സീരിയലാണെങ്കിലും പോലീസുകാര്‍ ഇങ്ങനെ ചെയ്യുമോ? സുമിത്രയോടുള്ള അനീതി ചോദ്യം ചെയ്ത് കുടുംബവിളക്ക് ആരാധകര്‍

സംഭവബഹുലമായ കാര്യങ്ങളാണ് കുടുംബവിളക്ക് സീരിയലില്‍ നടക്കുന്നത്. ടിആര്‍പി റേറ്റിങ്ങിള്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സീരിയല്‍ പെട്ടെന്നാണ് രണ്ടാമത് എത്തിയിരിക്കുന്നത്. സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റേറ്റിങ്ങിലും വ്യത്യാസം വന്നത്. അതേ സമയം കഥയില്‍ ട്വിസ്റ്റ് കൊണ്ട് വരാനുള്ള സമയം ആയെന്ന് പറയുകയാണ് ആരാധകര്‍. സീരിയലില്‍ നിന്ന് പുതിയതായി പുറത്ത് വന്ന പ്രൊമോ വീഡിയോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്.

കള്ളക്കേസില്‍ നിന്നും സുമിത്രയെ രക്ഷിക്കണമെന്നും അതുണ്ടാക്കിയ വേദികയെ ശിക്ഷിക്കണമെന്നുമാണ് ഭൂരിഭാഗം ആരാധകരുടെയും ആവശ്യം. അതേ സമയം സുമിത്രയെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒളിവില്‍ പാര്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി പ്രൊമോയില്‍ കാണിക്കുന്നുണ്ടെങ്കിലും അത് ഒരു സ്വപ്‌നമാണെന്നാണ് ആരാധകര്‍ പറയുന്നത്. സുമിത്രയുടെ അമ്മ കാണുന്ന സ്വപ്‌നമാണെന്നും പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ കഥയിലൊരു മാറ്റം ഇന്നത്തെ എപ്പിസോഡില്‍ ഉണ്ടാവുമെന്നും കമന്റുകളില്‍ നിറയുകയാണ്.

 ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്

ഏത് പ്രതിസന്ധിയിലും സുമിത്രയുടെ കൂടെ നില്‍ക്കുന്ന രോഹിത്തും ശ്രീയും തന്നെയാണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്. ഏട്ടത്തിയെ നന്നായി മനസ്സിലാകുന്ന, ട്ടത്തിക്ക് വേണ്ടി വാദിക്കുന്ന ശ്രീകുമാറിനെ പോലെയൊരു അനിയനെ കിട്ടിയതും രോഹിത്തിനെ പോലെ ആത്മാര്‍ത്ഥ സുഹൃത്തിനെ കിട്ടിയതുമാണ് സുമിത്രയുടെ ഭാഗ്യം. ഒരു മകന്‍ അമ്മയെ തിരിഞ്ഞ് നോക്കുന്നില്ലെങ്കിലും മറ്റൊരു മകന്‍ അമ്മയ്ക്ക് വേണ്ടി ജീവന്‍ കളയാന്‍ നില്‍ക്കുകയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ പിതാവും സുമിത്രയെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. ഇതുപോലൊരു പിന്തുണയാണ് എല്ലാ സ്ത്രീകള്‍ക്കും ലഭിക്കേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്.

  സത്യങ്ങള്‍ തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുന്നു

അതേ സമയം കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആണെങ്കില്‍ മിക്കവാറും സത്യങ്ങളൊക്കെ അറിഞ്ഞ് സിദ്ധാര്‍ഥ് കൂടി സുമിത്രയ്‌ക്കൊപ്പം എത്തുമെന്നാണ് ചിലരുടെ അഭിപ്രായം. തന്റെ കുടുംബത്തിന് ഇത്രയും ചീത്തപ്പേരുണ്ടാക്കി മുന്‍ഭാര്യയെ കേസില്‍ കുടുക്കിയത് വേദിക ആണെന്ന് അറിയാന്‍ ഇനി കുറച്ച് സമയം കൂടി മതി. ഏകദേശം കാര്യങ്ങളൊക്കെ സിദ്ധുവിന് മനസിലായി തുടങ്ങിയത് നന്നായെന്ന് പറയുകയാണ്. അല്‍പം താമസിച്ചിട്ട് ആണെങ്കിലും സിദ്ധുവിന് വന്ന മാറ്റം സന്തോഷം നല്‍കുന്നതാണെന്നാണ് ചില അഭിപ്രായങ്ങള്‍.

 വേദിക ഉടനെ പുറത്തേക്ക് എത്തും

മിക്കവാറും സത്യങ്ങളൊക്കെ അറിഞ്ഞാല്‍ സിദ്ധാര്‍ഥ് വേദികയെ പുറത്താക്കും. വേദിക ജയിലിലേക്ക് പോവുകയാണെങ്കില്‍ സിദ്ധു തിരികെ സ്വന്തം വീട്ടിലേക്ക് വരും. അവിടെ മക്കളുടെയും മാതാപിതാക്കളുടെയും കൂടെ കഴിയും. നിരപരാധിയായ സുമിത്രയെ കള്ളകേസില്‍ കുടുക്കിയതിന് കാലം വേദികക്കായി കരുതി വെച്ച തിരിച്ചടികള്‍ കാണാനാണ് ഇനി ഞങ്ങള്‍ കാത്തിരിക്കുന്നതെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളിലും പറയുന്നത്. ഒപ്പം പോലീസുകാരുടെ പെരുമാറ്റം തീരെ സഹിക്കാന്‍ പറ്റുന്നില്ലെന്നും സൂചിപ്പിക്കുന്നു.

