For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഈ മേഖലയിലേക്ക് എത്തിയത്, കുടുംബവിളക്കിലെ പുതിയ ശീതൾ പറയുന്നു

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നടി മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന വേഷത്തിലെത്തുന്നത്, മീരയ്ക്കൊപ്പം കെക മേനോൻ,നൂപിൻ, ആനന്ദ്, ആതിര മാധാവ് എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃത നായറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സുമിത്രയുടേയും സിദ്ധുവിന്റേയും മകളായ അമൃത എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിയുടെ കഥാപാത്രത്തിന് ലഭിച്ചത്. എന്നാൽ അമൃത പരമ്പരയിൽ നിന്ന് പിൻമാറിയിട്ടുണ്ട്. ശ്രീലക്ഷ്മിയാണ് പുതിയ ശീതളായി എത്തുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് പുതുമുഖമല്ല ശ്രീലക്ഷ്മി. ചോക്ലേറ്റ്, കൂടത്തായി , കാർത്തിക ദീപം എന്നീ പരമ്പരകളി താരം അഭിനയിച്ചുട്ടുണ്ട്.

  സ്റ്റൈലൻ ലുക്കിൽ ഋഷിയും സൂര്യയും, കൂടെവിടെ താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണൂ

  പുതിയ സന്തോഷം ആഘോഷമാക്കി കുടുംബവിളക്ക് ടീം, ഇക്കുറിയും ഒന്നാം സ്ഥാനത്ത്...

  ശീതളായി എത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ താരം ചർച്ചയായിട്ടുണ്ട്. മികച്ച അഭിപ്രായമാണ് നടിക്ക് ലഭിക്കുന്നത്. ഇപ്പോഴത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് താരം. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.നിരവധി പ്രതിസന്ധികൾ നേരിട്ടാണ് അഭിനയ മേഖലയിലേയ്ക്ക് എത്തിയതെന്നാണ് താരം പറയുന്നത്, നടിയുടെ വാക്കുകൾ ഇങ്ങനെ...

  വാശി കളഞ്ഞ് ഫോൺ വിളിച്ച് അഞ്ജലി, പക്ഷെ ശിവൻ എടുത്തില്ല, സാന്ത്വനം പുതിയ എപ്പിസോഡ്

  തുടക്കകാരി എന്ന നിലയിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. ക്യാമറയോ, അപ്പിയറൻസോ എന്തെന്നു പോലും അറിയാത്ത ഒരു സമയത്താണ് ഞാൻ അഭിനയ മേഖലയിലേക്ക് എത്തുന്നത്. ക്യാമറക്ക് മുൻപിൽ ഇതെങ്ങനെ ചെയ്യും എന്നോർത്തുള്ള ടെൻഷൻ വേറെ. എന്ത് ചെയ്താലും വഴക്ക് കിട്ടിയിട്ടുണ്ട് ഒരുപാട്. ആ ഒരു ബുദ്ധിമുട്ട് മാത്രമായിരുന്നു തുടക്കകാരി എന്ന നിലയിൽ ഫേസ് ചെയ്തിരിക്കുന്നത്

  ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത് എന്ന് പറയാം. ഒരു ഷോർട്ട് ഫിലിമോ, ആൽബമോ ഒന്നും ചെയ്യാതെ തന്നെയാണ് ഞാൻ ആദ്യമായി ക്യമറക്ക് മുൻപിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഒന്നും ആക്റ്റീവ് ആയിരുന്നില്ല. പിന്നെ ടിക് ടോക്ക് ഉള്ള സമയത്തു വീഡിയോസ് ചെയ്തിട്ടുണ്ട് പക്ഷേ റീച്ചോ ലൈക്കോ ഒന്നും കിട്ടിയിരുന്നില്ല. ഇരുനൂറോ മുന്നൂറോ ലൈക്സ് ആണ് കിട്ടിയത്. അപ്പോഴും എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെയാണ് സുഹൈലിനെ പരിചയപ്പെടുന്നതും സീരിയൽ എൻട്രിയെക്കുറിച്ച് ചിന്തിക്കുന്നതും. ശാലിനി എന്ന കഥാപാത്രത്തെയാണ് ആദ്യം ഏറ്റെടുത്തത്.

