twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേദികയെ ഒറ്റി കൊടുത്ത് നവീൻ, ഇത്രയും കൂട്ടുകാരിയായിട്ടും ഈ പണി വേണമായിരുന്നോ, കുടുംബവിളക്കില്‍ കഥ മാറുന്നു

    |

    കുടുംബവിളക്ക് പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സുമിത്രയുടെ നിരപരാധിത്വം തെളിയാന്‍ പോവുകയാണ്. പ്രീത എന്ന പെണ്‍കുട്ടിയെ ഉപയോഗിച്ച് സുമിത്രയ്‌ക്കെതിരെ കള്ളകേസ് കൊടുത്തത് വേദികയാണെന്ന് സിഐ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഒളിച്ച് കഴിഞ്ഞിരുന്ന നവീനെ ശ്രീകുമാറും രോഹിത്തും ചേര്‍ന്ന് പിടിച്ചതോടെയാണ് സത്യങ്ങളെല്ലാം പുറത്ത് വന്നത്. ഇതോടെ വേദികയെ കൂടി അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് പോലീസ്.

    അതേ സമയം വേദികയുടെ പരാജയം കാണാന്‍ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ആരാധകര്‍. പുതിയതായി പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ പോലീസ് വേദികയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നതും നവീനെ കസ്റ്റഡിയില്‍ എടുക്കുന്നതും കാണിക്കുന്നുണ്ട്. ഇതോടെ നൂറ് കണക്കിന് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

     വേദികയെ ഒറ്റി കൊടുത്ത് നവീന്‍

    ഇത്രയും കൂട്ടൂകാരി ആയിരിന്നിട്ടും നവീന്‍ നൈസ് ആയിട്ട് അങ്ങ് വേദികയെ ഒറ്റിയല്ലോ. ഇതാണോ യഥാര്‍ഥ സൗഹൃദമെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഇതുവരെ സീരിയലില്‍ നവീനെ ചെറിയൊരു വില്ലന്‍ ആയിട്ടാണ് കാണിച്ചിരുന്നത്. എന്നാലിപ്പോള്‍ ആ കഥാപാത്രത്തെ കാണുമ്പോള്‍ ചിരിയാണ് വരുന്നത്. വേദികയുടെ വാക്ക് കേട്ട് മണ്ടത്തരം കാണിക്കാന്‍ നിന്നത് കൊണ്ട് ഇനി കുറച്ച് കാലം ജയിലും കേസുമൊക്കെയായി നവീന് കഴിയാം. കൂട്ടുകാരിയ്ക്ക് വേണ്ടി ഇത്രയും ത്യാഗം ചെയ്യുന്നവര്‍ വളരെ കുറച്ചായിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

     അവനവന്‍ കുഴിച്ച കുഴിയില്‍ വീണ അവസ്ഥ

    വേദികയെ സംബന്ധിച്ചിടത്തോളം അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീണ അവസ്ഥയായി. സത്യം മനസിലാക്കി സിദ്ധു വേദികയെ വീട്ടില്‍ നിന്ന് ഇറക്കി വീടുന്നു. പിന്നെ വേദിക നേരെ ജയിലിലേക്കും പോവും. ഇനി മാസങ്ങളോളം വേദിക പുറംലോകം കാണരുത്. ഇതോടെ കുറ്റബോധം വന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കണം. പക്ഷേ ഇത്രയും ക്രൂരയായ ഭാര്യയെ സിദ്ധു ഉപേക്ഷിക്കുകയാണ് വേണ്ടത്. സുമിത്രയെ തന്നെ അദ്ദേഹം വീണ്ടും വിവാഹം കഴിക്കണം. സിദ്ധു അല്ലാതെ മറ്റൊരാള്‍ സുമിത്രയുടെ ജീവിതത്തില്‍ ഉണ്ടാവില്ല. അതായിരിക്കണം വേദികയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ശിക്ഷ.

