twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേദികയ്ക്ക് വീണ്ടും പണി കിട്ടി, ഇക്കുറി രാമകൃഷ്ണന്റെ രൂപത്തിൽ, കുടുംബവിളക്കിൽ പുതിയ ട്വിസ്റ്റ്

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയലായ ശ്രീമേയീയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, തമിഴ്, കന്നഡ, മാറാത്തി,ഹിന്ദി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തിലേത് പോലെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റ് ഭാഷകളിലെ പരമ്പരകൾക്കും ലഭിക്കുന്നത്. റേറ്റിംഗിൽ ആദ്യ സ്ഥാനമാണ് കുടുംബവിളക്കിന്.

    എക്‌സ്‌ക്യൂസ് മീ, ഏത് കോളേജിലാ? പ്രിയമണിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ച് പോകുംഎക്‌സ്‌ക്യൂസ് മീ, ഏത് കോളേജിലാ? പ്രിയമണിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ച് പോകും

    ഒരു സ്ത്രീ തന്നോട് വന്ന് ദേഷ്യപ്പെട്ടു, കാരണം... ആ ഞെട്ടിപ്പിക്കുന്ന സംഭവം വെളിപ്പെടുത്തി ഗായിക അഞ്ജു ജോസഫ്ഒരു സ്ത്രീ തന്നോട് വന്ന് ദേഷ്യപ്പെട്ടു, കാരണം... ആ ഞെട്ടിപ്പിക്കുന്ന സംഭവം വെളിപ്പെടുത്തി ഗായിക അഞ്ജു ജോസഫ്

    നടി മീര വാസുദേവ് ആണ് കുടുംബവിളക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. മീരയെ കൂടാതെ നടി ശരണ്യ ആനന്ദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെഗറ്റീവ് വേഷത്തിലാണ് ശരണ്യ എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

    അന്ന് മമ്മൂട്ടിയുടെ മടിയിൽ തലവെച്ച് കിടന്നു, രസകരമായ അനുഭവം പങ്കുവെച്ച് ബെന്നി പി. നായരമ്പലംഅന്ന് മമ്മൂട്ടിയുടെ മടിയിൽ തലവെച്ച് കിടന്നു, രസകരമായ അനുഭവം പങ്കുവെച്ച് ബെന്നി പി. നായരമ്പലം

    സുമിത്രയുടെ  കഥ

    സുമിത്ര എന്ന സ്ത്രീയുടെ ജീവിത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. കുടുംബമായിരുന്നു സുമിത്രയുടെ ലോകം. തന്റെ എല്ലാ സന്തോഷങ്ങളും കുടുംബത്തിന് വേണ്ടി മാറ്റിവെച്ച സുമിത്രയ്ക്ക് വീട്ടിൽ നിന്ന് അവഗണന മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഭർത്താവിൽ നിന്ന് അർഹിച്ച പരിഗണന സുമിത്രയ്ക്ക് ലഭിച്ചിരുന്നില്ല. എങ്കിൽ പോലും ആരോടും ഒരു പരാതിയും ഈ വീട്ടമ്മ പറഞ്ഞിരുന്നില്ല. കെകെ മേനോൻ ആണ് സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥിനെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലേയ്ക്ക് ശരണ്യ ആനന്ദിന്റെ കഥാപാത്രമായ വേദിക വന്നതിന് ശേഷമാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

