For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യങ്ങൾ വിളിച്ച് പറഞ്ഞതോടെ കഥ മാറി; കുടുംബവിളക്കിൽ ഇനി വേദികയുടെ പരാജയവും സുമിത്രയുടെ വിജയങ്ങളും

  |

  വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം കൂടി നേടി എടുത്തിരിക്കുകയാണ് നടി മീര വാസുദേവന്‍. തന്മാത്രയിലെ അഭിനയത്തിന് ശേഷം മീരയുടെ ശക്തമായ തിരിച്ച് വരവായിരുന്നു കുടുംബവിളക്ക് സീരിയലിലെ കഥാപാത്രം. സുമിത്ര എന്ന വീട്ടമ്മയെ മനോഹരമായും പക്വതയോടെയും അവതരിപ്പിക്കന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇതോടെ കുടുംബവിളക്ക് സീരിയലിലെ സുമിത്രയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഒരാഴ്ചയായി പ്രേക്ഷകര്‍ക്ക് നിരാശയുള്ള കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്.

  നടി ശിൽപ മഞ്ജുനാഥിൻ്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, വൈറലാവുന്ന പുത്തൻ ചിത്രങ്ങൾ ഇതാ

  സുമിത്രയുടെ ഭര്‍ത്താവിനെ തട്ടി എടുത്ത അതേ വേദിക തന്നെ അവരെ കള്ളക്കേസിലും കുടുക്കിയിരിക്കുകയാണ്. എങ്ങനെയും സുമിത്രയുടെ നാശം മാത്രം ആഗ്രഹിക്കുന്ന വേദികയുടെ ഇത്തവണത്തെ പ്ലാന്‍ വിജയിച്ചെന്ന് പറയാം. എന്നാല്‍ തിരിച്ചടി കിട്ടാന്‍ അധിക താമസമില്ലെന്ന് പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോയിലൂടെ വ്യക്തമായിരിക്കുകയാണ്.ഇതോടെ വേദികയുടെ പരാജയം മാത്രം കാണാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് നൂറ് കണക്കിന് കമൻ്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. വായിക്കാം...

  തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രീത എന്ന പെണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു കേസ് വന്നത്. ഒരു രാത്രിയും പകലും സുമിത്രയ്ക്ക് ലോക്കപ്പില്‍ കഴിയേണ്ടിയും വന്നു. താന്‍ നിരപരാധിയാണെന്ന് സുമിത്ര പല തവണ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ആരുമത് ചെവി കൊണ്ടിരുന്നില്ല. എന്നാല്‍ സുമിത്രയോട് സൗഹൃദമുള്ള സി ഐ കേസില്‍ വഴിത്തിരിവ് ഉണ്ടാക്കി. പ്രീതയുടെയും അമ്മയുടെയും ഫോണിലേക്ക് വന്ന കോള്‍ പരിശോധിച്ച് യഥാര്‍ഥ കുറ്റവാളി വേദികയും സുഹൃത്ത് നവീനുമാണെന്ന് തിരിച്ചറിഞ്ഞു.

  നവീനെ ശ്രീകുമാറും രോഹിത്തും പ്രതീഷും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ കൊണ്ട് വന്നതിന് പിന്നാലെ സത്യങ്ങളെല്ലാം പുറത്ത് വന്നു. ഇതോടെ പ്രീതയും അമ്മയും സത്യം തിരിച്ചറിയുകയും സുമിത്രയുടെ പേരിലുള്ള കേസ് പിന്‍വലിക്കുകയും ചെയ്തു. അതേ സമയം വേദികയെ ഉടനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമെന്നാണ് അറിയുന്നത്. സിദ്ധാര്‍ഥ് വീട്ടില്‍ നിന്നും ഇറക്കി വിടുമെന്നും പ്രൊമോയില്‍ നേരത്തെ കാണിച്ചിരുന്നു. അങ്ങനെ കഥയില്‍ മാറ്റം കൊണ്ട് വന്നതിനും സുമിത്ര പുറത്തിറക്കിയതിനും സന്തോഷം പങ്കുവെച്ച് എത്തുകകയാണ് ആരാധകര്‍.

  ഇതാണ് പോലീസ്. ഇങ്ങനെയാവണം പോലീസ്. മൊട്ട പോലീസ് സാറിന്റെ ശക്തമായ അന്വേഷണം കാരണം യഥാര്‍ത്ഥ പ്രതിയെ കണ്ടത്തിയല്ലോ. സന്തോഷമായി, അങ്ങനെ എല്ലാത്തിനും ഒരു തീരുമാനം ആകാന്‍ പോകുന്നു. അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീഴുമെന്ന് പറയുന്നത് എത്ര ശരിയാണ്. ഇനി വേദിക ജയിലില്‍ പോകുന്നത് കാണാനാണ് തങ്ങള്‍ വെയിറ്റ് ചെയ്യുന്നതെന്ന് ആരാധകര്‍ പറയുന്നു. എന്തായാലും നവീന്‍ പേടിച്ചു സത്യങ്ങളൊക്കെ വെളിപ്പെടുത്തിയത് തന്നെ വലിയ കാര്യമാണ്. സത്യങ്ങളൊക്കെ അറിഞ്ഞാല്‍ സിദ്ധുവിന് മുമ്പില്‍ വേദികക്ക് സ്ഥാനമില്ലാതെ ആവും. ഇതിലും വലിയൊരു പരാജയം അവര്‍ക്ക് നേരിടാന്‍ ഉണ്ടാവില്ല.

  Recommended Video

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  എന്നാല്‍ സുമിത്ര ഇനി ഓവര്‍ നന്മമരം ആവാതിരുന്നാല്‍ കൊള്ളാമെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. പ്രീതയോടും അമ്മയോടും സുമിത്ര ക്ഷമിക്കുന്നുണ്ട്. അതുപോലെ വേദികയോടും ക്ഷമ കാണിക്കാന്‍ നില്‍ക്കരുതെന്നാണ് എല്ലാവരും പറയുന്നത്. അതുപോലെ മകന്‍ അനിരുദ്ധിന് അമ്മയോടുള്ള എതിര്‍പ്പ് മാറി സ്‌നേഹത്തിലേക്ക് കൊണ്ട് വരണമെന്നുള്ള അപേക്ഷയും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്. സിദ്ധാര്‍ഥ് പോലും സുമിത്രയെ കാണാന്‍ വന്നപ്പോള്‍ അനിരുദ്ധ് മാത്രം കാണാന്‍ വന്നില്ല. അവനെ ഒരു പാടം പഠിപ്പിക്കുകയാണ് ഇനി വേണ്ടത്.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: New Promo Hints Sumitra's Victory Over Vedhika, Promo Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X