും ചർച്ച ചെയ്തത്. ഇത് പ്രേക്ഷകരെ ചൊടിപ്പിച്ചിരുന്നു. രൂക്ഷ വിമർശനവും ട്രോളും ഉയർന്നിരുന്നു.

  അമ്മയ്ക്ക് പിറന്നാള്‍ ആശംസയുമായി സംയുക്ത വര്‍മ്മ, ചിത്രങ്ങള്‍ വൈറല്‍

  പ്രിയ മാത്രമല്ല ആ രണ്ട് സ്ത്രീകളും തന്നെ സ്വാധീനിച്ചിട്ടുണ്ട്, തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

  മലയാളി പ്രേക്ഷരുടെ പ്രിയപ്പെട്ട നടിയായ മീരവാസുദേവാണ് സീരിയലിൽ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. തന്മാത്ര എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളത്തിൽ ആരാധകരെ നേടാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു. മീരയുടെ ആദ്യത്തെ മലയാള പരമ്പര എന്ന നിലയിൽ ഏറെ ആകാംക്ഷയോടെയായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ അതുവരെ കണ്ടു വന്ന രീതിയിൽ തന്നെയായിരുന്നു കുടുംബവിളക്കും സഞ്ചരിച്ചത്. ഭർത്താവിന്റേയും വീട്ടുകാരുടേയും അവഗണന സഹിച്ച് കഴിയുന്ന ഒരു വീട്ടമ്മ. എന്നാൽ സുമിത്ര ബോൾഡായതോടെ സീരിയലും മാറുകയായിരുന്നു കുടുംബവിളക്കിന്റെ കഥാപാശ്ചാത്തലം മാറിയതോടെ ആരാധകരുടെ എണ്ണവും കൂടുകയായിരുന്നു.

  അമ്മ ഇപ്പോഴും അത് പറയാറുണ്ട്, രുചികരമായിരുന്നു, മമ്മൂട്ടിയുടെ മീൻകറിയെ കുറിച്ച് മന്യ

  സീരിയലിനെ ചുറ്റിപ്പറ്റിവിമർശനങ്ങൾ ഇപ്പോഴും തലപൊക്കുന്നുണ്ടെങ്കിലും നിസംശയം പറയാം 'കുടുംബവിളക്ക്' ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണെന്ന്. സ്വന്തം സന്തോഷം മാറ്റി നിർത്തി കുടുംബത്തിന് വേണ്ടി ജീവിച്ച ഒരു പാവം വീട്ടമ്മയായിരുന്നു സുമിത്ര. എന്നാൽ ഭർത്താവും കുടുംബാംഗങ്ങളും സുമിത്രയ്ക്ക് അർഹിച്ച സ്ഥാനം നൽകിയിരുന്നില്ല. വീട്ടു ജോലിക്കാരിയായി മാത്രം കണ്ട് അവഗണിക്കുകയായിരുന്നു. എന്നാൽ ഒരിക്കൽ പോലും ഒരു പരാതിയുമായി സുമിത്ര എത്തിയിരുന്നില്ല. നമുക്ക് ചുറ്റും കാണാൻ സാധിക്കുന്ന ഒരു ടിപ്പിക്കൽ വീട്ടമ്മയായിരുന്നു. എന്നാൽ ഭർത്താവ് സിദ്ധാർത്ഥ് ഉപേക്ഷിച്ചതോടെയാണ് സുമിത്രയുടെ എന്ന സ്ത്രീയുടെ ജീവിതം ആരംഭിക്കുന്നത്.

  ഭർത്താവ് ഉപേക്ഷിച്ചതോടെ സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു സുമിത്ര. എല്ലാവരും തളളിപ്പറഞ്ഞപ്പോഴും ഈ പാവം വീട്ടമ്മയ്ക്ക് കൂട്ടായി ഇളയ മകനും ഭത്യപിതാവും ഭത്യസഹോദരിയുടെ ഭർത്താവും കൂടെയുണ്ടായിരുന്നു. ഇവരായിരിന്നു സ്വന്തമായി ബിസിനസ് തുടങ്ങാനും സ്വന്തം കാലിൽ നിൽക്കാനും സുമിത്രയെ പിന്തുണച്ചത്. ഇവരുടെ ബലത്തിലായിരുന്നു ബിസിനസ്സിൽ ഉയരങ്ങൾ ചവിട്ടി കയറിയത് . സുമിത്രയുടെ വളർച്ചയിൽ അസൂയയുള്ള നിരവധി പേർ ശ്രീനിലയത്തിലുണ്ട്. ഇവരുടെ ആഗ്രഹം സുമിത്രയുടെ പതനമാണ്. ശത്രുക്കളുടെ ആഗ്രഹം പോലെ വിവാഹമോചനം നടന്നുവെങ്കിലും പിന്നീടുള്ള സുമിത്രയുടെ വളർച്ച ഇവർ വിചാരിക്കുന്നതിലും ഉയരത്തിലായിരുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എത്തിയതോടെ പേരും പ്രശസ്തിയും സമ്പത്തും സുമിത്രയ്ക്കൊപ്പം വന്നു. അതുപോലെ തന്നെ ശത്രുക്കളുടെ എണ്ണവും വർധിക്കുകയായിരുന്നു.

