അവസാനം വേദിക മകന്റെ അടുത്തേയ്ക്ക് എത്തുന്നു, അമ്മയെ നീരവ് സ്വീകരിക്കുമോ? കുടുംബവിളക്കിൽ ട്വിസ്റ്റ്
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ആദ്യസ്ഥാനം നേടി സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. 2020 ജനുവരി 27 ന് ആണ് സീരിയൽ എഷ്യനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നത്. ബംഗാളി സൂപ്പർ ഹിറ്റ് പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക പിന്തുണയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.
സിനിമ താരം മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കൃഷ്ണകുമാർ മേനോൻ,ആനന്ദ് നാരായണൻ, നൂപിൻ ജോണി, ആതിര മാധവ്, ശരണ്യ ആനന്ദ്, ശ്രീലക്ഷ്മി, എഫ്. ജെ. തരകൻ, ദേവി മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ ഇന്ന് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളാണ്. നടി മീര വാസുദേവ് ആണ് കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സുമിത്രയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്.

നടൻ കൃഷ്ണകുമാർ മേനോൻ ആണ് സുമിത്രയുടെ ഭർത്താവിന്റെ കഥാപാത്രമായ സിദ്ധാർത്ഥിനെ അവതരിപ്പിക്കുന്നത് . നടി ശരണ്യ ആനന്ദ് ആണ് സീരിയലിൽ നെഗറ്റീവ് കഥാപാത്രമായ വേദികയായി എത്തുന്നത്.വില്ലത്തി കഥാപാത്രമാണെങ്കിലും ശരണ്യയ്ക്ക് കൈനിറയെ ആരാധകരുണ്ട്. നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി എന്നിവരാണ് സിദ്ധുവിന്റേയും സുമിതയുടേയും മക്കളുടെ കഥാപാത്രമായ പ്രതീഷ്, അനിരുദ്ധ്, ശീതൾ എന്നീവരായി എത്തുന്നത്. ഇപ്പോൾ സ്വന്തം പേരിനെക്കാളും സീരിയലിലെ കഥാപാത്രത്തിന്റെ പേരിലാണ് താരങ്ങളെ അറിയപ്പെടുന്നത്.

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. സന്തോഷത്തോടെ കഴിഞ്ഞ സുമിത്രയുടെജീവിതത്തിലേയ്ക്ക് പ്രശ്നങ്ങളുമായി വേദിക എത്തുന്നതോടെയാണ് സീരിയൽ ആരംഭിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന പാവം വീട്ടമ്മയാണ് സുമിത്ര. എന്നാൽ കുടുംബത്തിൽ നിന്ന് ഈ വീട്ടമ്മയ്ക്ക് വേണ്ടവിധത്തിലുള്ള പരിഗണന ലഭിക്കുന്നില്ല. സുഹൃത്തായ വേദികയ്ക്ക് വേണ്ടി സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിക്കുന്നു. ഇതോട് കൂടി ഭർത്താവിന്റേയും കുടുംബത്തിന്റേയും തണൽ വിട്ട് സുമിത്ര സ്വന്തം കാലിൽ നിലൽക്കുകയായിരുന്നു.

സുമിത്രയും സിദ്ധാർത്ഥും വേർപിരിഞ്ഞതോടെയാണ് സീരിയലിന്റെ കഥമാറുന്നത്. സ്വത്തിനും പണത്തിനും വേണ്ടിയായിരുന്നു വേദിക സിദ്ധുവിനെ വിവാഹം കഴിക്കുന്നത്. എന്നാൽ മകന്റെ രണ്ടാം വിവാഹം പിതാവ് ശിവദാസ് മേനോൻ അംഗീകരിച്ചിരുന്നില്ല. ഇവരെ കുടുംബത്തിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. സുമിത്രയ്ക്ക് പൂർണ്ണ പിന്തുണയായിരുന്നു ശിവദാസ് മേനോൻ നൽകിയത്. മകൻ പ്രതീഷും അമ്മയുടെ കൂടെയുണ്ടായിരുന്നു. സിദ്ധാർത്ഥ് പോയതോടെ സുമിത്ര സ്വന്തമായി ബിസിനസ് ആരംഭിച്ച് ഉയരങ്ങൾ കീഴടക്കുകയായിരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു സുമിത്രയുടെ വളർച്ച. ഇത് വേദികയെ ചൊടിപ്പിച്ചിരുന്നു. സുമിത്രയുടെ പതനമാണ് വേദികയുടെ ലക്ഷ്യം. ഇതിനായി സകല പണികളും നോക്കുകയാണ് വേദിക.

