For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ തോറ്റുപോയി, 'സുമിത്ര പൂജയോട് അങ്ങനെ പറഞ്ഞത് ശരിയായില്ല', രോഹിത്തിൻ്റെ മകൾ ആത്മഹത്യക്ക് ശ്രമിച്ചു

  |

  മലയാളി കുടുംബ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. തുടക്കം മുതൽ ഹിറ്റായി മാറിയ പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിലും മുന്നിൽ തന്നെയാണ് കുടുംബവിളക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. സുമിത്രയും ഭർത്താവ് സിദ്ധാർത്ഥും തമ്മിൽ വേർപിരിയുന്നതോടെയാണ് പരമ്പരയിൽ ഒരു വഴിത്തിരിവ് ഉണ്ടായത്. സുമിത്രയെ ഡിവോഴ്സ് ചെയ്ത ശേഷം സിദ്ധാർത്ഥ് വേദികയെ ജീവിത സഖിയാക്കുകയായിരുന്നു. എന്നാൽ വേദികയ്ക്ക് സുമിത്രയുടെ ജീവിതം കണ്ട് അസൂയപ്പെടാറുണ്ട്.

  എന്നാൽ കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി പരമ്പരയിൽ ട്വിസ്റ്റോട് ട്വിസ്റ്റാണ്. രോഹിത്തിൻ്റെയും സുമിത്രയുടേയും വിവാഹക്കാര്യമാണ് സംഭവം. ശ്രീനിലത്തിലെ എല്ലാവരും ഇരുവരുടേയും വിവാഹത്തിന് പിന്തുണ നൽകിയെങ്കിലും സുമിത്ര മാത്രം അനുകൂല മറുപടി നൽകിയിരുന്നില്ല. രോഹിത്തിന് പഠന കാലം തൊട്ടെ സുമിത്രയോട് പ്രണയമായിരുന്നു. അത് ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുകയാണ് രോഹിത്ത്. കുടുംബ വിളക്കിൻ്റെ ഏറ്റവും പുതിയ പ്രൊമോയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്.

  രോഹിത്തിൻ്റെ മകൾ പൂജ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലാണ്. അപകടനില തരണം ചെയിതിട്ടില്ലെന്നാണ് പ്രോമോയിൽ കാണിക്കുന്നത്. പൂജ ആശുപത്രിയിലായ വിവരം രോഹിത്തിന്റെ സുഹൃത്ത് സുമിത്രയെ വിളിച്ച് അറിയിക്കുന്നുണ്ട്. സംഭവിച്ചതിനെക്കുറിച്ച് ഓർത്ത് ദു:ഖിച്ചിട്ട് കാര്യമില്ല. ഈ സമയത്ത് ധൈര്യം കൈവിടരുതെന്ന് അച്ചാച്ചൻ രോഹിത്തിനോട് പറയുന്നു. പൂജ അതേ കിടപ്പു തന്നെയാണെന്നും ഇതുവരെ ബോധം വീണിട്ടില്ലായെന്നും സുമിത്ര അച്ചാച്ചനോട് പറയുന്നതുമാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  Also Read: ഞാനിതുവരെ ഒരു സ്ത്രീയെ ചുംബിച്ചിട്ടില്ല, അതുകൊണ്ട് ലിപ് ലോക്ക് സീൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ജാനകി സുധീർ

  തനിക്ക് ഒരു അമ്മയെ വേണമെന്ന് പൂജ ഒരുപാട് ആ​ഗ്രഹിക്കുന്നുണ്ട്. സുമിത്രയെയാണ് അമ്മ എന്ന് പൂജ വിളിക്കുന്നത്. രോഹിത്തിനെ മറ്റൊരു വിവാഹത്തിന് പൂജ ആദ്യമൊക്കെ നിർബന്ധിക്കുമ്പോൾ പൂജ അറിഞ്ഞിരുന്നില്ല അച്ഛൻ്റെ മനസ്സിൽ സുമിത്രയാണെന്ന്. എന്നാൽ ഏറ്റവും ഒടുവിൽ സുമിത്ര കൊണ്ട് വന്ന ആലോചനയിൽ നിന്ന് പിന്മാറിയപ്പോൾ രോഹിത്തിൻ്റെ സുഹൃത്താണ് സുമിത്രയെ അച്ഛന് ഇഷ്ടമാണെന്നുള്ള കാര്യം പൂജയോട് പറയുന്നത്.