  നടി ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന വേദികയാണ് സുമിത്രയുടെ പ്രധാന ശത്രു. സിദ്ധാർത്ഥിനെ തട്ടിയെടുത്തത് പോലും സുമിത്രയെ തോൽപ്പിക്കണം എന്നുള്ള ഒറ്റ വിചാരത്തിന്റെ പുറത്താണ്. വേദികയുടെ താളത്തിനൊത്ത് തുള്ളിയ സിദ്ധാർത്ഥിന് വളരെ വൈകിയാണെങ്കിലും സുമിത്രയുടെ വില മനസ്സിലായിട്ടുണ്ട്. വേദികയുമായുള്ള വിവാഹ അബദ്ധമായിപ്പോയി എന്നും അദ്ദേഹത്തിന് ബോധ്യമായി. എന്നാൽ തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിനോട് ക്ഷമിക്കാൻ സുമിത്ര തയ്യാറാല്ല. നടൻ കൃഷ്ണകുമാർ മേനോൻ ആണ് സിദ്ധാർത്ഥ് എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. വേദികയുമായുള്ള വിവാഹത്തിന് ശേഷം സിദ്ധുവും ആകെ മാറിയിട്ടുണ്ട്. സുമിത്രയെ മൗനമായി പിന്തുണക്കുകയാണ് ഇപ്പോൾ.

  സുമിത്രയെ തകർക്കാൻ ഇറങ്ങി പുറപ്പെട്ട വേദിക സ്വയം കുഴിച്ച കുഴിയിൽ തന്നെ വീഴുകയാണ്. ഇപ്പോഴിത പുതിയ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സുമിത്രയുടേയും സിദ്ധുവിന്റേയും പിന്നാലെ പോയ വേദിക ഒടുവിൽ പോലീസിന്റെ കൈകളിൽ കുടുങ്ങിയിരിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ അവിചാരിതമായി എത്തിയ ശ്രീകുമാറും സുമിത്രയും നേരിൽ കാണുകയാണ് .വേദിക മാത്രമല്ല സുമിത്രയുടെ ശത്രുക്കളുടെ എണ്ണം കൂടി വരുകയാണ്. രാമകൃഷ്ണനും ഭീഷണിയുമായി സുമിത്രയുടെ മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ പേടിച്ച് മാറി നിൽക്കാനല്ല ഫൈറ്റ് ചെയ്യാനാണ് സുമിത്രയുടെ തീരുമാനം

  Actor Tovino Thomas recieved Golden Visa from UAE | FiilmiBeat Malayalam

  സുമിത്രയുടെ പുതിയ നീക്കം എന്താണെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. വേദിക പോലീസിന്റെ പിടിയിലായത് ആഘോഷമാക്കുകയാണ് ആരാധകർ.സുമിത്രയുടെ പുറകെ നടന്ന് സ്വന്തമായി പണി മേടിച്ചു വേദികക്ക് ശീലമായിപ്പോയി,അങ്ങനെ ചെയ്യാത്ത കുറ്റത്തിന് വേദികയേ പോലീസ് പിടികൂടുകയാണ് സൂർത്തുക്കളെ...!!"സിദ്ധാർത്തിനേ ഫോളോ ചെയ്ത വേദികക്ക് ഇങ്ങനെയൊരു ശിക്ഷ അത്യാവശ്യമായിരുന്നു,വേദികക്ക് ഇങ്ങനെയൊരു ശിക്ഷ അത്യാവശ്യമായിരുന്നു. വേദിക വീണ്ടും സുമിത്രയുടെ മുന്നിൽ തോറ്റു. വീണ്ടും പ്രതികാരം കൂടി കൊണ്ടേരിക്കും അടുത്ത പ്ലാൻ പോലീസിന്റെ പിടിയിൽ നിന്ന് ഇറങ്ങീട്ടാവാം ,വേദിക മോളുടെ കോൺഫിഡൻസ് ആണ് മെയിൻ,വേദികയെ സുമിത്ര പുറത്തിറക്കുമോ ഇനി, നന്മ മരം ആകാതിരുന്നാൽ മതിയായിരുന്നു ,വേദികയെ സുമിത്ര പുറത്തിറക്കുമോ ഇനി, നന്മ മരം ആകാതിരുന്നാൽ മതിയായിരുന്നു,എവിടെ പരിപാടി നടത്തിയാലും ഇതാണല്ലോ അവസ്ഥ... അടുത്ത പണി ഉടനെ കിട്ടും.. ഇങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. കൂടാതെ രാമകൃഷ്ണന് നൽകിയ മറുപടിയും പൊളിച്ചിട്ടുണ്ടെന്നും ഇങ്ങനെ മുന്നോട്ട് പേകാനാണ് ആരാധകർ പറയുന്നത്. പണം കൊടുത്തതിന് ശേഷം സിദ്ധുവിനോട് പറഞ്ഞ മറുപടിയും പൊളിയാണെന്ന് പ്രേക്ഷകർ പറയുന്നു.

  ബംഗാളി സീരിയൽ ശ്രീമോയീയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. തമിഴ്, തെലുങ്ക്. കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിലും ഈ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരകൾക്ക് ലഭിക്കുന്നത്. മീരയ്ക്കൊപ്പ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കുടുംബവിളക്കിൽ അണിനിരക്കുന്നത്. കൃഷ്ണ കുമാർ മേനോൻ, ആനന്ദ് നാരായൺ, അമൃത നായർ, ആതിര മാധവ്, നൂപൻ ജോണി, ശരണ്യ ആനന്ദ്, എഫ്. ജെ. തരകൻ-, ദേവി മേനോൻ, ഡോ ഷാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് സീരിയൽ. തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 ആണ് സംപ്രേക്ഷണം ചെയ്യുന്നത്.

  Read more about: serial
  English summary
  Kudumbavilakku latest Episode; Police Taken Vedhika, Fans celebrate Vedika's Failure, video went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X