    കുടുംബം

    വേദികയുടെ സ്വാധീനത്തെ തുടർന്ന് സിദ്ധു സുമിത്രയെ ഉപേക്ഷിക്കുകയായിരുന്നു. മക്കൾ ഉൾപ്പെടെ എല്ലാവരു വേദികയെ പിന്തുണച്ചിരുന്നു. രണ്ടാമത്തെ മകൻ പ്രതീഷ് മാത്രമായിരുന്നു അന്ന് അമ്മയെ പിന്തുണച്ചത്. അമ്മയെ പിന്തുണക്കുന്നതിനോടൊപ്പം തന്നെ അച്ഛന്റെ തീരുമാനങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു. ഇത് അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലേൽപ്പിച്ചിരുന്നു. മൂത്തമകൻ അനിരുദ്ധും മകൾ ശീതളും അച്ഛനോടൊപ്പമായിരുന്നു. എന്നാൽ പിന്നീട് ശീതളിന് അമ്മ സുമിത്രയെ മനസ്സിലാക്കി സുമിത്രയുടെ വീട്ടിലേയ്ക്ക് മടങ്ങി വരുകയായിരുന്നു. ഭത്യമാതാവ് സരസ്വതിയും സുമിത്രയ്ക്ക് എതിരാണ്. വേദിക മരുമകളായി വരണമെന്നാണ് ഇവരുടേയും ആഗ്രഹം. എന്നാൽ അച്ഛൻ സുമിത്രയോടൊപ്പമാണ്. മകൻ ഉപേക്ഷിച്ചപ്പോഴും സുമിത്രയ്ക്കൊപ്പം നിന്നത് അമ്മായിയച്ഛൻ ശിവദാസ് മേനോൻ ആയിരുന്നു.

    വേദികയുടെ  പ്ലാൻ തെറ്റി

    സിദ്ധാർത്ഥ് സുമിത്രയുടെ ജീവിതത്തിൽ നിന്ന് പോയതിന് ശേഷം വിജയങ്ങൾ തേടി എത്തുകയായിരുന്നു. സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയ സുമിത്ര പിന്നീട് ബിസിനസ്സിൽ നേട്ടങ്ങൾ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. സുമിത്രയുടെ വിജയത്തിൽ ഏറ്റവും കൂടുതൽ ദേഷ്യം വേദികയ്ക്ക് ആയിരുന്നു. സുമിത്രയുടെ തോൽവിയാണ് വേദികയുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടായിരുന്നു സിദ്ധുവിനെ വിവാഹം കഴിക്കുന്നത്. തുടക്കത്തിൽ വേദിക വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നുവെങ്കിലും സിദ്ധുവുമായുളള വിവാഹത്തിന് ശേഷ തിരിച്ചടികളായിരുന്നു വേദികയെ തേടി എത്തിയത്. സുമിത്രയ്ക്ക് നേരെ പ്രയോഗിക്കുന്ന എല്ലാം വേദികയ്ക്ക് പാരയായി മാറുകയായിരുന്നു. സിദ്ധുവുമായുള്ള വിവാഹ ശേഷ വേദികയുടെ സകല പ്ലാനും പൊളിയുകയായിരുന്നു.

    സിദ്ധുവിന്റെ മാറ്റം

    വിവാഹത്തിന് ശേഷം സിദ്ധുവും ആകെ മാറുകയായിരുന്നു. വേദികയുടെ യഥാർഥ സ്വഭാവം മനസ്സിലാക്കി സിദ്ധാർത്ഥ് ചെയ്തത് തെറ്റായി പോയി എന്ന് തിരിച്ചറിയുകയായിരുന്നു. ഇപ്പോൾ സുമിത്രയെ മൗനമായി പിന്തുണക്കുകയാണ് സിദ്ധു. ഇത് വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ മക്കളുമായും സിദ്ധാർത്ഥ് അടുത്തിട്ടുണ്ട്. പ്രതീഷിന്റെ വിവാഹത്തിന് ശേഷമാണ് അച്ഛനും മകനും അടുക്കുന്നുത്. വിവാഹത്തിന് പങ്കെടുക്കാൻ കഴിയാതിരുന്ന സിദ്ധാർത്ഥ് വീട്ടിൽ നേരിട്ടെത്തി മകനേയും മരുകളേയും അനുഗ്രഹിക്കുകയായിരുന്നു. ഇത് മറ്റുളളവരെ ഞെട്ടിപ്പിച്ചിരുന്നു. അത് പോലെതന്നെ മകനും മരുമകൾക്കും വിരുന്നും നൽകിയിരുന്നു.

