For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയെ പോലെ തന്നെ മരുമകളും; ആദ്യരാത്രിയ്ക്ക് പിന്നാലെ വീട്ടിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് സഞ്ജനയും

  |

  ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മ ഇത്രയും മനോഹരമായി കുടുംബം കൊണ്ട് പോകുമോന്ന് ചോദിച്ചാല്‍ സുമിത്രയാണ് മാതൃക. അവിഹിത സീരിയലാണെന്ന് ചിലര്‍ മുദ്ര കുത്തിയ കുടുംബവിളക്ക് ഇപ്പോള്‍ ഏറ്റവും നല്ല സീരിയലായി മാറിയിരിക്കുകയാണ്. മക്കള്‍ക്കും മരുമക്കള്‍ക്കും വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറായ സുമിത്രയെ വാഴ്ത്തുകയാണ് ആരാധകര്‍.

  ഇത്രയും സിംപിളാവാമോ, നടി അമൃത അയ്യരുടെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ ശ്രദ്ധേയമാവുന്നു

  ഏറ്റവുമൊടുവില്‍ ഇളയമകന്‍ പ്രതീഷിന്റെ വിവാഹമാണ് ആഗ്രഹിച്ചത് പോലെ തന്നെ സുമിത്ര നടത്തി എടുത്തത്. വലിയ പ്രതിസന്ധികള്‍ തരണം ചെയ്താണ് വിവാഹമെങ്കിലും സന്തോഷത്തിന്റെ ദിവസങ്ങള്‍ ശ്രീനിലയം വീട്ടിലെത്തിയിരിക്കുകയാണ്. പിന്നില്‍ ശത്രുക്കളുടെ കരുനീക്കം നടക്കുന്നുണ്ടെങ്കിലും സുമിത്രയെ തകര്‍ക്കാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

  മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെങ്കിലും അതിസാഹസികമായി സഞ്ജനയെ രക്ഷിച്ച് കൊണ്ട് വന്നാണ് പ്രതീഷുമായിട്ടുള്ള വിവാഹം നടത്തിയത്. രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് നിയമപരമായും അമ്പലത്തില്‍ പോയി ആചാരപ്രകാരവും വിവാഹം നടത്തിയിട്ടാണ് വീട്ടിലേക്ക് എത്തുന്നത്. തുടക്കം മുതല്‍ സഞ്ജനയ്ക്ക് എല്ലാ പിന്തുണയും നല്‍കി അമ്മയുടെ സ്ഥാനത്തായിരുന്നു സുമിത്ര. ശ്രീനിലയം വീട്ടിലെത്തിയ സഞ്ജനയ്ക്ക് അച്ഛമ്മയായ സരസ്വതിയില്‍ നിന്നും മോശം അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്.

  കല്യാണം കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ ഉറങ്ങി പോയ സുമിത്രയെ സരസ്വതിയമ്മ കുറ്റം പറയുന്നുണ്ടെങ്കിലും തക്ക സമയത്താണ് സഞ്ജനയുടെ എന്‍ട്രി. രാവിലെ എഴുന്നേറ്റ് കുളിയും കഴിഞ്ഞ് വീട്ടിലുള്ള എല്ലാവര്‍ക്കുമുള്ള ചായയുമായിട്ടാണ് സുമിത്രയുടെ മരുമകളെത്തിയത്. എന്നിട്ടും സരസ്വതി അമ്മൂമ്മയുടെ മുഖം തെളിഞ്ഞില്ല. തേനീച്ച കുത്തിയാല്‍ പോലും ഇത്രയും മുഖം വീര്‍പ്പിച്ചിട്ടുണ്ടാവാറില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം സിദ്ധുവിന് വന്ന മാറ്റമാണ് ഏവരെയും അമ്പരിപ്പിക്കുന്നത്.

  പ്രതീഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും അന്ന് തന്നെ വീട്ടിലെത്തി ഇരുവരെയും അനുഗ്രഹിച്ചു. വേദികയുടെ അഭിപ്രായങ്ങള്‍ക്ക് പുല്ല് വില പോലും കൊടുക്കുന്നില്ലെന്ന് പറയാതെ പറയുകയാണ് സിദ്ധു. തൊട്ടടുത്ത ദിവസം ഓഫീസിലേക്ക് പോവാനിറങ്ങിയപ്പോഴും രസകരമായ സംഭവങ്ങളാണ് നടന്നത്. മകനും മരുമകള്‍ ടാറ്റ കൊടുത്ത് തന്റെ സ്‌നേഹം മുഴുവന്‍ സിദ്ധു പ്രകടിപ്പിച്ചു. വേദികയ്ക്ക് കിട്ടിയ കനത്ത തിരിച്ചടികളില്‍ ഒന്നായിരിക്കും സിദ്ധാര്‍ഥിന് സംഭവിച്ച മാറ്റമെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്.

  ശരിക്കും സിദ്ധാര്‍ഥ് നല്ലൊരു മനുഷ്യന്‍ തന്നെയാണ്. എന്നാല്‍ ഇയാളെ ഇങ്ങനെയാക്കി എടുത്തത് ആ തടാക അമ്മച്ചിയും വേദികയും കൂടെയാണ്. എല്ലാവരെയും കൊണ്ട് പറയിപ്പിക്കാനും സ്വയം നാണം കെടാനും മത്സരിക്കാന്‍ നില്‍ക്കുകയാണോ സരസ്വതി അമ്മയും വേദികയും. സരസ്വതി അമ്മ എത്ര പരിശ്രമിച്ചാലും സുമിത്രയെ തകര്‍ക്കാന്‍ ശ്രമിച്ചാലും നടക്കില്ല. എല്ലായിപ്പോഴും നാണം കെടലിന്റെ കാര്യത്തില്‍ എപ്പോഴും വേദികയുടെ തട്ട് താണ് തന്നെ കിടക്കുകയുള്ളു. അതേ സമയം സുമിത്രയുടെ അടുത്ത് ഭീഷണിയുമായി എത്തിയിരിക്കുകയാണ് രാമകൃഷ്ണന്‍.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ഇതാണ് സുമിത്ര. ഇങ്ങനെയാവണം സുമിത്ര. ഇതാണ് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന സുമിത്ര. അങ്ങനെ സുമിത്ര പ്രതികരിക്കേണ്ട അടുത്ത് വേണ്ട പോലെ പ്രതികരിക്കാനും തുടങ്ങി. സുമിത്ര ഓരോ ദിവസോം കൂടുതല്‍ സ്‌ട്രോങ്ങ് ആവുകയാണ്. ഓരോ ദിവസം കഴിയുംതോറും സുമിത്ര ആന്റിയുടെ സാരിയും, ഹെയര്‍സ്‌റ്റൈലും മനോഹരമാവുകയാണ്.

  തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? മറുപടി നല്‍കി മാളവിക

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Promo: Pratheesh's Wife Sanjana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X