For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയുടെ നാശം കാണാന്‍ നിന്നിട്ട് സ്വയം നാശത്തിലേക്കു പോകുന്ന വേദിക; സിദ്ധാര്‍ഥിന്റെ ഉള്ള കാർ കൂടി നഷ്ടമായി

  |

  നമ്മളെ സ്‌നേഹിക്കുന്നവരെ ഉപേക്ഷിച്ച് മറ്റ് പലരുടെയും പിന്നാലെ പോകുന്നവര്‍ക്ക് ചിലപ്പോള്‍ തിരിച്ചടികള്‍ അനുദിനം കിട്ടിയെന്ന് വരാം. കുടുംബവിളക്ക് സീരിയലില്‍ സംഭവിക്കുന്നതും അത് തന്നെയാണ്. സ്‌നേഹമതിയായ ഭാര്യയെ ഉപേക്ഷിച്ച് ഭാര്യയുടെ കൂട്ടുകാരിയുടെ കൂടെ ജീവിക്കാന്‍ ഇറങ്ങിയ സിദ്ധാര്‍ഥിന് അടിക്കടി പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.

  മനോഹരിയായി കൃതി സനോൻ, നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

  രണ്ടാം ഭാര്യയായ വേദിക താന്‍ വിചാരിച്ചത് പോലെ നല്ലൊരു ഭാര്യ ആയിരിക്കില്ലെന്ന സൂചനകളെല്ലാം സിദ്ധാര്‍ഥിന് കിട്ടി. ഒപ്പം സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധു പറയാതെ പറയുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഉണ്ടായിരുന്ന ഒരു കാറ് കൂടി നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് സിദ്ധാര്‍ഥ്. സുമിത്രയ്ക്ക് പരാജയം കാത്ത് നിന്ന വേദികയ്ക്ക് ഉള്ളതും കൂടി ഇല്ലാതായ അവസ്ഥയിലുമായി.

  സിദ്ധാര്‍ഥിന്റെ പിതാവായിരുന്നു സുമിത്രയ്ക്ക് കാര്‍ വാങ്ങി കൊടുത്തത്. അതിന് മുന്‍പ് പുതിയൊരു കാര്‍ താന്‍ വാങ്ങിക്കുമെന്ന വാശിയിലായിരുന്നു വേദിക. ഇതിനിടെ സാമ്പത്തിക ബാധ്യതയില്‍ കുടുങ്ങിയതോടെ ഉണ്ടായിരുന്ന കാറിന്റെ ലോണ്‍ വരെ മുടങ്ങി പോയി. സ്വര്‍ണം പണയം വച്ച് കാറിന്റെ ലോണ്‍ അടക്കാന്‍ വേദികയോട് സിദ്ധാര്‍ഥ് പറഞ്ഞെങ്കിലും അവരത് അനുസരിക്കാന്‍ കൂട്ടാക്കിയില്ല. ബാങ്കില്‍ നിന്ന് കാര്‍ പിടിച്ച് കൊണ്ട് പോകാന്‍ വന്നപ്പോള്‍ എക്‌സ്‌ചേയിഞ്ചിനാണെന്ന് കരുതി വേദിക താക്കോല്‍ എടുത്ത് കൊടുക്കുകയും ചെയ്തു.

  കുടുംബ സംവിധായകന്റെ തനി സ്വരൂപം ഇതാണ്; മൂന്ന് മിനുറ്റുള്ള വീഡിയോയിലൂടെ രസകരമായി അവതരിപ്പിച്ച് ബാലചന്ദ്ര മേനോൻ