  ചോക്ലേറ്റും കൂടത്തായിയും ആണ് ആദ്യം ചെയ്തുവന്ന കഥാപാത്രങ്ങൾ. ചോക്ലേറ്റിൽ സെക്കൻഡ് ഹീറോയിൻ ആയിട്ടാണ് എത്തിയത്. സുഹൈൽ വഴി കാസ്റ്റിങ് കോൾ മുഖാന്തിരം ആണ് പരമ്പരയിലേക്കുള്ള വഴി തുറന്നു കിട്ടിയത്. പിന്നെ കൂടത്തായി പരമ്പര ചെയ്തു. അതിൽ മല്ലികാമ്മയുടെ (മല്ലിക സുകുമാരൻ) മകൾ ആയിട്ടാണ് എത്തിയത്. നിലവിൽ കാണാകണ്മണിയും കുടുംബവിളക്കുമാണ് ചെയ്യുന്നത്. കാർത്തിക ദീപത്തിലും എത്തുന്നുണ്ട് എങ്കിലും പേഴ്സണൽ പ്രശ്നങ്ങൾ കൊണ്ടുതന്നെ പിന്മാറാൻ സാധ്യതയുണ്ട്.

  കുടുംബവിളക്കിൽ എത്തിയതിനെ കുറിച്ചും താരം പറയുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ ജോസ് പേരൂർക്കട വഴിയാണ് കുടുംബവിളക്കിലെ ശീതളായുള്ള ക്ഷണം കിട്ടുന്നത്. വ്യക്തമായി പറഞ്ഞാൽ ജോസേട്ടനും ആദ്ദേഹത്തിന്റെ സഹോദരൻ ജോയ് പേരൂർക്കടയുംകൂടിയാണ് ശീതളായി എന്നെ എത്തിച്ചത്. ശീതളായി മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അതൊരാൾ ചെയ്തുവച്ച കഥാപാത്രമാണല്ലോ, അതുകൊണ്ടുതന്നെ ആ സ്റ്റൈൽ പിടിക്കാൻ വേണ്ടി പ്രാക്ടീസ് ഒക്കെയുണ്ട്. സഹതാരങ്ങൾ മാക്സിമം പിന്തുണയ്ക്കുന്നുണ്ട്.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  നല്ലൊരു ക്രൂ മെമ്പേഴ്സിനെയാണ് എനിക്ക് കിട്ടി യിരിക്കുന്നത്. എല്ലാവരിൽ നിന്നും ഒരുപാട് പിന്തുണയാണ് ലഭിക്കുന്നത്. അത്രയും ഹാപ്പിയാണ് ഞാൻ. പഴയ ശീതളിന് കിട്ടിയ എല്ലാ പരിഗണനയും എനിക്കും കിട്ടുന്നുണ്ട്. പുതിയ കുട്ടിയാണ് എന്ന രീതിയിൽ എന്നെ ആരും അവിടെ മാറ്റി നിർത്താറില്ല. എന്നെ അവർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പഴയ ആള് പോയിട്ട് വന്ന ആളാണ് എന്ന് എനിക്ക് തോന്നാൻ അവർ സമ്മതിക്കില്ല എന്ന് പറയുന്നതാകും ശരി. അത്രയും കെയർ ആണ് അവർ എനിക്ക് തരുന്നത്. അവരുടെ കൂടെ ഉണ്ടായിരുന്ന ശീതൾ അതുതന്നെയാണ് ഞാൻ അവിടെ. സോഷ്യൽ മീഡിയ പിന്തുണയെ കുറിച്ചും പറയണം. നാനൂറാം എപ്പിസോഡ് ദിവസമാണ് ഞാൻ ജോയിൻ ചെയ്യുന്നത്. അന്ന് മുതൽ അവർ എന്നെ സ്വീകരിച്ചു എന്ന് പറയണം. ആദ്യമായിട്ടാണ് ആ ഒരു റീച്ച് എനിക്ക് കിട്ടുന്നത്. അത് ഇനിയും തരണമെന്നാണ് പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത്.

  Read more about: serial
  English summary
  kudumbavilakku New Sheethal sreelekshmi Opens Up Her Stragule In acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X