     വേദികയ്ക്ക് വീണ്ടും തിരിച്ചടി

    ഇപ്പോഴിത വേദികയ്ക്ക് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുകയാണ്. രാമകൃഷ്ണന്റെ രൂപത്തിലാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. സുമിത്രയോട് പ്രതികാരത്തിനില്ലെന്ന്‌ രാമകൃഷ്ണൻ വേദികയോട് പറഞ്ഞിരിക്കുകയാണ്. വീണ്ടും വേദികയ്ക്ക് അപ്രതീക്ഷിതമായ തിരിച്ചടി കിട്ടുകയാണ്. രാമകൃഷ്ണൻ മാറിയത് വേദികയ്ക്ക് കിട്ടിയ ഏറ്റവുംവലിയ പ്രഹരമായിരുന്നു. വേദികയുടെ അപ്രതീക്ഷിത തോൽവി ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. തോൽവികൾ ഏറ്റു വാങ്ങാൻ വേദികയുടെ ജീവിതം ഇനിയും ബാക്കി എന്നാണ് ആരാധകർ പറയുന്ന്.

    Recommended Video

    'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ
    പ്രേക്ഷകരുടെ  കമന്റ്

    രാമകൃഷ്ണൻ കൂടി നന്നായി എന്നിട്ടും ഈ വേദികക്ക് മാത്രം എന്താ ഒരു ചെയ്ഞ്ച് വരാത്തത് എന്നേ തല്ലണ്ട അമ്മാവോ...... ഞാൻ നന്നാവില്ല എന്ന് പറഞ്ഞ പോലെയാണെന്നാണ് പ്രേക്ഷർ പറയുന്നത്. എന്തോ വേദികയും രാമകൃഷ്ണനും അങ്ങ് ഒരുതരത്തിലും ചേരുന്നില്ല, വേദിക അയാളോട് എന്ത് പറഞ്ഞാലും അവസാനം ചമ്മിപോയിട്ടൊയുള്ളു. വേദികളുടെ കോൺഫിഡൻസ് അപാരം തന്നെ... എത്ര കിട്ടിയാലും പഠിക്കാത്ത ഒരു ജന്മം.കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് മിക്കവാറും വേദിക പ്രീതയെ സുമിത്രക്കെതിരെയുള്ള ആയുധമാക്കി മാറ്റുമെന്ന് തോന്നുന്നു.ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു.ഇഷ്ട്ടമില്ലാത്തവരെ പിടിച്ചുനിർത്തുന്നതിനേക്കാൾ നല്ലത് അവരെ പറഞ്ഞു വിടുന്നത് തന്നെയാ,അല്ലെങ്കിലും സുമിത്രയെ പോലെയൊരു നല്ലൊരു മാഡത്തെ പ്രീതക്ക് വേറെവിടെ കിട്ടും വേദികയ്ക്ക് എത്ര കിട്ടിയാലും പഠിക്കില്ല. പണി ഇരന്ന് പിടിച്ചു വാങ്ങുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. വേദികയെ പരിഹസിക്കുന്നതിനോടൊപ്പം തന്നെ സുമിത്ര സൂപ്പറാണെന്നാണ് ആരാധകർ പറയുന്നത്.

    കുടുംബവിളക്ക്

    ബംഗാളി സീരിയൽ ശ്രീമോയീയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. തമിഴ്, തെലുങ്ക്. കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. മലയാളത്തിലേത് പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുളള ഭാഷകളിലും പരമ്പരകൾക്ക് ലഭിക്കുന്നത്. മീര വാസുദേവ്, കൃഷ്ണ കുമാർ മേനോൻ, ആനന്ദ് നാരായൺ, അമൃത നായർ, ആതിര മാധവ്, നൂപൻ ജോണി, ശരണ്യ ആനന്ദ്, എഫ്. ജെ. തരകൻ-, ദേവി മേനോൻ, ഡോ ഷാജു എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 ആണ് സംപ്രേക്ഷണം ചെയ്യുന്നത്.

    Read more about: serial
    English summary
    Kudumbavilakku Latest Episode Unexpected failure again for th Vedika from Ramakrishnan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X