സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നു, കണ്ട് രസിച്ച് വേദിക, ഉടനെ തിരിച്ചടി കിട്ടുമെന്ന് ആരാധകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരിയിൽ ആരംഭിച്ച പരമ്പര റേറ്റിങ്ങിൽ ആദ്യം സ്ഥാനം നേടി മുന്നോട്ടു പോവുകയാണ്. പ്രേക്ഷകരുടെ പ്രിയതാരമായ മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയ്ക്കൊപ്പം ശരണ്യ ആനന്ദ്, കൃഷ്ണകുമാർ മേനോൻ, നൂപിൻ, ആനന്ദ് നാരായണൻ, ആതിര മാതവ്, എഫ്. ജെ. തരകൻ, ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ ,ശ്രീലക്ഷ്മി ശ്രീകുമാർ, രേഷ്മ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

kudumbavilakku

ഗുഡ് കമ്പനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്ര ഷേണായി ആണ് സീരിയൽ നിർമ്മിക്കുന്നത്. മീരയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണ് കുടുംബവിളക്ക്. ബംഗാളി സീരിയൽ ശ്രീമോയീയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. തമിഴ്, തെലുങ്ക്. കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിലും ഈ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മറ്റുള്ള ഭാഷകളിലും മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. കുടുംബം ലോകമായി കണ്ട് ജീവിക്കുന്ന പാവം വീട്ടമ്മയാണ് സുമിത്ര. സ്വന്തം സന്തോഷം കുടുംബത്തിന് വേണ്ടി മാറ്റിവെച്ച് സുമിത്രയ്ക്ക് ഭർത്താവ് സിദ്ധു വേണ്ടവിധം പരിഗണന നൽകിയിരുന്നില്ല. അവഗണന മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഒരിക്കൽ പോലും ഇതിന് പരാതി പറഞ്ഞിരുന്നില്ല. സ്വന്തം സങ്കടം ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നു. തുടക്കത്തിൽ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സീരിയലിന് സാധിച്ചിരുന്നില്ല. എന്നാൽ കുടുംബവിളക്കിന്റെ കഥമാറിയപ്പോൾ ആരാധകരു വർധിക്കുകയായിരുന്നു. കുടംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച ആരാധകരുണ്ട്.

തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പരയുടെ സ്റ്റൈലിലായിരുന്നു സീരിയൽ സഞ്ചരിച്ചത്. എന്നാൽ സുമിത്ര ബോൾഡ് ആയതോട കഥ മാറുകയായിരുന്നു. സിദ്ധാർത്ഥുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെയാണ് സീരിയൽ മാറുന്നത്. സുഹൃത്ത് വേദികയെ വിവാഹം കഴിക്കാനാണ് സിദ്ധു സുമിത്രയെ ഉപേക്ഷിക്കുന്നത്. പണത്തിന് വേണ്ടിയാണ് വേദിക സിദ്ധുവുമായി അടുക്കുന്നത്. വേദികയുടെ ചതിയിൽ വീണ സിദ്ധു സുമിത്രയുമായുള്ള വിവാഹം ബന്ധം വേർപ്പെടുത്തുകയായിരുന്നു. പിന്നീട് വേദികയ വിവാഹം കഴിക്കുകയായിരുന്നു കല്യാണത്തിന് ശേഷമാണ് തനിക്ക് പറ്റിയ ചതിയെ കുറിിച്ച് സിദ്ധു തിരിച്ചറിയുന്നത്. വേദികയുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിഞ്ഞ സിദ്ധാർത്ഥ് ഇപ്പോൾ കുടുംബത്തിനോട് അടുത്തു വരുകയാണ്. സുമിത്രയെ മൗനമായി പിന്തുണക്കുന്നുമുണ്ട്.

എന്നാൽ സിദ്ധാർത്ഥിന്റെ ഈ മാറ്റം വേദികയെ ചൊടിപ്പിക്കുന്നുണ്ട്. സുമിത്രയുടെ പതനമാണ് വേദികയുടെ ലക്ഷ്യം. ഇതിനായി സഹലപണികളും വേദിക ചെയ്യുന്നുണ്ട്. പക്ഷെ ഇതെല്ലാം അവസാനം വേദികയ്ക്ക് തന്നെ പാരയായി മാറുകയാണ്. സുമിത്രയുടെ പിന്നാലെ നടന്ന് ഒടുവിൽ ജയലിൽ വരെ വേദികയ്ക്ക് കയറേണ്ടി വന്നിട്ടുണ്ട്. ഓരോ തവണ തോൽക്കുമ്പോഴും സുമിത്രയോടുളള വാശി കൂടി വരുകയാണ്. വേദികയെ പോലെ തന്നെ ഭത്യമാതാവ് സരസ്വതിയും സുമിത്രയുടെ പതനമാണ് കാണാനമ‍ ആഗ്രഹിക്കുന്നത്, വേദികയ്ക്കൊപ്പം നിന്ന് മരുമകള വീട്ടിൽ നിന്ന് ഇറക്കി വിടുകയാണ് സരസ്വതി അമ്മയുടേയും ആഗ്രഹം. എന്നാൽ. ഭത്യപിതാവ് ശിവദാസ് മേനോൻ മരുമകൾക്ക് പൂർണ്ണപിന്തുണയാണ്. മകൻ ഇപേക്ഷിച്ച മരുമകളെ സ്വന്തം മകളെ പോലെയാണ് ശിവദാസ് മേനോൻ നോക്കുന്നത്. ബിസിനസ് തുടങ്ങാൻ സഹായിച്ചതും ഭത്യപിതാവാണ് മകൻ പ്രതീഷും മരുമക്കളായ ആതിരയും സഞ്നയും, മകൾ ശീതളും അമ്മയ്ക്ക് പൂർണ്ണ പിന്തുണയാണ്.

