For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റേറ്റിങ്ങ് ഒറ്റയടിക്ക് പോവും; കുടുംബവിളക്കിന് മുന്നറിയിപ്പുമായി പ്രേക്ഷകർ; മറ്റൊരു വേദികയെ കൂടി പറ്റില്ല

  |

  സുമിത്രക്കെതിരെ വേദികയും രാമകൃഷ്ണനും ഒന്നിക്കുമ്പോള്‍... ഇവിടെ ഇന്ദ്രജ അനന്യയുടെ ജീവിതത്തില്‍ മറ്റൊരു വേദികയാകുമോ? എന്ന ചോദ്യവുമായിട്ടാണ് കുടുംബവിളക്കിന്റെ പുതിയ പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ അനിരുദ്ധും ഡോക്ടര്‍ ഇന്ദ്രജയും കൂടി മെഡിക്കല്‍ ക്യാംപിന് പോയ വിശേഷങ്ങളായിരുന്നു കാണിച്ചിരുന്നത്.

  പാർട്ടിവെയറിൽ തിളങ്ങി താരപുത്രി ജാൻവി കപൂർ, അതീവ സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു- കാണാം

  കാറില്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്ന് അനന്യയോട് പറഞ്ഞെങ്കിലും അനിരുദ്ധിനൊപ്പം ഇന്ദ്രജയെ നേരില്‍ കണ്ടതിന്റെ ഷോക്കിലാണ് അനന്യ. ഇതിനിടെ സുമിത്രയ്ക്ക് പണി ഒരുക്കാന്‍ പോയ വേദികയ്ക്ക് വിചാരിച്ചതിനെക്കാളും മുട്ടന്‍പണിയാണ് കിട്ടിയിരിക്കുന്നത്. എന്തൊക്കെ ആണെങ്കിലും സീരിയലിന്റെ പോക്ക് അത്ര സുഖകരമായി തോന്നുന്നില്ലെന്ന അഭിപ്രായത്തിലാണ് പ്രേക്ഷകര്‍. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന കുടുംബവിളക്ക് ഈ പോക്ക് പോവുകയാണെങ്കിൽ താഴേക്ക് വരുമെന്നുള്ള മുന്നറിയിപ്പ് കൂടി പ്രേക്ഷകർ നൽകുന്നുണ്ട്.

  ഇന്ദ്രജയും അനിരുദ്ധും ഒരുമിച്ചാണ് പോയതെന്ന് തുടങ്ങി ബാക്കി കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കണം. അനു നല്ല ബോള്‍ഡായി പ്രതികരിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം വേഗം അവസാനിക്കുമായിരുന്നു. അനന്യയുടെ പണ്ടത്തെ സ്വഭാവമായിരുന്നേല്‍ ഇപ്പോള്‍ അനിയുടെ കരണം പുകഞ്ഞെനെ. ആ പഴയ അനുവിന്റെ ബോള്‍ഡ്‌നെസ്സ് തിരിച്ചു കൊണ്ടു വരണം. പതികരിക്കാതെ ഇരുന്നാല്‍ സുമിത്ര ചേച്ചിയെ പോലെ ആയി പോകും. അനു ശക്തമായി പ്രതികരിച്ചില്ലങ്കില്‍ ഇന്ദ്രജ അവരുടെ ജീവിതത്തില്‍ ഒരു ഭാരം ആയി മാറാന്‍ അധിക താമസം ഉണ്ടാവില്ല.

  ഇതിപ്പോള്‍ വേദിക ആകുമെന്ന് ഒരു സംശയവും വേണ്ട. അതുപോലെ തന്നെയുണ്ട്. സുമിത്രയെ പോലെ പ്രതികരിക്കാതിരുന്നാല്‍ ബന്ധം ഇല്ലാതാകും. അതുകൊണ്ട് തുടക്കത്തിലേ പ്രതികരിക്കണം. അനിരുദ്ധിന്റെ ഈ കാര്യത്തില്‍ ആ പഴയ അനന്യ ആകണമെന്ന് തന്നെയാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. എന്തായാലും എത്ര വേദികമാര്‍ വന്നാലും ഇനി സുമിത്രയുടെ കുടുംബത്തെ തകര്‍ക്കനാവില്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. പക്ഷേ അടുത്ത അഴച്ചക്കുള്ളില്‍ ഈ വിഷയത്തിന് ഒരു സൊല്യൂഷന്‍ ഉണ്ടാവണം ഇല്ലെങ്കില്‍ എല്ലാം തകര്‍ന്ന അവസ്ഥയിലെത്തുമെന്ന മുന്നറിയിപ്പ് കൂടി ഫാന്‍സ് നല്‍കുന്നുണ്ട്.

  അനന്യ സുമിത്രയേ പോലെ ആവില്ലെന്ന് വേണം ഇനി കാണിക്കാന്‍. അല്ലെങ്കില്‍ റേറ്റിംഗ് പോവും. ഇതുവരെ നല്ല രീതിയില്‍ പോവുന്ന കഥയെ കുളമാക്കുന്ന അവസ്ഥയില്‍ എത്തിക്കരുത്. ഭര്‍ത്താവിന്റെ കള്ളത്തരം നേരില്‍ കണ്ടിട്ടും സമാധാനത്തോടെ അനു സുമിത്രയോട് പറഞ്ഞ സമയത്ത് സ്വന്തം അമ്മയായ പ്രേമയോട് പറഞ്ഞിരുന്നെങ്കില്‍ പാലക്കാട് പോയി അവന്റ കരണം അടിച്ചു പൊട്ടിക്കുമായിരുന്നു. സുമിത്ര ഒരു പൊട്ടിയാണ്. അനുവിനോട് പറഞ്ഞത് പോലെ സുമിത്രയുടെ വിചാരം അനി ഇപ്പോളും ഇള്ള കുഞ്ഞ് ആണെന്നാണ്.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  സിദ്ധാര്‍ഥിന് പിന്നാലെ മകന്‍ അനിരുദ്ധും അതേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കില്‍ ശ്രീനിലയത്തിന്റെ അടുത്ത് ഇനി വേറെ വീട് കൂടി നേക്കേണ്ടി വരും. അങ്ങനെ അവിഹിതങ്ങളുടെ വിളക്ക് എന്ന പേരില്‍ സീരിയല്‍ മുന്നോട്ട് പോവേണ്ടിയും വരും. ഈ സീരിയല്‍ മാത്രം എന്താ ഇങ്ങനെ. ഒരു വേദിക ഉള്ളത് തന്നെ കണ്ട് മതിയായി. ഇനി അടുത്തത് ഇന്ദ്രജ കൂടി വന്നാല്‍ കഥ ബോറിങ്ങ് ആയി തുടങ്ങും. ഇതിന് ഒരു അവസാനം ഇല്ലേ എന്ന് കൂടി ആരാധകര്‍ ചോദിക്കുന്നു. വരും ദിവസങ്ങളില്‍ കുടുംബവിളക്കിന്റെ കഥയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

  വിവാഹശേഷം വന്നത് ഗോസിപ്പുകള്‍; നടി രേഖയെ ക്ഷണിച്ചില്ലെന്ന വാര്‍ത്തയില്‍ സത്യമില്ല, അതൊക്കെ വ്യാജമാണെന്ന് മൃദുല

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Netizens Request To Sumitra And Daughter-in-law Ananya On Anirudh's Friendship With Indraja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X