കുടുംബവിളക്ക് ; സിദ്ധുവിനെ ഒതുക്കൻ പുതിയ തന്ത്രവുമായി വേദിക,അച്ഛനെ ചോദ്യം ചെയ്ത് അനിരുദ്ധ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച പരമ്പര റേറ്റിംഗിൽ ആദ്യസ്ഥാനം സ്വന്തമാക്കി മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് സീരിയൽ. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച അഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്.

മലയാളത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി മീര വാസുദേവ് ആണ് പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. നടിയെ കൂടാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരങ്ങളായ നടൻ കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ആതിര മാധവ് ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

 കുടുംബവിളക്ക്

സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ഇവരുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും ഇതിനെ ധൈര്യമായി നേരിടുന്നതുമാണ് സീരിയലിന്റെ കഥാപശ്ചാത്തലം. കുടുംബം ലോകമായി കണ്ട് ജീവിച്ച പാവം വീട്ടമ്മയായിരുന്നു സുമിത്ര . ഒരു സാഹചര്യത്തിൽ ഭർത്താവ് സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിച്ച് സുഹൃത്തായ വേദികയെ വിവാഹം കഴിക്കുന്നു. കുടുംബത്തിലെ ഭൂരിഭാഗം പേരും അന്ന് സുമിത്രയെ ഒറ്റപ്പെടുത്തുകയും സിദ്ധാർത്ഥിനെ പിന്തുണയ്ക്കുകയും ചെയ്തു. കുടുംബം നഷ്ടപ്പെട്ട സുമിത്ര പിന്നീട് പുറം ലോകത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. ഭത്യപിതാവും രണ്ടാമത്തെ മകൻ പ്രതീഷിന്റേയും സുഹൃത്തിന്റേയും സഹോദരി ഭർത്താവിന്റേയും പിന്തുണയോടെ തോൽപ്പിച്ചവരുടെ മുന്നിൽ ജയിച്ച് കാണിക്കുകയായിരുന്നു. ഒരു കുടുംബം തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് സുമിത്രം തെളിയിച്ചു കൊടുത്തു.

സിദ്ധുവിന്  പണിയുമായി വേദിക

സുമിത്രയ്ക്ക് വിജയമാണെങ്കിൽ സിദ്ധാർത്ഥിന് പിന്നീട് അങ്ങോട്ട് പരാജയത്തിന്റെ നാളുകളായിരുന്നു. വേദികയെ കല്യാണം കഴിച്ചതോടെ തോൽവികൾ രുചിച്ച് അറിയാൻ തുടങ്ങി. കൂടാതെ സുമിത്ര ആരായിരുന്നു എന്നും തനിക്ക് വേണ്ടി ചെയ്തു തന്നെ സഹായങ്ങളെ കുറിച്ചും സിദ്ധാർത്ഥിന് മനസിലാവുകയായിരുന്നു. എന്നാൽ സുമിത്രയിലേയ്ക്ക് തിരികെ വരാൻ പറ്റില്ലെന്ന് അറിയാവുന്ന സിദ്ധു ചെയ്തു പോയ തെറ്റുകൾ തിരുത്താൻ ശ്രമിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായി വേദികയെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്, സിദ്ധുവിന്റെ മനം മാറ്റവും സുമിത്രയുടെ വിജയവും വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്. എങ്ങനേയും സിദ്ധുവിന്റെ ജീവിതത്തിലേയ്ക്ക് തിരികെ എത്തണമെന്നാണ് വേദികയുടെ ആഗ്രഹം. എന്നാൽ വേദികയുടെ പൊറുക്കില്ലെന്നാണ് സിദ്ധുവിന്റെ തീരുമാനം. തിരിച്ച് സിദ്ധിവിന്റെ അരുകിലേയ്ക്ക് മടങ്ങി എത്താനുള്ള വഴികൾ മെനയുകയാണ് വേദി. ഇപ്പോഴിത സിദ്ധുവിനെ മെരുക്കാൻ പുതിയ തന്ത്രവുമായി വേദിക എത്തിയിരിക്കുകയാണ്.

  അനിരുദ്ധ്  പ്രശ്നം

വേദിക പുതിയ തന്ത്രങ്ങൾ മെനയുമ്പോൾ സുമിത്രയുടെ വീട്ടിൽ പുതിയ പ്രശ്നം പുകയുകയാണ്. അനിരുദ്ധും ഇന്ദ്രജയും തമ്മിലുള്ള ബന്ധം കുടുംബാംഗങ്ങൾ അറിഞ്ഞിരിക്കുകയാണ്. സുമിത്രയുടെ രണ്ടാമത്തെ മകൻ പ്രതീഷും സുഹൃത്തും അവിചാരിതമായി അനിയെ ഒരു ഹോട്ടലിൽ വെച്ച് കാണുന്നു. ഈ വിവരം സുഹൃത്ത് സുമിത്രയെ അറിയിക്കുന്നു. പിന്നീട് സുമിത്ര ഇന്ദ്രജയെ കാണാൻ എത്തുന്നു.ഇത് അനിരുദ്ധ് അറിയുന്നതോടെയാണ് പ്രശ്നം രൂക്ഷമാവുന്നത്. പ്രതീഷിനെ ചോദ്യം ചെയ്യുന്നതോടെ പ്രശ്നം വീട്ടിലുള്ളവർ അറിയുകയാണ്. മക്കളുടെ പ്രശ്നത്തിൽ ഇടപെടുന്ന അച്ഛനെ ചോദ്യം ചെയ്യുകയാണ് അനി. വേദികയുമായുള്ള വിവാഹത്തിന് അച്ഛനെ പിന്തുണച്ച മകനായിരുന്നു അനിരുദ്ധ്. ഇപ്പോൾ അച്ഛനെ തള്ളിപ്പറ്റിഞ്ഞിരിക്കുകയാണ്. ‌

Recommended Video

Dulquer Salman’s Kurup hits 1500 theaters on November 12 | Filmibeat Malayalam
കമന്റ്

പുതിയ പ്രെമോ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അനിരുദ്ധ് സീരിയൽ അവസാനിക്കുന്നതിനു മുമ്പായി നന്നായാൽ മതിയായിരുന്നു എന്നാണ് പ്രേക്ഷകർക്ക് പറയുന്നത്. ഇനി വേദികയുടെ ഒരു കളിയും സിദ്ധു അങ്കിളിനെ അടുത്ത വിലപ്പോവില്ലെന്നു ആരാധകർ പറയുന്നുണ്ട്. കുടുംബവിളക്കിൽ ഇപ്പോൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്കൾ ആണല്ലോ നടന്ന് കൊണ്ടിരിക്കുന്നെന്നും അനി പറഞ്ഞപോലെ തന്നെ ഇനി സുമിത്രയുമായി ഒന്നിക്കാൻ സിദ്ധാർഥിനെ കൊണ്ട് പറ്റില്ലെന്നും പ്രേക്ഷകർ പറയുന്നുണ്ട്.. ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X