 പോലീസുകാരുടെ പ്രകടനം തീരെ ശരിയാവുന്നില്ല

ഡിസിപിയുടെയും നിര്‍മല മാഡത്തിന്റെയും സുമിത്രയോടുള്ള പെരുമാറ്റം കണ്ടാല്‍ മുന്‍വൈരാഗ്യം ഉള്ളത് പോലെ തോന്നും. സുമിത്രയെ ഇങ്ങനെ പിടിച്ചു വലിച്ചു കൊണ്ട് പോകേണ്ട വല്ല ആവശ്യമുണ്ടോ? അവര്‍ കൊച്ചു കുട്ടിയല്ലല്ലോ ഇങ്ങിനെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍. പോലീസില്‍ നിന്ന് രക്ഷപ്പെട്ട് സുമിത്ര കടന്ന് കളയാനും സാധ്യതയില്ല. അങ്ങനെയുള്ളപ്പോള്‍ പോലീസിന്റെ ഓവര്‍ ആക്ടിങ് മഹാ ബോര്‍ ആവുകയാണ്. അതേ സമയം ഡിസിപിയെ കാണുമ്പോള്‍ തന്നെ കലികേറുമെന്ന് പറയുകയാണ് മറ്റ് ചിലര്‍.

  കഥയില്‍ ട്വിസ്റ്റ് വരാനുള്ള സമയമായി

എന്തൊരു ദുഷ്ട ആണ് അവര്‍. പണ്ട് മൗനരാഗം സീരിയലില്‍ സരയുനെ കൊല്ലാന്‍ നടക്കുവായിരുന്നു. ഇപ്പോള്‍ ഡിസിപി യുടെ വേഷം കെട്ടി ഇതിലേക്ക് എത്തിച്ചു. ഈ കഥാപാത്രങ്ങളൊന്നും ഇവിടെ വേണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. സത്യാവസ്ഥ ഉടനെ തന്നെ പുറത്ത് വരണം. ഈ ആഴ്ചയില്‍ തന്നെ അത് അറിയിച്ചതിന് ശേഷം ബാക്കി കാര്യങ്ങളൊക്കെ മെല്ലെ പറഞ്ഞാല്‍ മതി. പക്ഷേ പോലീസ് കേസും മറ്റ് കാര്യങ്ങളുമൊക്കെ വലിച്ച് നീട്ട് പോവരുതെന്ന മുന്നറിയിപ്പ് കൂടി പ്രേക്ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

 സുമിത്ര പുറത്ത് വരണം

അതേ സമയം സുമിത്രയെ കേസില്‍ നിന്ന് പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് സിഐ. സുമിത്രയുമായി വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്ന സിഐ അവരെ കേസില്‍ കുടുക്കാതെ ഇരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ സൈബര്‍ സെല്ലിന്റെ കൂടി സഹായം തേടി കള്ളത്തരം കാണിച്ചത് ആരാണെന്ന് സിഐ കണ്ടുപിടിച്ചതാണ് ഇന്നത്തെ എപ്പിസോഡില്‍ കാണിക്കുക. കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ജെനറല്‍ പ്രൊമോയില്‍ രോഹിത്തും പ്രതിഷും ശ്രീകുമാറും ചേര്‍ന്ന് നവീനെ പൊക്കുന്നുണ്ട്. നവീന്‍ പറയുന്നത് പ്രകാരം വേദികയാണ് എല്ലാത്തിനും പിന്നിലെന്ന് അറിയും. ഇതെല്ലാം സിഐ യുടെ നേതൃത്വത്തില്‍ നടക്കുന്ന കളികളാണ്. അങ്ങനെ കോടതിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ സുമിത്ര പുറത്ത് വരികയും വേദികയും നവീനും ജയിലിലേക്ക് പ്രവേശിക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.

Recommended Video

ഡയമണ്ടെന്ന് പറഞ്ഞ് കല്ലുകൊടുത്ത് എംജി ശ്രീകുമാറിനെയും പറ്റിച്ചു | FilmiBeat Malayalam
റേറ്റിങ്ങ് തകരാൻ കാരണം ഇതാണ്

സുമിത്ര പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്ത് വന്ന് വേദിക കുടുങ്ങിയാല്‍ മാത്രമേ സീരിയല്‍ കാണുകയുള്ളു എന്ന് പറഞ്ഞാണ് മറ്റ് ചിലര്‍ എത്തുന്നത്. ഇതേ അവസ്ഥയില്‍ കഥ മുന്നോട്ട് പോവുകയാണെങ്കില്‍ റേറ്റിങ്ങിന്റെ കാര്യം അവതാളത്തിലാവും. സുമിത്രയെ ഇങ്ങനൊരു അവസ്ഥയില്‍ കാണാന്‍ ഒരു പ്രേക്ഷകരും ആഗ്രഹിക്കുന്നില്ലെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്. മുന്‍പും പ്രേക്ഷകരുടെ അഭിപ്രായമനുസരിച്ച് കഥയില്‍ ട്വിസ്റ്റ് വരുത്താറുള്ളത് കൊണ്ട് ഇത്തവണയും അങ്ങനെ പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X