For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയ്ക്ക് താക്കീതുമായി സുമിത്ര, ശ്രീനിലയത്തുകാരെ മറഞ്ഞിരുന്ന് ശ്രദ്ധിക്കുന്ന വ്യക്തി ആര്? വീണ്ടും ട്വിസ്റ്റ്

  |

  മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയാണ് പരമ്പരയുടെ തുടക്കം. പിന്നീട് സുമിത്ര ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. സാമ്പത്തികമായും മാനസികമായും മറ്റുള്ളവരുടെ മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നു. എന്നാൽ അദികം വൈകാതെ തന്നെ ആരെയും അതിശയിപ്പിക്കും വിധത്തിൽ തൻ്റേതായ കഴിവു കൊണ്ട് മുന്നിലേക്ക് വന്ന സ്ത്രീ കഥാപാത്രമാണ് സുമിത്രയുടേത്.

  സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദികയെ വിവാഹം ചെയ്തു. എന്നാൽ വേദികയുമായുള്ള വിവാഹം കഴിഞ്ഞതോടെ സിദ്ധാർത്ഥിന്റെ സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്‌നങ്ങളെല്ലാം കൂടുകയും ചെയ്തു. സുമിത്രയെ സിദ്ധാർത്ഥ് വിവാഹമോചനം ചെയ്യുന്നെങ്കിലും, സിദ്ധാർത്ഥിന്റെ വീട്ടുകാരുടെ സപ്പോർട്ട് സുമിത്രയ്ക്ക് തന്നെയാണ്.

  അത് വേദികയിൽ സ്വാർത്ഥത ഉണ്ടാക്കുകയും സുമിത്രയെ സിദ്ധാർത്ഥിന്റെ വീട്ടിൽ നിന്നും ഇറക്കി വിടാനും, സുമിത്രയെ തകർക്കാനുള്ള പ്ലാൻ ഉണ്ടാക്കാനും വേദികയെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ വേദികയുടെ പ്ലാനെല്ലാം പാളി പോവുകയായിരുന്നു. വേദികയുടെ പ്രവർത്തനങ്ങളിൽ മനം മടുത്തിരിക്കുകയാണ് സിദ്ധാർത്ഥ്.

  അടുത്തിടെ ശ്രീനിലയം വീട്ടിൽ കല്യാണചർച്ചയായിരുന്നു. പ്രേക്ഷകരെ ആവേഷത്തിലാക്കിക്കൊണ്ട് സുമിത്ര രോഹിത്ത് വിവാഹക്കാര്യങ്ങളാണ് കാണിച്ചുകൊണ്ടിരുന്നത്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട പ്രോമോ വീഡിയോകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരുന്നത്. എന്നാൽ പെട്ടെന്ന് കഥയിൽ ഒരു ട്വിസ്റ്റ് കൊണ്ടു വന്നിരിക്കുകയാണ് ഇപ്പോൾ.

  സുമിത്രയുടെ ഇളയ മകൾ ശീതളിൻ്റെ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോൾ ശ്രീനിലയം വീട്ടിൽ. ശീതളിനെ ആൺ സുഹൃത്തിനൊപ്പം ബീച്ചിൽ വെച്ച് പ്രതീഷ് കണ്ടിരുന്നു. വീട്ടിലെത്തിയ പ്രതീഷ് ശീതളിനെ ചോദ്യം ചെയ്‌തപ്പോൾ ആദ്യമൊന്നും താനാണെന്ന് സമ്മതിക്കാൻ ശീതൾ തയ്യാറായില്ല.

  ഇതിൽ ദേഷ്യം വന്നതോടെ പ്രതീഷ് ശീതളിനെ തല്ലുകയും വീട്ടിലെ മറ്റുള്ളവരോടും ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ സച്ചിനുമായി താൻ പ്രണയത്തിലാണെന്നും അവനെ മറക്കാൻ സാധിക്കില്ലെന്നും ശീതൾ പറഞ്ഞു.

