വേദികയുടെ തന്ത്രം ഫലിച്ചോ, സഞ്ജനയുടെ ജോലി കാര്യത്തിൽ സംഭവിച്ചത്, അച്ഛനെ വിമർശിച്ച് മകൻ
മിനീസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി സീരിയൽ ആയ ശ്രീമോയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മറ്റുഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നടി മീര വാസുദേവ് ആണ് പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. മീരയ്ക്കൊപ്പം കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ആതിര മാധവ് ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . താരങ്ങൾക്ക് മകച്ച പ്രേക്ഷ സ്വീകാര്യയാണ് ലഭിക്കുന്നത്. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരിലാണ് ഇവരെ അറിയപ്പെടുന്നത്.

സുമിത്ര എന്ന സ്ത്രീയുടെ അതിജീവനത്തിന്റ കഥയാണ് കുടുംബവിളക്ക്. കുടുംബത്തിന് വേണ്ടി ജീവിച്ച സുമിത്രയ്ക്ക് വിമർശനയും അവഗണനയുമായിരുന്നു തിരികെ കിട്ടിയിരുന്നത്. എന്നാൽ ഇതിന്‌റെ പേരിൽ ആരോടും പരാതിയോ പരിഭവമോ പറഞ്ഞിരുന്നില്ല. എല്ലാം ഉള്ളിലൊതുക്കി ജീവിക്കുമ്പോഴായിരുന്നു കുടുംബജീവിതം കൈവിട്ടു പോകുന്നത്. ഭർത്താവ് സിദ്ധാർത്ഥ് സുഹൃത്തായ വേദികയെ വിവാഹം കഴിക്കാൻ വേണ്ടി സുമിത്രയെ ഡിവോഴ്സ് ചെയ്യുകയായിരുന്നു. എന്നാൽ അപ്പോൾ പോലും സിദ്ധാർത്ഥിന്റെ ആവശ്യത്തിന് സുമിത്ര എതിര് നിന്നിരുന്നില്ല.

സുമിത്രയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് കുടുംബവിളക്ക് ആകെ മാറുന്നത്. വേദികയുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം സിദ്ധാർത്ഥിന് പരാജയങ്ങൾ മാത്രമായിരുന്നു. ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ ഇയാളെ തേടി എത്തുകയായിരുന്നു. ഇതിൽ അധികവും വേദിക ഉണ്ടാക്കുന്ന പ്രശ്നങ്ങളായിരുന്നു. സിദ്ധുവിന് പരാജയം ആണെങ്കിലും വിവാഹമോചനത്തിന് ശേഷം സുമിത്രയ്ക്ക് നല്ല കാലമായിരുന്നു. സ്വന്തമായി ബിസിനസ് തുടങ്ങുകയും വാഹനങ്ങളും മറ്റും വാങ്ങുകയും ചെയ്തു. സുമിത്രയുടെ ഉയർച്ച വേദികയെ ചൊടിപ്പിച്ചിരുന്നു. സുമിത്രയെ തോൽപ്പിച്ച് സ്വത്ത് നേടുക എന്ന ഉദ്ദ്യേശത്തോടെയാണ് സിദ്ധാർത്ഥിനെ വിവാഹം കഴിക്കുന്നത്.

വിവാഹ ശേഷം വേദികയുടേയും സിദ്ധാർത്ഥിന്റേയും പദ്ധതികൾ പൊളിയുകയായിരുന്നു. വേദികയെ പറഞ്ഞ് തിരുത്താൻ ശ്രമിച്ചുവെങ്കിലും ഇവർ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. വേദികയുടെ തനിനിറം മനസ്സിലാക്കിയ സിദ്ധു. ഇവരെ തന്റെ ജീവിതത്തിൽ നിന്നും വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു. ഇപ്പോൾ വീണ്ടും സിദ്ധുവിന്റെ അടുത്തേയ്ക്ക് വരാൻ വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കുകയാണ് വേദിക. എന്നാൽ അടവുകളൊന്നും സിദ്ധുവിന്റെ അടുത്ത് ഏൽക്കുന്നില്ല.
Recommended Video

വേദിക പോയതോടെ കുടുംബവുമായി കൂടുതൽ അടുക്കുകയാണ് സിദ്ധു. പ്രതീഷുമായി സ്നേഹത്തിലാവുന്ന സിദ്ധാർത്ഥ് മരുമകൾ സഞ്ജനയ്ക്ക് തന്റെ കമ്പനിയിൽ ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു. വേദികയുടെ സ്ഥാനത്തേയ്ക്കാണ് സഞ്ജനയെ കൊണ്ട് വരുന്നത്. ഇത് വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്. സഞ്ജനയ്ക്ക് ജോലി കിട്ടാതിരിക്കാൻ സകല കളികളും കളിക്കുകയാണ്. അതുപോലെ തന്ന സഞ്ജനയ്ക്ക് ജോലി വാങ്ങി കൊടുത്തത് മൂത്ത മകൻ അനിരുദ്ധിനേയും ചൊടിപ്പിച്ചിട്ടുണ്ട്. അച്ഛനെ ഇതിന്റെ പേരിൽ വിമർശിക്കുകയാണ് മകൻ. പ്രതീഷുമായുള്ള പണ്ടത്തെ പ്രശ്നത്തിന്റെ പേര് പറഞ്ഞാണ് സഞ്ജനയ്ക്ക് ജോലി നൽകാൻ തീരുമാനിക്കുന്ന അച്ഛനെ അനി വിമർശിക്കുന്നത്. ഇന്നത്തെ എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡിൽ അറിയാം സ്ഞജനയ്ക്ക് സുദ്ധുവിന്റെ കമ്പനിയിൽ ജോലി കിട്ടുമോ ഇല്ലയോ എന്ന്. വളരെ പ്രതീൾയോടെയാണ് സഞ്ജന ഇന്‌റവ്യൂവിനായി എത്തുന്നത്.


Click it and Unblock the Notifications