തുടക്കത്തിൽ ശീതൾ വേദികയ്ക്കൊപ്പമായിരുന്നു. എന്നാൽ അമ്മയുടെ മനസ് തിരിച്ചറിഞ്ഞതോടെ തെറ്റിദ്ധാരമാറി ഇരുവരും ഒന്നാവുകയായിരുന്നു. അച്ഛൻ സിദ്ധാർത്ഥിനോടും വലിയ സ്നേഹമാണ് മകൾക്ക്. അച്ഛനോടായിരുന്നു കൂടുതൽ ഇഷ്ടം. എന്നാൽ മൂത്തമകൻ അനിരുദ്ധിനും അമ്മയെ വിമർശിക്കാനായിരുന്നു താൽപര്യം. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. അമ്മയും മകനും മനസ്സു കൊണ്ട് അകന്നാണ് ജീവിക്കുന്നത്. അനിരുദ്ധിന‍റെ ഭാര്യ അനന്യ സുമിത്രയ്ക്കൊപ്പമാണ്. തുടക്കത്തിൽ മരുമകൾക്കും അമ്മായിയമ്മയെ ഇഷ്ടമായിരുന്നില്ല. പിന്നീട് ഇവർ അടുക്കുകയായിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് ആണ്.

സുമിത്രയെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ് വേദിക. സുമിത്രയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രീത എന്ന പെൺകുട്ടി കൂട്ടുപിടിച്ചാണ് വേദിക സുമിത്രയെ കെണിയിൽ വീഴ്ത്തിയിരിക്കുകയാണ്. പ്രീതയുടെ പരാതിയിൽ സുമിത്രയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. കുടുംബാംഗങ്ങൾ നേക്കി നിൽക്കെ സുമിത്രയെ പോലീസ് കൊണ്ടു പോകുയാണ്. സുമിത്രയുടെ തോൽവി വേദിക ആഘോഷമാക്കുകയാണ്.

വേദികയുടെ തിരിച്ചടി കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഉടൻ തന്നെ വേദിക ജയിലിൽ പോകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.വേദിക ഇപ്പോൾ ഇതൊക്കെ കണ്ട് രസിക്കുന്ന ഉണ്ടാവും സുമിത്ര ജയിലിൽ നിന്നിറങ്ങി വേദിക ജയിലിൽ പോകണം,വേദിക ജയിച്ചെന്ന ഭാവം...... 🤭അന്തിമ വിജയം സുമിത്രക്ക് തന്നെ അന്തിമ തോൽവി വേദികക്കുമായിരിക്കുമെന്നും ആരാധകർ പറയുന്നു.മിക്കവാറും ഇക്കണക്കിനു പോയാൽ രാമകൃഷ്ണന്റെ കൈകൊണ്ട് മരിക്കാനായിരിക്കും വേദിക ആന്റിയുടെ വിധിയെന്നും പ്രേക്ഷകർ പറയുന്നുണ്ട‌്. വേദികയ്ക്ക് തിരിച്ചടി കിട്ടുന്നത് കാണാൻ കട്ട വെയിറ്റിംഗ് ആണ് ആരാധകർ.കൂടാതെ സുമിത്രയ്ക്ക് ആപത്തിൽ രക്ഷകനായി ആരെങ്കിലും ഉണ്ടാകുമെന്നും പ്രേക്ഷകർ പറയുന്നു.

തെറ്റ് ചെയ്യാത്തതിന്റെ ആത്മവിശ്വാസത്തോടെയാണ് സുമിത്ര പോലീസിനോടൊപ്പം പോകുന്നത്. സുമിത്രയെ പോലെ തന്നെ ആരാധകർക്കും ഇക്കാര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. തെറ്റ് ചെയ്യാത്തവർ ഒരിക്കിലും ശിക്ഷയെ കുറിച്ചൊർത്ത് പേടിക്കേണ്ട കാര്യമില്ലെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ സുമിത്ര ഒളിവിൽ പോവേണ്ട ആവശ്യമൊന്നുമില്ലെന്നും എന്തും ചങ്കൂറ്റത്തോടെ നേരിടണമെന്നും ആരാധകർ പറയുന്നുണ്ട്. വേദികയും കൂട്ടരും ചേർന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കിയ ഈ പ്ലാനും പൊളിയുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുംടുംബവിളക്ക് പ്രേക്ഷകർ ,സുമിത്ര പെരുതി ജയിക്കുക തന്നെ ചെയ്യുമെന്നും ഇവർ പറയുന്നു. പോസിറ്റീവ് കമന്റിനോടൊപ്പ് വിമർശനവും ഉയരുന്നണ്ട്. ഇതിൽ എപ്പോഴും പോലീസ് കോസ് മാത്രമേ ഉള്ളോ എന്നാണ് ചോദിക്കുന്നത്. ഇനിയും വലിച്ച് നീട്ടരുതെന്നും ഉടനെ കേസ് തെളിയണമെന്നും ആരാധകർ പറയുന്നു,

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X