കുടുംബവിളക്കിലും സുമിത്രയുടെ ജീവിതത്തിലും പുതിയ അതിഥി, ഒപ്പം സുമിത്രയോട് പ്രണയം പറയാൻ രോഹിത്തും!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയിലൊന്നാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്‍ത്രീയുടെ സംഭവബഹുലമായ കഥയാണ് പരമ്പരയിൽ പറയുന്നത്. ഭർത്താവ് ഉപേക്ഷിച്ച സുമിത്ര ജീവിതത്തിൽ തളരാതെ മുന്നോട്ട് കുതിക്കുകയായിരുന്നു. കൂടാതെ പലതരം പ്രശ്‌നങ്ങൾ വരുമ്പോഴെല്ലാം സുമിത്ര കൂടുതൽ കൂടുതൽ കരുത്ത് നേടുന്നു. അതുകൊണ്ടുതന്നെയാണ് കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയത്. സുമിത്രയെ ഉപേക്ഷിക്കുന്ന സിദ്ധാർത്ഥ് മറ്റൊരു വിവാഹം കഴിക്കുന്നുണ്ട്. വേദിക എന്ന പ്രശ്‌നക്കാരിയായ ഒരു സ്‍ത്രീയെയാണ് സിദ്ധാർത്ഥ് വിവാഹം കഴിച്ചത്. ആ വിവാഹത്തിന് ശേഷം സിദ്ധാർഥിന്റെ ജീവിതം കൂടുതൽ വഷളായി.

എന്നാൽ ബിസിനസും മറ്റുമായി സുമിത്ര ഉഷാറാവുകയായിരുന്നു. കൂടാതെ സിദ്ധാർത്ഥ് വേദികയെ സുമിത്രയുമായി വിലയിരുന്നുമുണ്ട്. അതുകൊണ്ടുതന്നെ വേദികയും സുമിത്രയും തമ്മിലൊരു ശത്രുത ഉടലെടുക്കുന്നു. പ്രധാനമായും വേദികയ്ക്കാണ് സുമിത്രയോട് പ്രശ്‌നങ്ങളുള്ളത്. ആ പ്രശ്‌നങ്ങളാണ് പരമ്പരയിലെ പ്രധാന സംഗതിയും. സുമിത്രയുടെ പേരിലുള്ള ശ്രീനിലയം വീടിന്റെ ആധാരം വേദിക സുമിത്രയുടെ അമ്മായിയമ്മയായ സരസ്വതി വഴി കൈക്കലാക്കിയിരുന്നു. സുമിത്രയോട് ചില പ്രശ്‌നങ്ങളുള്ള സരസ്വതിയെ ചെറിയ പ്രലോഭനങ്ങളിൽ പെടുത്തി വേദിക ചതിക്കുകയായിരുന്നു.

പ്രശ്നങ്ങൾ ഒഴിഞ്ഞ് ദുബായിലേക്ക് സുമിത്ര

മഹേന്ദ്രൻ എന്ന് പേരുള്ള ഒരു കൊള്ളപ്പലിശക്കാനാണ് ശ്രീനിലയത്തിന്റെ ആധാരത്തിന് വലിയ തുക നൽകി പണയമെടുത്തത്. എന്നാൽ വേദിക യഥാസമയത്ത് പണം നൽകാത്തതിനാൽ മഹേന്ദ്രൻ ശ്രീനിലയം വീട്ടിലെത്തി ചില പ്രശ്‌നങ്ങളുണ്ടാക്കി. വീടിന്റെ ആധാരം നഷ്‍ടമായെന്ന് ആദ്യമേ മനസിലാക്കിയ വീട്ടിലുള്ളവർക്ക് ആരാണ് ഇതിന്റെ പിന്നിലെന്ന് ആദ്യം മനസിലായിരുന്നില്ല. എന്നാൽ വേദികയാണ് ഇതിന്റെ സൂത്രധാരയെന്നും സരസ്വതി സഹായിച്ചെന്നും അറിയുന്ന സുമിത്രയും മറ്റും വേദികയെ പോലീസിൽ ഏൽപ്പിച്ച് ജയിലിൽ ആക്കുന്നുണ്ട്. ശേഷം ആരും സഹായത്തിനെത്താതിരുന്ന വേദികയെ സുമിത്രയോടും കുടുംബത്തോടും വൈരാ​ഗ്യമുള്ള ഡോക്ടർ ഇന്ദ്രജയാണ് ജാമ്യത്തിൽ ഇറക്കിയത്. ഇപ്പോൾ വേദികയും ഇന്ദ്രജയും ഒരുമിച്ച് നിന്നാണ് സുമിത്രയെ തകർക്കാനുള്ള വഴികൾ ആലോചിക്കുന്നത്.

