For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമ്പത്ത് വെറുതെ അല്ല സിദ്ധുവിനെ കാണാൻ വന്നത്, ഇനിയും വേദികയെ സ്വീകരിക്കരുതെന്ന് കുടുംബവിളക്ക് ആരാധകർ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരായണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് സീരിയൽ. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തിലെ പോലെ തന്നെ നല്ല അഭിപ്രായമാണ് മറ്റ് ഭാഷകളിൽ നിന്നും ലഭിക്കുന്നത്. റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കുടുംബവിളക്ക്. നേരത്തെ ആദ്യസ്ഥാനമായിരുന്നു . ഇപ്പോൾ സാന്ത്വനമാണ് ആദ്യ സ്ഥാനത്ത്.

  മിന്നല്‍ മുരളി മുതല്‍ തല്ലുമാല വരെ ; വമ്പന്‍ ചിത്രങ്ങളുമായി ടൊവീനോ തോമസ്

  വീഴാൻ പോകുന്ന അഞ്ജലിയെ താങ്ങി എടുത്ത് ശിവൻ, ഇരുവരും കൂടുതൽ അടുക്കുന്നു, സംഭവബഹുലമായി സാന്ത്വനം

  തുടക്കത്തിൽ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. അതുവരെ കണ്ടു വന്ന ടിപ്പിക്കൽ കണ്ണീർ പരമ്പരകളുടെ സ്റ്റൈലിലായിരുന്നു സീരിയലും കഥ പറഞ്ഞത്. എന്നാൽ പിന്നീട് നായികയായ സുമിത്ര സ്ട്രോങ്ങാപ്പോഴാണ് സീരിയൽ മാറുന്നത്. സുമിത്രയുടെ ജീവിതത്തിൽ വിജയങ്ങൾ വന്നതോടെ ആരാധകരും വർധിക്കുകയായിരുന്നു. നടി മീര വാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര തങ്ങൾക്ക് മാതൃകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

  കരീന എന്റെ അമ്മ, അയാൾ പറഞ്ഞത് തന്നിൽ ആശങ്ക സൃഷ്ടിച്ചു, ഇത് സാധരണ പറയുന്നതാണോ എന്ന് സാറ

  മീര വാസുദേവിനോടൊപ്പം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ആതിര മാധവ് ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരയെ പോലെ തന്നെ ഇവർക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങൾക്ക് പോലും നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ താരങ്ങളുടെ അഭിനയത്തെ പുകഴ്ത്തി ആരാധകർ രംഗത്ത് എത്താറുണ്ട്. സീരിയലിൽ വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് നടി ശരണ്യ ആനന്ദ് അവതരിപ്പിക്കുന്നത്. മീരയെ പോലെ തന്നെ ശരണ്യയക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. താരത്തിന്റെ അഭിനയത്തെ പുകഴ്ത്തി രംഗത്ത് എത്താറുണ്ട്. വേദികയോട് പ്രേക്ഷകർക്ക് തോന്നുന്ന വെറുപ്പാണ് ശരണ്യയുടെ വിജയം എന്നാണ് ആരാധകർ പറയുന്നത്. അതുപോലെ തന്നെ ഡോക്ടർ അനിരുദ്ധ് ആയി എത്തുന്ന ആനന്ദിനും നിരവധി ആരാധകരുണ്ട്. വേഗം തന്നെ ആനന്ദ് നന്നാവണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

  സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് സീരിയലിന്റെ പ്രമേയം. വീട് ലോകമായി കണ്ട് ജീവിച്ച ഒരു പാവം വീട്ടമ്മയായിരുന്നു സുമിത്ര. എന്നാൽ ഇവരുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ ഇവരെ വീട്ടിൽ നിന്ന് പുറം ലേകത്ത് എത്തിക്കുകയാണ്. ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിച്ച സുമിത്രയ്ക്ക് വീട്ടിൽ നിന്ന് ലഭിച്ചത് അവഗണനയും കുറ്റപ്പെടുത്തലുമായിരുന്നു. ഭർത്താവും മക്കളും അവഗണിച്ചിട്ടും ഒരിക്കൽ പോലും ആരുടേയും മുന്നിലും ഇവർ പരാതിയുമായി എത്തിയിരുന്നില്ല. എല്ലാ ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നു. സീരിയലിന്റെ തുടക്കത്തിൽ പ്രേക്ഷകർക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. സുമിത്ര പ്രതികരിച്ച് തുടങ്ങുമ്പോഴാണ് കഥ മാറുന്നത്. ഇതോടെ ആരാധകരും വർധിക്കുകയായിരുന്നു.

  വേദികയുമായുള്ള സിദ്ധുവിന്റെ വിവാഹം കഴിയുന്നതോടെയാണ് കഥ മാറുന്നത്. സുമിത്രയിൽ നിന്ന് വിവാഹമോചനം ചോദിച്ച് വാങ്ങുകയായിരുന്നു സിദ്ധാർത്ഥ്. എന്നാൽ വേദികയെ കെട്ടിയതിന് ശേഷമാണ് സുമിത്ര ആരായിരുന്നു എന്ന് സിദ്ധുവിന് മനസിലായത്. വിചാരിച്ചത് പോലെയുള്ള കുടുംബജീവിതമായിരുന്നില്ല സിദ്ധുവിന് ലഭിച്ചത്. വിവാഹത്തിന് ശേഷമായിരുന്നു വേദികയുടെ തനിനിറം മനസ്സിലാവുന്നത്. സുമിത്രയെ തോൽപിച്ച് സമ്പത്തും അധികാരവും നേടുക എന്നതായിരുന്നു വേദികയുടെ ലക്ഷ്യം. എന്നാൽ കല്യാണത്തോടെ എല്ലാ പദ്ധതികളും തെറ്റുകയായിരുന്നു. വേദികയുടെ സ്വഭാവം മനസ്സിലാക്കിയ സിദ്ധു ഇവരിൽ നിന്ന് അകലുകയാണ്. വേദികയിൽ നിന്ന് അകന്നതോടെ അച്ഛനും മക്കളുമായി അടുക്കുകയായിരുന്നു. സിദ്ധുവിന്റെ മാറ്റം വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്..