  അടുത്ത കാലത്ത് സംഭവിച്ചതില്‍ നിന്നും ഏറ്റവും വലിയ അബദ്ധമാണ് വേദികയ്ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പുതിയ കാറിന് കാശ് മുടക്കാന്‍ ഇല്ലാത്തത് കൊണ്ട് സിദ്ധാര്‍ഥും വേദികയും ഇനി ഓട്ടോറിക്ഷയിലോ ബസിലോ യാത്ര ചെയ്യേണ്ടി വരുമെന്നുള്ളതാണ് ശ്രദ്ധേയം. വേദികയ്ക്ക് കിട്ടിയ ഈ തിരിച്ചടി ആരാധകര്‍ക്കും വലിയ ഇഷ്ടമായിരിക്കുകയാണ്. സുമിത്രയുടെ നാശം കാണാന്‍ നിന്നിട്ട് സ്വയം നാശത്തിലേക്കു പോകുന്ന വേദികയായി പോയല്ലോ എന്നാണ് തമാശരൂപേണ ആരാധകര്‍ പറയുന്നത്.

  ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീണ്ടും പിഷാരടി; നാം ഒന്നാണെന്ന താരത്തിന്റെ കമന്റിനെ ട്രോളി ആരാധകര്‍

  വേദികയേ കെട്ടിയത് മുതല്‍ സിദ്ധാര്‍ത്തിനു എന്നും നഷ്ട്ടങ്ങള്‍ മാത്രമായിരുന്നു. ഇങ്ങനെ പോയാല്‍ വൈകാത്തെ തന്നെ പാപ്പരാകും. വേദികയുടെ എടുത്ത് ചാട്ടം കാരണം സിദ്ധുവിന്റെ ഒള്ള കാറും പോയി കിട്ടി. എന്തായാലും സിദ്ധുവിന് ആകെയുള്ള കാര്‍ ആയിരുന്നു. അത് വേദിക കാരണം നഷ്ടപെട്ടല്ലോ. ഇനി ഇവര്‍ക്കിടയില്‍ കലഹം തുടങ്ങും. അവസാനം പെരുവഴിയില്‍ ആവും രണ്ട് പേരും. മറ്റുള്ളവരുടെ നാശം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇങ്ങനെ തന്നെ വേണം. താന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീഴുന്ന സ്ഥിതിയിലായില്ലേ.

  പൃഥ്വിയ്ക്ക് വിവാഹം കഴിക്കാൻ ഇവരെയാണോ കിട്ടിയത്; ഒരൊറ്റ അഭിമുഖത്തിലൂടെ സുപ്രിയ മേനോനെ വാഴ്ത്തി ആരാധകരും

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ഇത്രയും വൈകിയതിന് ശേഷമാണ് സിദ്ധാര്‍ഥിന് ബോധം വച്ച് തുടങ്ങിയത്. ഇനി സുമിത്ര എന്ന വീട്ടമ്മയുടെ വില മനസിലാകും. അതേ സമയം സിദ്ധാര്‍ഥ് ആ കാര്‍ ഒരിക്കലും വില്‍ക്കില്ലെന്ന് തിരിച്ചറിഞ്ഞ സുമിത്ര ഇനി ആ കാര്‍ തിരിച്ചു പിടിച്ചു കൊടുക്കും. എത്രയും ദ്രോഹിച്ചിട്ടും സുമിത്രയുടെ ആത്മാര്‍ഥതയും സ്‌നേഹവും മനസിലാക്കി സിദ്ധു മാപ്പ് പറഞ്ഞ് വീണ്ടും സുമിത്രയുമായി ഇഷ്ടത്തിലാവും. എന്ന് തുടങ്ങി ഇനി പരമ്പരയില്‍ നടക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍ കൂടി പ്രേക്ഷകര്‍ പ്രവചിച്ചിരിക്കുകയാണ്.

  പ്രണയം അദ്ദേഹത്തോട് മാത്രം, കുടുംബവിളക്കിലെ നടിമാരെല്ലാം പ്രണയിക്കുന്നത് ഈ നടനെ, രസകരമായ വീഡിയോയുമായി ആതിര

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Overdue Issue, Sidharth Lost His Car, Vedhika Facing Huge Setback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X