For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്ര ഇത്തവണ കുടുങ്ങാന്‍ സാധ്യതയുണ്ടോ? വേദിക എത്ര വിചാരിച്ചാലും അത് നടക്കാന്‍ പോവുന്നില്ലെന്ന് പ്രേക്ഷകരും

  |

  ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സീരിയലാണ് കുടുംബവിളക്ക്. മീര വാസുദേവിന്റെ സുമിത്ര എന്ന കഥാപാത്രത്തിന് വെല്ലുവിളിയുമായിട്ടെത്തുന്ന വേദികയെ ആണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കാണിച്ചിരുന്നത്. ഇത്തവണ സുമിത്രയുടെ ഓഫീസിലെ പ്രീത എന്ന സ്റ്റാഫിനെയും അവരുടെ അമ്മയെയും കൈയ്യിലെടുത്താണ് വേദികയുടെ കളികള്‍. സുമിത്രയ്‌ക്കെതിരെ പോലീസില്‍ പരാതി വരെ കൊടുത്ത സ്ഥിതിയ്ക്ക് ഇനി എന്ത് സംഭവിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഏവരും. പക്ഷേ ഇവിടെ കഥയില്‍ ട്വിസ്റ്റ് വരുമെന്നാണ് ആരാധകര്‍ പറയുന്നത്.

  'വേദിക വിചാരിച്ചാല്‍ സുമിത്രയെ ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷേ പാവം സുമിത്ര ഈ കെണിയില്‍ വീണു പോയല്ലോ എന്നതാണ് പ്രശ്‌നം. മുന്‍പ് പല തവണ ഉണ്ടായത് പോലെ വേദിക കുഴിച്ച കുഴിയില്‍ ഈ പ്രാവശ്യവും വേദിക വീഴും. ഇത്തവണ ഒരു പ്രത്യേകത ഉള്ളത് കൂട്ടുകാരനായ നവീനും പ്രീതയുമൊക്കെ ഒരുമിച്ചു വീഴും എന്നതാണ്. സുമിത്രയെ തകര്‍ക്കാനായി ഓരോ വഴികള്‍ തിരഞ്ഞെടുത്ത് വേദിക വരുന്നുണ്ടെങ്കിലും എല്ലാം അവതാളത്തില്‍ ആവുന്നതാണ് ഇതുവരെ കണ്ടത്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്.

  rohit-sumithra

  കഴിഞ്ഞ കുറേ എപ്പിസോഡുകളില്‍ സുമിത്രയ്‌ക്കെതിരെ നടത്തിയ നീക്കങ്ങളെല്ലാം അതിവേഗം പൊളിഞ്ഞു. ഇത്തവണ ലേശം കൂടി നീണ്ട് പോവുമെന്നാണ് അറിയുന്നത്. പക്ഷേ സുമിത്രയില്‍ നിന്ന് മാത്രമല്ല, ഇങ്ങനെ പോവുകയാണെങ്കില്‍ രാമകൃഷ്ണന്റെ കൈ കൊണ്ട് തന്നെ വേദിക തീരുമെന്ന കാര്യം ഉറപ്പാണ്. രാമകൃഷ്ണന്റെ പേര് ഉപയോഗിച്ച് വേദിക നടത്തിയ കള്ളക്കളി അധികം വൈകാതെ പുറത്ത് വരും. കാരണം പ്രീതയുടെയും അമ്മയുടെയും കേസ് മൊട്ട സാറിന്റെ അടുത്ത് തന്നെ എത്തി ചേര്‍ന്നത് നന്നായി.