എന്നാൽ ഇതെല്ലാ അതേ രീതിയിൽ തന്നെ വേദികയ്ക്ക് തന്നെ തിരിച്ചടിക്കുകയാണ്. വിവാഹ ശേഷമാണ് വേദികയുടെ യഥാർത്ഥ സ്വഭാവം സിദ്ധുവിന് മനസ്സിലാവുന്നത്. പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും നന്നാവാൻ വേദിക തയ്യാറായിരുന്നില്ല. ഇപ്പോഴിത വേദികയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടികരിക്കുകയാണ് സിദ്ധാർത്ഥ്. സുമിത്രയെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിന് പിന്നാലെയാണ് സിദ്ധു വേദികയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നത്. ആശുപത്രിയിലായിട്ടും വേദികയെ തിരികെ വിളിക്കാൻ സിദ്ധാർത്ഥ് തയ്യാറാവുന്നില്ല. തന്നെ കാണാൻ ആശുപത്രിയിൽ എത്തിയ വേദികയെ ആട്ടിപ്പായിപ്പിക്കുകയായിരുന്നു സിദ്ധു. സുമിത്രയായിരുന്നു സിദ്ധുവിന്റെ ജീവൻ രക്ഷിക്കുന്നതും ആശുപത്രിൽ കൊണ്ടു പോകുന്നതുമെല്ലാം. ഇത് വേദികയെ ദേഷ്യത്തിലാക്കിയിട്ടുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡാണ്. സിദ്ധുവിനെ സാമ്പത്തികമായി സഹായിക്കുകയാണ് സുമത്ര. ഹോസ്പിറ്റൽ ബിൽ അടക്കാൻ സുമിത്ര പണം നൽകുന്നു കൂടാതെ സിദ്ധാർത്ഥിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും സുമിത്ര അറിയുന്നുണ്ട്. ഇതിനെ കുറിച്ച് മകൻ പ്രതീഷിനോട് സുമിത്ര പറയുകയാണ്. അച്ഛന്റെ സാമ്പത്തിക തകർച്ച മകനെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഒപ്പം വേദിക സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി എത്തുകയാണ്. സിദ്ധാർത്ഥ് ഇറക്കി വിട്ടതോടെ ഹോട്ടലിലായിരുന്നു താമസം. ഇപ്പോഴിത സ്വന്തം മകനെ തേടി എത്തുകയാണ്. മകനെ ഉപേക്ഷിച്ചാണ് സിദ്ധുവിനെ വേദിക വിവാഹം കഴിക്കുന്നത്. ഭർത്താവ് സമ്പത്തിനോടൊപ്പമാണ് മകൻ താമസിക്കുന്നത്.

മകനെ കാണാൻ എത്തുന്ന വേദികയോട് നീരവ് അടുക്കരുതെന്നാണ് പ്രേക്ഷകർ പറയുന്നത്. തിരിച്ചടികൾ ഏറ്റുവാങ്ങാൻ വേദികയുടെ ജീവിതം ഇനിയും ബാക്കി,വേദികക്ക് ഉള്ള സ്വഭാവം മറ്റുള്ളവർക്കും ഉണ്ടെന്ന് കരുത്തുന്നതാ വേദികയുടെ ഏറ്റവും വലിയ പരാജയമെന്നും പ്രേക്ഷകർ പറയുന്നു. വേദികയുടെ തോൽവി ആഘോഷമാക്കുകയാണ് കുടുംബവിളക്ക് ആരാധകർ.വേദിക തീരെ നാണമില്ലെന്നാണ് ഇവർ പറയുന്നത്. സ്വന്തം ഭർത്താവ് ഇഷ്ടമില്ലാതെ വീട്ടിൽനിന്ന് ഇറക്കിവിട്ടു വീണ്ടും അവിടേക്ക് ചെയ്യുന്ന ഭാര്യ.വേദിക ഇത്രയും കാലം സുമിത്ര യോട് ചെയ്തതിന് ഒക്കെ അനുഭവിക്കണം . വേദിക തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് അവൾ ശിക്ഷ അനുഭവിച്ചേ പറ്റൂവെന്നും ഇവർ പറയുന്നു.
Recommended Video

വേദികയുടെ തോൽവി ആഘോഷിക്കുന്നതിനോടൊപ്പം തന്നെ സിദ്ധാർത്ഥിന്റെ മാറ്റവും പ്രേക്ഷകർ ആഘോഷമാക്കുകയാണ്. ഇപ്പോൾ സുമിത്രയ്ക്കൊപ്പം തന്നെ സിദ്ധുവിനും നിരവധി ആരാധകരുണ്ട്.സിദ്ധാർത്ഥ് ഇപ്പോൾ പൊളിയാണ് അല്പം ബഹുമാനം തോന്നി തുടങ്ങി എന്നാണ് പ്രേക്ഷകർ പറയുന്നത്. കുടുംബവിളക്ക് ഇപ്പോൾ അധികം ലാഗ് അടിപ്പിക്കാതെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്,സിദ്ധാർഥ് ആണ് ഇപ്പോഴത്തെ എപ്പിസോഡിലെ ഹൈലൈറ്റും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. സിദ്ധുവിൻരെ മാറ്റം അംഗീകരിക്കുന്നതിനോടൊപ്പം തന്നെ സുമിത്രയുമായി വീണ്ടും ഒന്നിപ്പിക്കരുതെന്നും ആരാധകർ പറയുന്നു, സുമിത്ര എന്ന കഥാപാത്രതെ നശിപ്പിക്കരുതെന്നാണ് അഭ്യർത്ഥന.


Click it and Unblock the Notifications











