'എല്ലാത്തിനും കൂടി ഒരുമിച്ച് കിട്ടി'; ശിവദാസമേനോന്റെ ബുദ്ധിപരമായ നീക്കത്തിൽ ബോധംകെട്ട് വീണ് സരസ്വതിയമ്മ!
മിനി സ്ക്രീനിൽ എത്ര വ്യത്യസ്തമായ പരിപാടികൾ വന്നാലും സീരിയലിന് ലഭിക്കുന്ന അത്രത്തോളം പ്രേക്ഷകർ മറ്റൊരു പരിപാടികൾക്കും ലഭിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ബിഗ് സ്ക്രീൻ താരങ്ങളെക്കാൾ ജനപ്രീതി മിനി സ്ക്രീൻ താരങ്ങൾക്ക് കുടുംബപ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. അത്തരത്തിൽ ഒട്ടനവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ വലിയ ജനപ്രീതി നേടാൻ കഴിയാതിരുന്ന പരമ്പര പിന്നീടാണ് കഥാഗതിയിൽ മാറ്റം വരുത്തി പ്രേക്ഷക ഹൃദയം കീഴടക്കിയത്.
ഇപ്പോൾ ത്രില്ലിങ്ങായ എപ്പോസോഡുകളിലൂടെയാണ് കുടുംബവിളക്ക് സഞ്ചരിക്കുന്നത്. സീരിയലിന്റെ ഓരോ പുതിയ പ്രമോ പുറത്തിറങ്ങുമ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ നാടകീയമായി പറയുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് വേദിക എന്ന സ്ത്രീയുമായി അടുക്കുന്നതും സുമിത്രയെ ഉപേക്ഷിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്. സുമിത്രയെ ഉപേക്ഷിച്ച് വേദികയെ സ്വീകരിക്കുന്നതോടെ സിദ്ധാർത്ഥ് സാമ്പത്തികമായും മാനസികമായും തളരാൻ തുടങ്ങുന്നു. അതേസമയം സുമിത്ര വളർച്ചയുടെ പാതയിലാകുന്നു.

സ്വന്തമായി ബിസിനസ് തുടങ്ങുന്ന സുമിത്ര അറിയപ്പെടുന്ന നിലയിലേക്ക് പെട്ടന്നുതന്നെ എത്തുന്നു. ഭർത്താവിന്റെ മുൻ ഭാര്യയുടെ വളർച്ച അസൂയയടെയാണ് വേദിക നോക്കി കാണുന്നത്. സുമിത്രയെ തകർക്കാനായി ഇറങ്ങിത്തിരിക്കുന്നതും അതിന്റെ ബാക്കിപ്പത്രവുമാണ് ഇപ്പോൾ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. സുമിത്രയ്ക്കെതിരെ വേദിക പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുവെങ്കിലും എല്ലാം തകരുകയായിരുന്നു. സുമിത്രയുടെ വീടിന്റെ ആധാരം മോഷ്ടിച്ച് പണയം വെച്ച കേസിൽ വേദിക ഇപ്പോൾ ജയിലിലാണ്. പതിനെട്ടാമത്തെ തന്ത്രം എന്ന രീതിയിലാണ് നിലനിൽപ്പ് പോലും പരിഗണിക്കാതെ വേദിക സുമിത്രയുടെ ആധാരം മോഷ്ടിച്ചത്. സിദ്ധാർഥിന്റെ അമ്മ സരസ്വതിയമ്മയാണ് എല്ലാവിധ സഹായങ്ങളും വേദികയ്ക്ക് ഇതിനായി ചെയ്ത് നൽകിയത്.

കൊള്ള പലിശക്കാരനായ മഹേന്ദ്രന്റെ പക്കലാണ് സുമിത്രയുടെ ആധാരം വേദിക പണയം വെച്ചത്. ആ തുക ഉപയോഗിച്ച് ഒരു ആഢംബര കാറും വേദിക വാങ്ങിയിരുന്നു. ഇളയമകൾ ശീതളിനെ മെഡിസിന് അയക്കാനുള്ള പണം ഇല്ലാതെ സിദ്ധാർഥ് വിഷമിക്കുമ്പോഴാണ് വേദിക ഓരോ കള്ളങ്ങൾ പറഞ്ഞ് സുമിത്രയുടെ വീടിന്റെ ആധാരം പണയം വെച്ച് ലഭിച്ച കാശുമായി കാറ് വാങ്ങിയത്. പിന്നീട് ഇതേ കുറിച്ച് സുമിത്രയുടെ സുഹൃത്ത് രോഹിത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് സുമിത്ര കെണിയിൽപ്പെട്ട വിവരം അറിയുന്നത്. ശേഷം എല്ലാവരും ചേർന്ന് മഹേന്ദ്രനെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിച്ചെങ്കിലും അയാൾ ഒന്നും മനസിലാക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല ആധാരം വിട്ടുകൊടുക്കാനും തയ്യാറായില്ല. തന്റെ മുഴുവൻ പണവും ലഭിക്കാതെ ആധാരം നൽകില്ലെന്ന നിലപാടാണ് മഹേന്ദ്രൻ സ്വീകരിച്ചത്. വേദികയുടെ കള്ള കളിയിൽ സരസ്വതിയമ്മയ്ക്കും പങ്കുണ്ടെന്ന് ശിവദാസ മേനോന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.
Recommended Video

ശ്രീനിലയത്തിന്റെ ആധാരം തിരികെ എടുക്കാൻ ഒരു വഴിയുമില്ലാതിരുന്ന സുമിത്രയ്ക്ക് വേദിക അമ്മ അവരുടെ വീടിന്റെ ആധാരം നൽകതി പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സുമിത്ര അത് വാങ്ങാൻ തയ്യാറായിരുന്നില്ല. അവസാനം ശിവദാസമേനോൻ സരസ്വതി അമ്മയുടെ കുടുംബസ്വത്തിന്റെ ആധാരം പണയപ്പെടുത്തിയാണ് ശ്രീനിലയത്തിന്റെ ആധാരം തിരികെ വാങ്ങിയത്. ഇപ്പോൾ പുറത്തിറങ്ങിയ ഏറ്റവും പുതിയ പ്രമോയിൽ സരസ്വതിയമ്മയോട് ഇക്കാര്യം ശിവദാസമേനോൻ വെളിപ്പെടുത്തുമ്പോൾ സരസ്വതിയമ്മ ബോധംകെട്ട് വീഴുന്ന രംഗങ്ങളാണ് കാണാൻ സാധിക്കുന്നത്. സരസ്വതിയമ്മ ഇത്രയും നാൾ ചെയ്ത എല്ലാ ദുഷ്പ്രവൃത്തികൾക്കും കൂടി ഇപ്പോൾ ഇത്രയും വലിയ മുട്ടൻ പണി കിട്ടിയതിൽ സന്തോഷമുണ്ട് എന്നാണ് പുതിയ പ്രമോ കണ്ട് ആരാധകരും കുറിച്ചത്.


Click it and Unblock the Notifications