എല്ലാ സത്യങ്ങളും പുറത്ത് വന്നു; കുടുംബവിളക്കില്‍ ഇനി കഥ മാറണം, വീണ്ടും പ്രേക്ഷകരുടെ ആവശ്യം ഉയരുന്നു

സുമിത്രയും സിദ്ധാര്‍ഥുമെല്ലാം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത് കഴിഞ്ഞിട്ട് കാലങ്ങളായി. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കുടുംബവിളക്ക് സീരിയല്‍ മുന്നോട്ട് പോകുന്നത്. കള്ളക്കേസില്‍ ജയിലില്‍ പോവേണ്ടി വന്ന സുമിത്രയുടെ നിരപരാധിത്വം തെളിയുകയാണ്. സുമിത്ര പുറത്തേക്കിറങ്ങുമ്പോള്‍ വേദിക അകത്തേക്ക് പ്രവേശിക്കുകയും ചെയ്യും. സുമിത്രയെ ചതിച്ചത് വേദിക ആണെന്ന് അറിഞ്ഞതോട് കൂടി അവളുടെ കൂടെ ഇനി താമസിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് സിദ്ധാര്‍ഥ് അവരെ വീട്ടില്‍ നിന്നും ഇറക്കി വിടുകയാണ്. വൈകാതെ പോലീസ് വേദികയെ അറസ്റ്റ് ചെയ്യും. പുതിയ പ്രൊമോ വീഡിയോ കണ്ടതോടെ സീരിയലിനെ കുറിച്ച് നൂറ് കണക്കിന് അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

സിദ്ധുവിനു എല്ലാ തെറ്റും മനസ്സിലായി

''അങ്ങനെ സിദ്ധുവിനു എല്ലാ തെറ്റും മനസ്സിലായി. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വേദികയുടെ കൂടെ ജീവിക്കാന്‍ ഇറങ്ങി തിരിച്ചത് ആണെങ്കിലും സിദ്ധുവിന് തിരിച്ചറിവ് വരാന്‍ സമയം എടുത്തു. സിദ്ധു പറഞ്ഞത് പോലെ സരസ്വതിയമ്മ ആദ്യമേ നല്ലതായിരുന്നു എങ്കില്‍ സുമിത്രയില്‍ നിന്ന് ഇങ്ങനെ അകലേണ്ടി വരില്ലായിരുന്നു. സ്വന്തം മകന്റെ ജീവിതം തകര്‍ത്തതിന് പിന്നില്‍ സരസ്വതിയമ്മയ്ക്കും വലിയ തോതില്‍ പങ്കുണ്ട്. വേദികയ്ക്ക് ഇപ്പോള്‍ കിട്ടിയ തിരച്ചടി പോലെ സരസ്വതിയമ്മയ്ക്കും ഒരു മുട്ടന്‍ പണി കിട്ടണം എന്നാലേ സീരിയല്‍ കാണാന്‍ രസമുണ്ടാവുകയുള്ളു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

 വേദികയെ പോലീസ് കൊണ്ട് പോകുന്നു

വേദികയെ പോലീസ് കൊണ്ട് പോകുന്നത് കാണാന്‍ കാത്തിരിക്കുവായിരുന്നു. എന്തായാലും പോലീസ് പിടിച്ച സ്ഥിതിയ്ക്ക് ഇനി കുറച്ച് ദിവസം അവിടെ കിടക്കട്ടെ. അതിനുള്ളില്‍ കുടുംബവിളക്കിലെ കഥയില്‍ ഒരു മാറ്റം വരുത്താമല്ലോ. സിദ്ധുവും സുമിത്രയും തമ്മില്‍ വീണ്ടും ഒരുമിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. കഴിഞ്ഞ എപ്പിസോഡുകളില്‍ വരെ സിദ്ധുവിന്റെ കിഴങ്ങന്‍ റോളിനാണ് ജനം കയ്യടിച്ചത്. ഈ എപ്പിസോഡില്‍ സംവിധായകന്‍ അദ്ദേഹത്തിനൊരു ഹീറോ റോള്‍ വീണ്ടും കൊടുത്തു. ഇതോടെ സിദ്ധാര്‍ഥിന്റെ കഥാപാത്രത്തെ കുറിച്ചുണ്ടായിരുന്ന നെഗറ്റീവുകളൊക്കെ മാറിയിരിക്കുകയാണ്.