  ഭർത്താവിന് വേണ്ടി രഹസ്യമായൊരു ടാറ്റു ചെയ്തിരുന്നു; നടി സാമന്ത ഒളിപ്പിച്ച് വെച്ച ആ രഹസ്യം വീണ്ടും പുറത്ത്

  സുമിത്രയുടെ നിരപരാധിത്വം ഇനി പോലീസ് തന്നെ തെളിയിക്കുകയും എല്ലാം വേണ്ട പോലെ കൈകാര്യം ചെയ്യുന്നതും കാണാമെന്നും ആരാധകര്‍ പറയുന്നു. അതേ സമയം നന്നായി ഓടി കൊണ്ടിരുന്ന സീരിയലിലേക്ക് ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ട് വരേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിക്കുകയാണ് പ്രേക്ഷകര്‍. പ്രീത അവളുടെ അമ്മ, പിന്നെ വേദിക നവീനേയും എത്രയും വേഗം ജയില്‍ ആക്കുന്ന ഭാഗം കാണാന്‍ കാത്തിരിക്കുകയാണ്. വേദികയെ ഒതുക്കാന്‍ കൈയ്ക്ക് ബലമുള്ള ആണായി സിദ്ധാര്‍ഥ് തന്നെ വരും.

   preetha

  നല്ല രീതിയില്‍ ജീവിക്കുന്ന ഒരു സ്ത്രീയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇവളെ പോലെ ഉള്ളവര്‍ സ്ത്രീത്വത്തിന് അപമാനമാണ്. കുടുംബവിളക്ക് സീരിയലിന് എന്ത് മാഹാത്മ്യമാണ് ഉള്ളതെന്ന് ചോദിക്കുന്ന വിമര്‍ശകര്‍ക്ക് നല്‍കാനുള്ള സന്ദേശവും അതാണ്. എത്രയൊക്കെ പരാജയപ്പെടുത്താന്‍ നോക്കിയാലും ശക്തമായ നിലപാട് കൊണ്ടും കഠിനാധ്വാനം കൊണ്ടും സ്ത്രീകള്‍ക്ക് ഉന്നതിയില്‍ എത്താമെന്ന് സുമിത്ര തെളിയിച്ചു. വനിതാ സംരംഭകയായി കേരള സമൂഹത്തിന് മാതൃകയാവാന്‍ സുമിത്ര എന്ന വീട്ടമ്മയ്ക്ക് സാധിച്ചു. അതേ സമയം ഇനി സീരിയലില്‍ നടക്കാന്‍ പോവുന്ന ചില കാര്യങ്ങളും ആരാധകര്‍ പ്രവചിക്കുന്നുണ്ട്.

  അവസാനം...

  1. സുമിത്ര വിജയിക്കുന്നു...
  2. വേദിക നാണം കെടുന്നു.
  3. പ്രീതയും, അമ്മയും സുമിത്രയോട് മാപ്പ് പറയുന്നു.
  4. സുമിത്ര അവരോട് ക്ഷമിക്കുന്നു.
  5. പ്രീത നന്നാവുന്നു.
  6. വീണ്ടും ജോലിക്ക് എടുക്കുന്നു...

  tmc mp mimi chakraborty falls sick days after taking fake vaccine shot at kolkata camp

  അങ്ങനെ ഈ പ്രശ്‌നം ഇവിടെ അവസാനിക്കുകയും മറ്റ് പുതിയ ചില കഥ ആരംഭിക്കുകയും ചെയ്യും. ഒരുപക്ഷേ അത് അനിരുദ്ധും ഇന്ദ്രജയും തമ്മിലുള്ള പ്രശ്‌നങ്ങളായിരിക്കുമെന്ന മുന്നറിയിപ്പ് കൂടി പ്രേക്ഷകര്‍ സൂചിപ്പിക്കുന്നു. പ്രൊമോ വീഡിയോയ്ക്ക് താഴെ സമാനമായ രീതിയില്‍ പ്രേക്ഷകര്‍ പങ്കുവെക്കുന്ന അഭിപ്രായങ്ങളെല്ലാം മാനിച്ച് കൊണ്ടാണ് ഇതുവരെ കുടുംബ വിളക്കിന്റെ കഥ മുന്നോട്ട് പോയിരുന്നത്. അത് സീരിയലിന്റെ റേറ്റിങ്ങിലും പ്രകടമായി.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Netizen's Reaction About Sumithra's Latest Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X