സുമിത്രയോട് പ്രണയം പറയാൻ രോഹിത്ത്

സുമിത്രയുടെ ദുബായിലേക്കുള്ള പോക്കാണ് ഇപ്പോൾ പരമ്പരയിലെ മറ്റൊരു ചർച്ചാവിഷയം. സുമിത്രാസ് എന്ന സുമിത്രയുടെ കമ്പനിയെ മുംബൈയിലുള്ള മറ്റൊരു കമ്പനി മുഖാന്തരം ഗൾഫിലേക്കും വ്യാപിപ്പിക്കാനുള്ള ഓഫറുമായി വന്നത് സുമിത്രയുടെ സുഹൃത്തായ രോഹിത്താണ്. ഓഫർ ആദ്യം തന്നെ സുമിത്രയോട് പറഞ്ഞിരുന്നുവെങ്കിലും സുമിത്ര അധികം താൽപര്യം കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ രോഹിത്ത് ശ്രീനിലയത്തിലെത്തി എല്ലാവരോടും കാര്യം പറയുന്നുമുണ്ട്. ബിസിനസ് വിദേശത്തേക്കും വ്യാപിപ്പിക്കുന്നതിന് സരസ്വതി ഒഴികെയുള്ള വീട്ടിലുള്ളവർ നല്ല സപ്പോർട്ടാണ് കൊടുക്കുന്നതെങ്കിൽ സുമിത്ര ഓഫർ നിരസിക്കുകയാണ് ചെയ്തത്. താൻ വിദേശത്തേക്ക് ബിസിനസ് വ്യാപിപ്പിച്ചാൽ വീട്ടിലെ കാര്യങ്ങൾ അവതാളത്തിലാകുമെന്നും മറ്റുമുള്ള ന്യായങ്ങളാണ് സുമിത്ര പറയുന്നത്. എന്നാൽ എങ്ങനേയും പോകാനാണ് സുമിത്രയോട് സിദ്ധാർത്ഥ് അടക്കമുള്ള ആളുകൾ പറയുന്നത്. ഇപ്പോൾ എല്ലാവരുടേയും നിർബന്ധത്തിന് വഴ​ങ്ങി സുമിത്ര ദുബൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.

Recommended Video

മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ കഷ്ടപ്പെട്ട കഥ | Druvan Talks About Valimai | FilmiBeat
കുടുംബവിളക്കിൽ പുതിയ കഥാപാത്രം

സീരിയലിന്റെ പുതിയ വീക്കെൻഡ് പ്രമോയിൽ സുമിത്രയുടെ പുതിയ തുടക്കത്തെ കുറിച്ചാണ് പറയുന്നത്. ​ദുബായ് യാത്രക്കിടെ സുമിത്രയോട് മനസിൽ സൂക്ഷിച്ചിരുന്ന പ്രണയം പറയാനാണ് രോഹിത്ത് തയ്യാറെടുക്കുന്നത്. സുമിത്ര നാട്ടിലായിരിക്കുമ്പോൾ പ്രണയം പറയാൻ സുമിത്രയുടെ കുടുംബാം​ഗങ്ങൾ അടക്കമുള്ളവർ തടസമാണെന്നാണ് രോഹിത്ത് സുഹൃത്തിനോട് പറയുന്നത്. എന്നാൽ സീരിയലിലേക്ക് പുതിയൊരു കഥാപാത്രം കൂടി കടന്നുവരുന്നതായി പുതിയ പ്രമോയിൽ കാണിക്കുന്നുണ്ട്. പുതിയ കഥാപാത്രം സുമിത്രയ്ക്കും കുടുംബത്തിനും സമ്മാനിക്കുന്നത് കണ്ണീരാണോ കരുതലാണോ എന്നത് കണ്ട് തന്നെ അറിയണം. സുമിത്രയുടെ ദുബായ് ബിസിനസ് നടക്കുമോ, ഏഷ്യാനെറ്റിന്റെ സീരിയൽ സ്‌ക്രീനിൽ ദുബായ് കാണാൻ കഴിയുമോ? പുതിയ കഥാപാത്രം വില്ലനാണോ എന്നൊക്കെയാണ് പ്രേക്ഷകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X