സുമിത്രയെ വീണ്ടുമൊരു നന്മമരം ആക്കരുത്


സത്യം ഒളിച്ചു വെക്കാന്‍ ആരൊക്കെ ശ്രമിച്ചാലും സമയമാകുമ്പോള്‍ അത് പുറത്ത് വരിക തന്നെ ചെയ്യും. വേദികയുടെ കഷ്ടകാലം അവര്‍ തന്നെ വിളിച്ച് വരുത്തിയത് പോലെയായി. അങ്ങനെ സുമിത്ര വെളിയിലേക്ക് വന്നപ്പോള്‍ വേദിക അകത്തേക്ക് പ്രവേശിച്ചു. അവിടെയും സുമിത്രയെ വീണ്ടുമൊരു നന്മമരം ആക്കരുതെന്ന് നിര്‍ദ്ദേശിച്ചുകയാണ് ഫാന്‍സ്. കള്ള ആരോപണം ഉന്നയിച്ച് കേസ് കൊടുത്ത പ്രീതയെയും അമ്മയെയും വെറുതെ വിട്ടത് പോലെ ഇനി പരാതി ഒന്നും ഇല്ലെന്നു പറഞ്ഞു വേദികയെയും സുമിത്ര പുറത്തിറക്കാതിരുന്നാല്‍ മതിയായിരുന്നു.

സുമിത്രയോട് ഇത്രയും ശത്രുതയുടെ കാര്യമെന്താണ്?

അതേ സമയം വേദിക സുമിത്രയോട് ഇത്രയും ശത്രുത കാണിക്കേണ്ട കാര്യമെന്താണെന്ന് ചോദിക്കുന്നവരുമുണ്ട്. സ്വന്തം ഭര്‍ത്താവിനെ വേദിക തട്ടി എടുത്തിട്ടും ഒരു പ്രശ്‌നത്തിനും സുമിത്ര അങ്ങോട്ട് പോവുന്നില്ല. എന്നിട്ടും വേദികയ്ക്ക് സുമിത്രയോട് എന്തിനാണ് ഇത്രയും ദേഷ്യം. ആഗ്രഹിച്ചത് പോലെ സിദ്ധുവിനെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സാധിച്ചില്ലേ. എനിയെങ്കിലും മര്യാദയ്ക്ക് ജീവിച്ചിരുന്നെങ്കില്‍ എന്തായിരുന്നു എന്നാണ് ഫാന്‍സ് ചോദിക്കുന്നത്. അവിടെ മുതല്‍ കഥയില്‍ ഇനി മാറ്റം വരുത്തണമെന്നാണ് മറ്റ് ചിലരുടെ ആവശ്യം.

Recommended Video

ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി
പ്രേക്ഷകരുടെ അഭിപ്രായം

പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്ന അണിയറ പ്രവര്‍ത്തകര്‍ ആയത് കൊണ്ട് ചില കാര്യങ്ങള്‍ പറയുകയാണ്. ഇനി വേദിക കുറച്ച് നാള്‍ ജയിലില്‍ കിടക്കട്ടെ. വീണ്ടും ഓരോ പദ്ധതിയുമായിട്ട് ആരും ഇറങ്ങേണ്ടതില്ല. ഇനി വേണ്ടത് സുമിത്രയുടെ സ്ത്രീ ശാക്തീകരണം ആണ്. ഇതേ സീരിയലിന്റെ ഹിന്ദിയും, തമിഴും കണ്ടാല്‍ അവിടെ കഥയുടെ പോക്ക് അങ്ങനെയാണ്. വേദിക സുമിത്രയെ കുടുക്കാനുള്ള പദ്ധതിയുമായി ഇറങ്ങുന്നു. ലാസ്റ്റ് സുമിത്ര ജയിക്കുന്നു. ഈ പരിപാടി തന്നെ എപ്പോഴും കാണിക്കുമ്പോള്‍ മഹാബോര്‍ ആണ്. മികച്ച സ്‌റ്റോറി ട്രാക്കിന്റെ ലാസ്റ്റ് ഉള്ളത് നല്ല സന്ദേശം ആണെങ്കില്‍ നന്നായിരിക്കുമെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

More from Filmibeat

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X