twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വര്‍ണക്കല്ല് കളഞ്ഞ് കാക്ക പൊന്നിന് പിന്നാലെ പോയി; ഭാര്യയാണ് ശരിയെന്ന് മനസിലാക്കി കുടുംബവിളക്കിലെ സിദ്ധാർഥ്

    |

    കുടുംബബന്ധങ്ങളുടെ വില എന്താണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യം നല്‍കി കൊണ്ടാണ് കുടുംബവിളക്ക് സീരിയല്‍ സംപ്രേക്ഷണം നടത്തുന്നത്. ഭാര്യയെ ഉപേക്ഷിച്ച്് അവളുടെ കൂട്ടുകാരിയെ വിവാഹം ചെയ്ത സിദ്ധാര്‍ഥിന് തിരിച്ചറിവിന്റെ കാലമാണിപ്പോള്‍. ആദ്യ ഭാര്യ സുമിത്രയായിരുന്നു ശരിയെന്ന് അദ്ദേഹം മനസിലാക്കി കഴിഞ്ഞു. സാമ്പത്തികമായി ഉയര്‍ന്ന അവസ്ഥയില്‍ ജീവിച്ച സിദ്ധുവിന് ആശുപത്രിയിലെ ബില്‍ അടക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങളില്‍ എത്തി നില്‍ക്കുന്നത്. അവിടെയും തള്ളി പറഞ്ഞവർ തന്നെയാണ് സിദ്ധുവിന് സഹായവുമായി എത്തുന്നത്.

    സിംപിൾ സ്റ്റൈലിൽ പൂജ ഹെഡ്ഹെ, ക്യൂട്ട് ലുക്കിലുള്ള നടിയുടെ ഫോട്ടോസ്

    മൂത്തമകനായ അനിരുദ്ധ് ഡോക്ടര്‍ ആണെങ്കിലും പൈസ തന്ന് സഹായിക്കാന്‍ പറ്റില്ലെന്ന കാര്യം അറിയിച്ചു. എന്നാല്‍ പാട്ടുകാരനായ ഇളയമകന്‍ പ്രതീഷ് ഒന്നരലക്ഷം രൂപയോളം അച്ഛന് സഹായമായി നല്‍കിയിരിക്കുകയാണ്. മുന്‍പ് പ്രതീഷിനെ കുറ്റപ്പെടുത്തിയതിന്റെ പേരില്‍ സിദ്ധു വേദനിക്കുന്നതാണ് പുതിയ പ്രൊമോയില്‍ കാണിക്കുന്നത്. ഒപ്പം രക്ഷകയുടെ റോളില്‍ വന്ന് സുമിത്ര സിദ്ധാര്‍ഥിന്റെ ഹോസ്പിറ്റല്‍ ബില്‍ അടക്കുന്നതുമൊക്കെ കാണിക്കുന്നുണ്ട്. ഇതോടെ നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയുടെ താഴെ നിറയുന്നത്.

    പ്രതീഷ് ആണ് അച്ഛനെ മനസ്സിലാകുന്ന നല്ല മകന്‍

    അനിയേക്കാള്‍ എന്ത് കൊണ്ടും പ്രതീഷ് ആണ് അച്ഛനെ മനസ്സിലാകുന്ന നല്ല മകന്‍ എന്ന് തെളിയിച്ചു കഴിഞ്ഞു. മുന്‍പ് ഡോക്ടറായ മകനെ കണ്ട് പഠിക്കാന്‍ പറഞ്ഞ് പ്രതീഷിനെ കുറ്റപ്പെടുത്തിയത് ഓര്‍ത്ത് സിദ്ധാര്‍ഥിന് കുറ്റബോധം വന്ന് തുടങ്ങി. പ്രതീഷിനെ പോലെ തന്നെ സുമിത്രയുടെ വില എന്താണെന്ന് സിദ്ധു ഇപ്പോള്‍ നന്നായി തിരിച്ചറിയുന്നു. സ്വര്‍ണ്ണകല്ലിനെ കളഞ്ഞ് കാക്ക പൊന്നിന് പുറകെ പോയ സിദ്ധാര്‍ഥിന് ഇതൊരു പാഠമാവട്ടെ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ഒരിക്കല്‍ സിദ്ധാര്‍ഥ് തള്ളിപ്പറഞ്ഞ ഭാര്യയും മകനും മാത്രമേ അത്യാവശ്യ ഘട്ടത്തില്‍ സിദ്ധുവിന്റെ കൂടെയുള്ളൂ. ചേര്‍ത്ത് നിര്‍ത്തിയവര്‍ ഒന്നും ഇപ്പോള്‍ കൂടെയില്ല