  എന്നാൽ ഇതുവരെ താൻ പോലും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം മകളോട് പറഞ്ഞതിൽ സുഹൃത്തിനോട് രോഹിത്ത് വഴക്കിടുന്നുമുണ്ട്. സുമിത്രയോടുള്ള അച്ഛൻ്റെ ഇഷ്ടം അറിഞ്ഞ പൂജ ഇക്കാര്യം മനസ്സിൽവെച്ചുകൊണ്ട് സുമിത്രയെ കാണാൻ വരികയും വിവാഹക്കാര്യം പറയുകയും ചെയ്തു. എന്നാൾ സുമിത്രക്ക് അതിന് കഴിയില്ല എന്ന് തീർത്തു പറയുകയും ചെയ്തു.

  Also Read: മാസ് കാണിക്കാൻ ദിൽഷയ്ക്കുമറിയാം; പെരുമ്പാവൂരിനെ ഇളക്കി മറിച്ച് ബിഗ് ബോസ് താരത്തിൻ്റെ എൻട്രി

  രോ​ഹിത്തിനെ വിവാഹം ചെയ്തില്ലെങ്കിലും ഞാൻ മോളുടെ അമ്മ തന്നെയാണെന്നും ഇക്കാര്യത്തിൽ അമ്മയെ മനസ്സിലാക്കണമെന്നും സുമിത്ര പൂജയോട് പറഞ്ഞു. ഇതിൽ വിഷമിച്ച് പൂജ തിരിച്ച് വീട്ടിലേക്ക് പോവുകയും ചെയ്തു. അച്ഛനും അമ്മക്കും മുമ്പിൽ താൻ തോറ്റുപോയെന്നും നിങ്ങൽ ജയിച്ചുമെന്നും രോഹിത്തിനോട് പറഞ്ഞു. സുമിത്രയെ കാണാൻ പോയ വിവരവും പൂജ പറഞ്ഞു. അവിടെ വരെ ചെന്ന് നാണം കെടേണ്ട ആവശ്യമില്ലായിരുന്നു.

  ഇനി എങ്ങനെ ശ്രീനിലത്തുകാരുടെ മുഖത്ത് നോക്കും എന്ന വിഷമവും രോഹിത്ത് പൂജയോട് ചോദിച്ചു. അച്ഛനെ നാണംകെടുത്തി എന്ന തോന്നലിലായിരിക്കണം പൂജ ആത്മഹത്യ ചെയ്തത്.

  Also Read: ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ നഷ്‌ടം അവിടെയുണ്ടാകും; വികാരഭരിതയായി മഞ്ജു വാര്യർ

  എന്തായാലും വരും എപ്പിസോഡുകളിൽ സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സുമിത്രയുടെ കഴുത്തിൽ രോഹിത്ത് താലി കെട്ടുന്ന പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രോഹിത്തിന്റെ മകൾ പൂജ സ്വപ്നം കാണുന്നതായിരുന്നു ഇവരുടെ വിവാഹം. രോഹിത്ത്-സുമിത്ര വിവാഹം സ്വപ്നം കാണുന്ന പൂജ അച്ഛന്റെ സമ്മതം വാങ്ങി സുമിത്രയോട് സംസാരിക്കാനായി പോകുന്നുണ്ട്. സുമിത്രാമ്മയെ കൊണ്ട് അച്ഛനെ വിവാഹം കഴിക്കാൻ സമ്മതിപ്പിക്കും എന്ന് പറഞ്ഞാണ് പൂജ സുമിത്രയുടെ അടുത്തേക്ക് എത്തിയത്.

  ചില സ്വപ്നങ്ങൾ വെറും സ്വപ്നങ്ങളായി നിൽക്കുന്നതാണ് നല്ലതെന്നും നടക്കാത്ത സ്വപ്നമാണ് ഇപ്പോൾ പൂജ കണ്ടതെന്നും സുമിത്ര പറഞ്ഞു. അതേസമയം ഒന്നിനു പുറകേ ഒന്നായി സിദ്ധാർഥിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വേദികയെ ജീവിതത്തിൽ നിന്ന്
  എങ്ങനെയും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സിദ്ധാർഥ്. സുമിത്രയും രോഹിത്തും തമ്മിൽ വിവാഹം കഴിച്ചാൽ കുടുംബവിളക്ക് വീണ്ടും പഴയപ്രതാപത്തിൽ എത്തുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. പൂജക്ക്‌ ഒന്നും സംഭവിക്കരുത് എന്ന് പറയുന്നരുടെ എണ്ണവും കുറവല്ല.

  Read more about: Kudumbavilakku
  English summary
  Kudumbavilakku Latest Promo Shows Rohit's Daughter Pooja Is In Hospital At Critical Condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X