വേദികയ്ക്ക് ജോലി വാഗ്ദാനവുമായി നവീൻ, സിദ്ധുവിന്റെ ഉറക്കം പോയെന്ന് പ്രേക്ഷകർ, ഒപ്പം ഒരു ആഗ്രഹവും
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളിക്ക്. 2020 ജനുവരി27 നാണ് പരമ്പര ആരംഭിച്ചത്. കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണിത്. 320 എപ്പിസോഡുകൾ പിന്നീട് കുടുംബവിളക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളും സീരിയലിൽ അഭിനയിക്കുന്നുണ്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മീര വാസുദേവാണ് കുടുംബവിളക്കിൽ പ്രധാനകഥപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ പരമ്പരയാണിത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര പരമ്പരയിൽ അവതരിപ്പിക്കുന്നത്. സിനിമയിലേത് പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മീരയ്ക്ക് മിനിസ്ക്രീനിൽ നിന്നും ലഭിച്ചിക്കുന്നത്.

റേറ്റിങ്ങിൽ ആദ്യസ്ഥാനത്ത് നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സിദ്ധാർഥ്, സുമിത്ര എന്നീ ദമ്പതിമാരുടെ ജീവിതത്തിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്. ഇവരുടെ ജീവിതത്തിലേയ്ക്ക് വേദിക എത്തുന്നതോടെയാണ് കഥ മാറുന്നത്. സാധാരണ കണ്ടു വരുന്ന കുടുംബ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കുടുംബവിളക്ക് കഥ പറയുന്നത്. എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് കുടുംബ വിളക്ക് മുന്നോട്ട് പോകുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുടുംബവിളക്കിന്റെ പുതിയ പ്രെമോയാണ്. വേദികയ്ക്ക് ജോലി വാഗ്ദാനവുമായി നവീൻ എത്തുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ സിദ്ധാർഥ് തയ്യാറാകുന്നില്ല. പുതിയ പ്രെമോ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.നവീൻ എപ്പോഴും വേദികയുടെ കൂടെയാണല്ലോ, ഏതു കാര്യത്തിനും സിദ്ധാർഥിന് നവീൻ ഒരുപാരയാകുമോ, ഇപ്പോൾ സിദ്ധാർഥിനേക്കാൾ ലോകതോൽവി വേദികയാണ് എന്നൊക്കെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

ശരിക്കും വേദികയ്ക്ക് സിദ്ധാർഥിനെക്കാൾ കൂടുതൽ മാച്ച് നവീൻ ആണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. സിദ്ധാർഥിന്റെ ഉറക്കമില്ലാത്ത രാത്രികൾ വരവായി എന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്. സിദ്ധാർഥിനേയും വേദികയേയും പരിഹസിക്കുന്നത് പോലെ സുമിത്രയെ പിന്തുണക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. സുമിത്രയുടെ ലുക്ക് മാറണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. മോഡേൺ ആകണമെന്നാണ് ആഗ്രഹം. സിദ്ധുവിന് നവീൻ പാരയാകണം, എന്നലെ സിദ്ധു ചെയ്ത തെറ്റ് മനസ്സിലാവുകയുള്ളുഎന്നിങ്ങനെയുള്ള കമന്റുകളാണ് അധികവും ലഭിക്കുന്നത്. ഇന്നത്തെ എപ്പിസോഡ് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സുമിത്രയായി മീര വാസുദേവ് എത്തുമ്പോൾ സിദ്ധാർഥ് ആകുന്നത് കെകെ മോനോൻ ആണ്. വേദികയായി എത്തുന്നത് ശരണ്യ ആനന്ദ് ആണ്. അമൃത, ദേവി മേനോൻ, ആതിര മാധവ്, അമൃത , നൂബിൻ എന്നിവരാണ് പരമ്പരയിൽ പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 2020 ജനുവരി 27 ന് തുടങ്ങിയപ്പോൾ മുതൽ റോറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് കുടുംബവിളക്കുണ്ട്. നടി ചിത്ര ഷേണായി ആണ് പരമ്പര നിർമ്മിക്കുന്നത്.


Click it and Unblock the Notifications