  സുമിത്രയെ കളളക്കേസിൽ കുടുക്കിയതിനെ തുടർന്ന് വേദികയെ സിദ്ധു വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ്. വേദികയുടെ ഭീക്ഷണിക്ക് മുന്നിലൊന്നും സിദ്ധാർത്ഥ് തന്റെ തീരുമാനം മാറ്റാൻ തയ്യാറായിരുന്നില്ല. സിദ്ധുവിന്റെ അമ്മ സരസ്വതിയും സഹോദരി ശരണ്യയും വേദികയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് ചെവി കൊടുത്തില്ല. ഇപ്പോഴിത വീട്ടിൽ കയറി പറ്റാൻ പുതിയ പദ്ധതിയുമായി വേദിക എത്തിയിരിക്കുകയാണ്. വേദികയുടെ അടവ് എട്ട് നിലയിൽ പൊളിയാൻ പോവുകയാണ്.

  വേദിക അമ്മയാവാൻ പോകുന്ന വിവരം സിദ്ധുവിനെ ആകെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഗർഭണിയായ ഭാര്യയെ വീട്ടിലേയ്ക്ക് തിരികെ വിളിക്കണമെവന്ന അമ്മ സരസ്വതിയുടേയും സഹോദരി ശരണ്യയുടേയും നിർബന്ധത്തിന് മുന്നിൽ വഴങ്ങിയിരിക്കുകയാണ് സിദ്ധാർത്ഥ്. ഒടുവിൽ സിദ്ധാർത്ഥ് വേദികയെ തിരികെ വിളിക്കാൻ പോവുകയാണ്. ഇത് വേദികയ്ക്ക് സന്തോഷമായിട്ടുണ്ട്. എന്നാൽ വേദികയുടെ പദ്ധതികൾ തെറ്റിച്ച് കൊണ്ട് സിദ്ധുവിനെ കാണാൻ സമ്പത്ത് എത്തുകയാണ്. വേദികയെ തിരികെ വിളിക്കാൻ പോകുന്നതിന് മുൻപ് ഒന്ന് ആലോചിക്കുന്നത് നല്ലതാണെന്നാണ് സമ്പത്ത് പറയുന്നത്. സിദ്ധും വീടിന് പുറത്തേയ്ക്ക് ഇറങ്ങമ്പോഴാണ് സമ്പത്ത് വരുന്നത്. വേദികയെ കൂട്ടികൊണ്ട് വരുന്നതും വരാത്തതും സാറിന്റെ ഇഷ്ടമാണെന്ന് പറയുന്ന സമ്പത്ത് , ഇപ്പോൾ എടുത്ത തീരുമാനത്തെ ഒന്നു കൂടി ആലോചിക്കണമെന്നാണ് പറയുന്നത്. എന്നാൽ സമ്പത്തിന്റെ വാക്ക് കേട്ട സമ്പത്ത് വേദികയെ കാണാൻ വീട്ടിൽ എത്തുകയാണ്, സിദ്ധുവിന്റെ വരവ് വേദികയെ സന്തോഷിപ്പിച്ചിട്ടുണ്ട്. എന്നാ സിദ്ധുവിന്റേത് വെറും വരവ് ആല്ലെന്നാണ് പ്രെമോ വീഡിയോ സൂചിപ്പിക്കുന്നത്.

  പ്രേക്ഷകർ ഏറെ ആകാംക്ഷയാടെയാണ് ഇന്നത്തെ എപ്പിസോഡിനായ കാത്തിരിക്കുന്നത്. സമ്പത്ത് വരുമെന്ന് നേരത്തെ തന്നെ പ്രേക്ഷകർ പ്രവചിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രവചനം സത്യമായിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.വേദികയുടെ കള്ളം സമ്പത്ത് പൊളിക്കുമെന്നാണ് കുടുംബവിളക്ക് ആരാധകർ പറയുന്നത്. വേദികയ്ക്ക് പ്രസവിക്കാൻ കാഴിയില്ലെന്നും പ്രേക്ഷകർ പറയുന്നുണ്ട്.വേദിക ഇനി പ്രെഗ്നന്റ് ആവില്ല എന്ന് സമ്പത്തിന് അറിയാം... അയാൾ അതു സിന്ധു വിനെ അറിയിച്ചു. ഇനിയും സിദ്ധു അവളെ സ്വീകരിച്ചാൽ ഈ സീരിയൽ തന്നെ വെറുക്കപ്പെടും. സമ്പത്തിന് കുറച്ച് കൂടി പ്രധാന്യം കൊടുക്കാമയിരുന്നു എന്നും പ്രേക്ഷകർ പറയുന്നത്. ഇനിയുള്ള എപ്പിസോഡ് ഉഗ്രൻ ആയിരിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  വിജയ് ദേവരകൊണ്ടയെ കുറിച്ച് തന്നോട് ആരും ഒന്നും ചോദിക്കരുത്, കർശന നിർദ്ദേശവുമായി രശ്മിക മന്ദാന

  English summary
  Kudumbavilakku: Netizens Opens Up Why Sampath Came To Meet Siddharth, Promo Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X