     പോലീസ് മാമാനാണ് ഹീറോ

    എങ്ങനെ ഉള്ള പോലീസുകാര്‍ നമ്മുടെ നിത്യജീവിതത്തില്‍ ഉണ്ടായാല്‍ 99 % പ്രോബ്ലംസ് ഇല്ലാതെയാകും പല കുടുംബങ്ങളും രക്ഷപ്പെടും. ഇന്ന് പോലീസ് മാമന്‍ അണ് റിയല്‍ ഹീറോ.ഇന്നത്തെ എപ്പിസോഡില്‍ അദ്ദേഹത്തിന്റെ മാസ് ആണുള്ളത്. ഒരു പോലീസ് അയാല്‍ എങ്ങനെ വേണമെന്ന് മൊട്ട സിഐ കാണിച്ച് തന്നു. അല്ലാതെ ഡിസിപിയെ പോലെ എടുത്തു ചാട്ടകാരിയും ദുഷ്ടയും ആവരുത്. സുമിത്ര നിരപരാധിയാണെന്ന് തെളിഞ്ഞ് കഴിഞ്ഞാല്‍ ഡിസിപി യെയും എസ്‌ഐ യെയും വെറുതെ വിടരുത്. അവര്‍ക്കെതിരെ മാനനഷ്ടത്തിന് സുമിത്ര കേസ് കൊടുക്കണം. സുമിത്രയെ കുറ്റവാളിയാക്കാന്‍ അവര്‍ക്ക് വല്ലാത്ത തിടുക്കം ആയിരുന്നല്ലോ. അത്രയും പേര്‍ പറഞ്ഞിട്ടും അതൊന്നും ചെവി കൊള്ളാത്ത അവര്‍ക്ക് എതിരെയും കേസ് എടുക്കണം.

    Recommended Video

    ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം
     സുമിത്രയെ നന്മമരം ആക്കരുതെന്ന് അപേക്ഷ

    സുമിത്രയ്ക്ക് അനുകൂലമായി കഥ വരുന്നതിന്റെ ആശ്വാസത്തിലാണ് പ്രേക്ഷകര്‍. എല്ലാം കൊള്ളാമെങ്കിലും അവസാനം ആ പ്രീതയോടും അമ്മയോടും ക്ഷമിച്ച്, തിരികെ ജോലിക്ക് കേറ്റരുതെന്ന് മാത്രം അപേക്ഷിക്കുകയാണ് ഏവരും. സുമിത്രയെ എല്ലായിപ്പോഴും നന്മമരമായി ചിത്രീകരിക്കുന്നത് തീരെ ശരിയാവുന്നില്ല. പ്രീതയോട് നേരത്തെ സുമിത്ര ക്ഷമിക്കുകയും ജോലിയില്‍ തിരിച്ചെടുക്കാന്‍ തയ്യാറാവുകയും ചെയ്തു. അതിനൊന്നും വഴങ്ങാതെയാണ് കള്ള പരാതിയുമായി വന്നത്. പരാതിയില്‍ പറയുന്നത് ഒക്കെ കള്ളമാണെങ്കില്‍ വാദി പ്രതിയാവും എന്ന് പ്രീതയോട് പറഞ്ഞ വാക്ക് ഡിസിപി പാലിക്കണം. പ്രീതയും അമ്മയും കൂടി ശിക്ഷ അനുഭവിക്കണം. അല്ലാതെ വേദികയെ മാത്രം സെല്ലില്‍ ഇട്ടിട്ട് പ്രീതക്ക് സുമിത്ര ജോലി കൊടുത്ത് സീരിയല്‍ ബോര്‍ ആക്കരുതെന്ന നിര്‍ദ്ദേശം കൂടി ചിലര്‍ മുന്നോട്ട് വെക്കുന്നു.

    രണ്ട് തവണ വിവാഹിതനായി, രണ്ടും പരാജയപ്പെട്ടു; 90 വയസിലും താൻ പ്രണയിച്ച് കൊണ്ടിരിക്കുമെന്ന് അനുരാഗ് കശ്യാപ്രണ്ട് തവണ വിവാഹിതനായി, രണ്ടും പരാജയപ്പെട്ടു; 90 വയസിലും താൻ പ്രണയിച്ച് കൊണ്ടിരിക്കുമെന്ന് അനുരാഗ് കശ്യാപ്

    Read more about: serial സീരിയല്‍
    English summary
    Kudumbavilakku Promo, Netizens Opens Up About Vedhika And Naveen's Friendship
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X