  Also Read: എൻ്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ? മോശം കമൻ്റിട്ടയാൾക്ക് മറുപടി നൽകി മാളവിക ജയറാം

  സച്ചിനെ മറക്കണമെന്ന് സുമിത്രയടക്കം പലരും ശീതളിനോട് ആവശ്യപ്പെട്ടു. ശീതൾ സച്ചിനോട് ഫോണിൽ സംസാരിക്കുമ്പോൾ ഫോൺ‍ വാങ്ങി വെക്കുകയും ചെയ്തു. അമ്മക്ക് ഒരാളുടെ പ്രണയ വേദന മനസ്സിലാകില്ല. അമ്മയുടെ മനസ്സിൽ ഒരാളോട് പ്രണയം ഉണ്ടെങ്കിൽ അല്ലേ അത് മനസ്സിലാക്കാൻ സാധിക്കുള്ളൂവെന്നും ശീതൾ സുമിത്രയോട് പറഞ്ഞു. എന്തു പറഞ്ഞാലും സച്ചിനെ മറക്കില്ലെന്ന ഉറച്ച നിലപാടിലാണ് ശീതൾ.

  Also Read: 'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ​ഗോപി!

  ശീതളിനേക്കുറിച്ചുള്ള ആവലാതികൾ ശ്രീനിലയംകാർക്ക് കൂടി വരുകയാണ്. ശീതളിന്റെ ബന്ധം അറിഞ്ഞതോടെ സുമിത്ര ഇക്കാര്യം രോഹിത്തിനേയും ശ്രീകുമാറിനേയും അറിയിച്ചിരുന്നു. ഇപ്പോഴിത സച്ചിനെ കണ്ട് ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് പറയുകയാണ് ശ്രീകുമാറും പ്രതീഷും അനിയും. എന്നാൽ ശീതളിനെ തനിക്ക് മറക്കാൻ കഴിയില്ലെന്നും അങ്ങനെ സംഭവിക്കണമെങ്കിൽ താൻ മരിക്കണം എന്നാണ് സച്ചിൻ പറയുന്നത്. ഇതോടെ അനിരുദ്ധ് സച്ചിനും തമ്മിൽ ഉന്തും തള്ളും നടക്കുകയും വലിയൊരു സംഘർഷത്തിലേക്ക് പോകുന്നതുമാണ് പുതിയ പ്രൊമോയിൽ കാണിച്ചിരിക്കുന്നത്.

  Also Read: എട്ടാം ക്ലാസ്സിൽ അവസരം ചോദിച്ച് വന്നു, അച്ഛന് കൊടുത്ത വാക്ക് കാരണമാണ് ഹണി റോസ് സിനിമയിൽ എത്തിയതെന്ന് വിനയൻ

  എന്നാൽ ശീതളിൻ്റെ ചേട്ടന്മാരും സച്ചിനും തമ്മിൽ പ്രശ്നം നടക്കുമ്പോൾ അവിടെ അടുത്ത് ഒരു കാറിൽ ഇരുന്നു ഒരാൾ ഇതെല്ലാം വീക്ഷിക്കുന്നതും പ്രൊമോയിൽ കാണാം. ഇന്ദ്രജയായിരിക്കും ഇതൊക്കെ കാണുന്നത് എന്നാണ് പ്രൊമോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണ് സച്ചിൻ. സുമിത്രയ്ക്ക് ഇക്കാര്യം അറിയാവുന്നതും ആയിരുന്നു. സുമിത്ര ഇക്കാര്യം വീട്ടിൽ പറയുമ്പോൾ എല്ലാവരും ഞെട്ടിത്തരിക്കുകയാണ്. എന്തായാലും ഇനിയുള്ള എപ്പിസോഡുകളിൽ എന്തായിരിക്കും പരമ്പരയിൽ സംഭവിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

  Read more about: Kudumbavilakku
  English summary
  Kudumbavilakku Latest Promo Shows Sumithra Warned Vedhika About His Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X