    സിദ്ധു കുറ്റബോധത്തിന്റെ കൊടിമുടി കയറുവാണ്

    ഇത്തിരി വൈകിയാണെങ്കിലും സിദ്ധാര്‍ഥ് ഒത്തിരി മാറിയിട്ടുണ്ട്. ഇപ്പോഴത്തെ കുടുംബവിളക്കിന്റെ എപ്പിസോഡുകള്‍ എല്ലാം പോസിറ്റീവ് വൈബ് ആണ്. ബിജിഎം കൂടിയാകുമ്പോള്‍ സൂപ്പര്‍. സിദ്ധു തള്ളിപ്പറഞ്ഞ മകന്‍ തന്നെ വേണ്ടി വന്നു അവസാനം അച്ഛനെ സഹായിക്കാന്‍. അച്ഛന്‍-മകന്‍ കോംബോ പൊളിയായിരുന്നു. ഓരോന്ന് കഴിയുംതോറും സിദ്ധു കുറ്റബോധത്തിന്റെ കൊടിമുടി കയറുവാണ്. കയ്യിലുണ്ടായ മാണിക്യത്തെ കളഞ്ഞ് കാക്കപൊന്നിനെ തേടി പോയ സിദ്ധാര്‍ഥിന് ഇത് തന്നെ വേണമെന്നാണ് ചിലരുടെ അഭിപ്രായം.

    ഇത്രയും നല്ലൊരു കഥ ഏഷ്യാനെറ്റില്‍ ഇതുവരെ വന്നിട്ടില്ല

    കുറെ ചീഞ്ഞ റൊമാന്‍സും അതിനെ ചുറ്റി പറ്റി ഒരു ടോക്‌സിക് കഥയും മാത്രം വന്നു പോയി കൊണ്ടിരുന്ന ഏഷ്യാനെറ്റില്‍ തീര്‍ത്തും വ്യത്യസ്ത കഥ പറഞ്ഞു തുടങ്ങിയത് കുടുംബവിളക്ക് ആണ്. ഇത്രയും നല്ലൊരു കഥ ഏഷ്യാനെറ്റില്‍ ഇതുവരെ വന്നിട്ടില്ല എന്ന് തന്നെ പറയാമെന്നാണ് ഒു ആരാധകന്‍ എഴുതിയത്. കഥ വലിച്ച് നീട്ടാതെ വേഗത്തില്‍ തന്നെ പറഞ്ഞ് പോവുന്നതും നന്നായിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിലും അത് തന്നെ പ്രതീക്ഷിക്കും. റേറ്റിങ്ങില്‍ കുടുംബവിളക്ക് ഒന്നാമത് നില്‍ക്കുന്നതിന്റെ കാരണവും ഇതാണെന്നാണ് റിപ്പോര്‍ട്ട്.

    വേദികയുടെ മറ്റൊരു കഥ ഉടൻ തുടങ്ങും

    നിലവില്‍ സിദ്ധാര്‍ഥ് ഇറക്കി വിട്ടതോടെ ഹോട്ടലില്‍ താമസമാക്കിയ വേദിക സ്വന്തം വീട്ടിലേക്ക് തിരിച്ച് പോയിരിക്കുകയാണ്. അവിടെ വെച്ച് ആദ്യ ഭര്‍ത്താവിനെയും മകനെയും കണ്ടുമുട്ടുന്നു. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ വന്നവരെ വേദിക അപമാനിച്ച് ഇറക്കി വിടുകയും ചെയ്യുന്നുണ്ട്. അങ്ങനെ അവിടെയും പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ് വേദികയിപ്പോള്‍. അതേ സമയം ഏഷ്യാനെറ്റിലെ മറ്റ് ചില സീരിയലുകളുടെ സംപ്രേക്ഷണം നിര്‍ത്തിയതിന്റെ കാരണം അന്വേഷിച്ചും ആരാധകരെത്തുകയാണ്. കുടുംബവിളക്കിന്റെ വീഡിയോയുടെ താഴെയും ഇതേ ആവശ്യം ശക്തമാവുന്നു.

    പാതി വഴിയിൽ നിർത്തി പോകുന്ന സീരിയലുകൾ

    ഏഷ്യാനെറ്റ്... ഇങ്ങനെ തുടങ്ങിയിട്ട് പകുതിക്ക് വച്ചു നിര്‍ത്താനാണെങ്കില്‍ എന്തിനാണ് ഓരോ സീരിയലും തുടങ്ങുന്നത്? ഞങ്ങള്‍ ആരും റിക്വസ്റ്റ് ചെയ്തിട്ടില്ലല്ലോ തുടങ്ങിയത്. ഞങ്ങള്‍ ഒരു പരമ്പരയെ ഇഷ്ടപ്പെട്ടു വരുമ്പോള്‍ അത് നിര്‍ത്തുന്നത് എന്തിനാണ്? ഒന്നോ രണ്ടോ പ്രാവശ്യം അല്ല നിരവധി തവണ ഏഷ്യാനെറ്റ് ഡബ്ബ് ചെയ്യുന്ന സീരിയല്‍ നിര്‍ത്തി ആരാധകരോട് വഞ്ചന കാട്ടിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ മറ്റു സീരിയലുകള്‍ക് ഉള്ളതുപോലെ റേറ്റിംഗ് അതിന് ഇല്ലായിരിക്കും. പക്ഷേ ഞങ്ങള്‍ സ്‌നേഹിക്കുന്നത് പോലെ മറ്റൊരു ആരാധകരും ഒരു സീരിയലിനെയും സ്‌നേഹിക്കുന്നില്ല.

    5000 കോടിയുടെ കുടുബസ്വത്ത്; പക്ഷെ ഒരു രൂപ പോലും മക്കള്‍ക്ക് കൊടുക്കാന്‍ സെയ്ഫ് അലി ഖാന് ആകില്ല5000 കോടിയുടെ കുടുബസ്വത്ത്; പക്ഷെ ഒരു രൂപ പോലും മക്കള്‍ക്ക് കൊടുക്കാന്‍ സെയ്ഫ് അലി ഖാന് ആകില്ല

    Recommended Video

    സിനിമ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ, പ്രേക്ഷക പ്രതികരണം കാണാം
    ചാനലിനോട് അപേക്ഷയുമായി ചില പ്രേക്ഷകർ

    മറ്റു സീരിയലുകള്‍ക്ക് നല്‍കുന്ന അത്ര പ്രാധാന്യം നല്‍കിയില്ലെങ്കിലും വേണ്ട. പകുതിക്കു വച്ചു നിര്‍ത്താതെ മുഴുവന്‍ കാണിക്കണം. മറ്റു സീരിയലുകള്‍ക്ക് അതിലെ ഒരു കഥാപാത്രം ഒരു വര്‍ഷം തികച്ചാല്‍ പോലും വീഡിയോ ഇടും പക്ഷേ ഞങ്ങള്‍ 100,200 എപ്പിസോഡുകള്‍ പൂര്‍ത്തിയാകുമ്പോള്‍ പോലും ഒരു വീഡിയോ ഇടില്ല. എല്ലാ സീരിയലിനെയും ഒരുപോലെ കണ്ടില്ലെങ്കിലും മുഴുവന്‍ കാണിക്കാനുള്ള മനസ് വേണം. ഇതു നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ എന്തുമാത്രം റിക്വസ്റ്റ് ആണ് വരുന്നത് എന്ന് കാണുന്നില്ലേ? അതില്‍ നിന്ന് വ്യക്തമാകുന്നത് അല്ലേ ഞങ്ങള്‍ എന്തു മാത്രം ഈ സീരിയലിനെ സ്‌നേഹിക്കുന്നു എന്ന്. ദയവ് ചെയ്ത് ഇതു മുഴുവന്‍ കാണിക്കണം എന്ന് അപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ മാനിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. കണ്ണൻ്റെ രാധ, മാന്ത്രികം തുടങ്ങി മറ്റ് ഭാഷകളിൽ നിന്നും ഡബ്ബ് ചെയ്ത് മലയാളത്തിലേക്ക് വന്ന സീരിയലുകൾ പെട്ടെന്ന് നിർത്തിയിരുന്നു. അതിൻ്റെ കാരണമെന്താണെന്നാണ് പ്രേക്ഷകർ അന്വേഷിക്കുന്നത്.

    എനിക്കൊരു മോളുണ്ട്, അവളുടെ വിവാഹം കഴിഞ്ഞു; 14 വര്‍ഷത്തെ ലിവിംഗ് ടുഗദറിനെ കുറിച്ച് എംജിയും ഭാര്യ ലേഖയുംഎനിക്കൊരു മോളുണ്ട്, അവളുടെ വിവാഹം കഴിഞ്ഞു; 14 വര്‍ഷത്തെ ലിവിംഗ് ടുഗദറിനെ കുറിച്ച് എംജിയും ഭാര്യ ലേഖയും

    Read more about: serial സീരിയല്‍
    English summary
    Kudumbavilakku Promo: Netizens Slams Siddhu After Sumithra Pays His Hospital Bills
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X