ഒറ്റക്കെട്ടായി സുമിത്രയും മക്കളും, ഇന്ദ്രജയെ പൊക്കാൻ മൊട്ട പൊലീസ്, വേദിക കൂടെ നന്നായാൽ എല്ലാം ശുഭം!

എത്രയൊക്കെ സിനിമകൾ വന്നാലും മിനി സ്ക്രീൻ സീരിയലുകൾക്ക് എക്കാലവും പ്രേക്ഷകരുണ്ടാകും. അത്തരത്തിൽ മിനി സ്ക്രീനിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലുമായിട്ടാണ് കുടുംബവിളക്ക് എപ്പോഴും ഏറ്റുമുട്ടുന്നത്. റേറ്റിങിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് കുടുംബവിളക്ക്. സാന്ത്വനത്തിൽ തമ്പിയും ഹരിയും ഒരുമിച്ചപ്പോഴാണ് കുടുംബവിളക്ക് സീരിയൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. അതുവരെ റേറ്റിങിലെ ഒന്നാം സ്ഥാനം കുടുംബവിളക്ക് ഭരിക്കുകയായിരുന്നു.

സുമിത്രയെന്ന സ്ത്രീയുടെ ജീവിതകഥയാണ് കുടുംബവിളക്ക് സീരിയലിന്റെ പ്രമേയം. ഭർത്താവ് സിദ്ധാർഥിന്റെ വീട്ടിലെ ദുരിത ജീവിതത്തിന് വിവാഹമോചനത്തിലൂടെയാണ് സുമിത്ര അവസാനം കുറിച്ചത്. പിന്നീടങ്ങോട്ട് മക്കൾക്കും മരുമക്കൾക്കും വേണ്ടിയാണ് സുമിത്ര ജീവിക്കുന്നത്. സുമിത്രയെ നഷ്ടപ്പെട്ട ശേഷമാണ് എത്രത്തോളമായിരുന്നു സുമിത്രയുടെ സ്നേഹമെന്ന് സിദ്ധാർഥ് മനസിലാക്കിയത്. പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി സ്വയം കടി കൊണ്ടു എന്ന് പറയുമ്പോലെയാണ് വേദികയെ രണ്ടാം വിവാഹം ചെയ്ത ശേഷം സിദ്ധാർഥിന്റെ അവസ്ഥ.

സുമിത്രയ്ക്ക് വീണ്ടും സന്തോഷത്തിന്റെ നാളുകൾ

സാമ്പത്തീകമായും മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെ പേരിലും സുമിത്ര സമ്പന്നയാ‌തോടെ വേദികയ്ക്ക് സുമിത്രയോട് തീരാത്ത അസൂയയാണ്. ഇപ്പോൾ വേദിക ജീവിക്കുന്നത് പോലും സുമിത്രയെ എങ്ങനെ ഇല്ലാതാക്കാം എന്ന് ചിന്തിക്കാനും അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും മാത്രമാണ്. നേരത്തെ പലതവണ സുമിത്രയെ ഇല്ലാതാക്കാനും കള്ളക്കേസിൽ കുടുക്കാനും വേദിക ശ്രമിച്ചെങ്കിലും സിദ്ധാർഥ് അടക്കമുള്ളരുടെ പിന്തുണയുള്ളതിനാൽ സുമിത്ര രക്ഷപ്പെടുകയായിരുന്നു. നേരത്തെ തള്ളി പറഞ്ഞവരെല്ലാം ഇപ്പോൾ‌ സുമിത്രയ്ക്ക് ഒപ്പം ഉണ്ട്.

അമ്മയും മക്കളും ഒരുമിക്കുന്നു

അമ്മയോട് വെറുപ്പ് കൊണ്ടുനടന്നിരുന്ന മൂത്തമകൻ അനിരുദ്ധ് അടക്കം അമ്മ സുമിത്രയുടെ യഥാർഥ സ്നേഹം തിരിച്ചറിഞ്ഞ് തിരികെ അമ്മയോട് ചേർന്നിരിക്കുകയാണ്. ഇപ്പോൾ സുമിത്രയുടെ പിറന്നാൾ ആഘോഷവും മറ്റുമാണ് കുടുംബവിളക്കിൽ കാണിക്കുന്നത്. ഇന്ദ്രജ തന്നെ ചതിയിൽപ്പെടുത്താൻ ശ്രമിച്ചുവെന്ന് അനിരുദ്ധ് സുമിത്രയോട് തുറന്ന് പറഞ്ഞതിനാൽ ഇന്ദ്രജയെ നേരിൽ ചെന്ന് കണ്ട് കരണത്ത് ഒരെണ്ണം കൊടുത്താണ് മേലാൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് സുമിത്ര മുന്നറിയിപ്പ് നൽകിയത്. ഇപ്പോൾ കുടുംബവിളക്കിന്റെ പുതിയ പ്രമോ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ദ്രജയെ ചോദ്യം ചെയ്യാൻ‌ വരുന്ന മൊട്ട പൊലീസിനെ പുതിയ പ്രമോയിൽ കാണാം. മൊട്ടപൊലീസ് വീണ്ടും സീരിയലിൽ എത്തിയതിന്റെ സന്തോഷവും പുതിയ പ്രമോയ്ക്ക് കമന്റായി ആരാധകർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇന്ദ്രജ അനന്യയുടേയും അനിരുദ്ധിന്റേയും ജീവിതത്തിൽ പാരയായി വരുമോയെന്ന ആശങ്ക സുമിത്ര പങ്കുവെക്കുന്നതും പുതിയ പ്രമോയിൽ കാണാം.

Recommended Video

Christmas Releases | ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന മലയാള സിനിമകൾ
ഒറ്റപ്പെട്ട് വേദിക

എന്നാൽ അത്തരത്തിൽ ഒരു നീക്കം അനിരുദ്ധിന് നേരെയോ അനന്യയ്ക്ക് നേരെയോ ഇന്ദ്രജ നടത്തിയാൽ ഒറ്റക്കെട്ടായി ചെറുക്കുമെന്നാണ് മറ്റ് അം​ഗങ്ങളും അനിരുദ്ധിന്റെ സഹോദരൻ അടക്കമുള്ളവരും സുമിത്രയ്ക്ക് ധൈര്യം പകർന്ന് കൊണ്ട് പറയുന്നത്. അതേസമയം ഇനി മുതൽ അനിരുദ്ധിനെ കള്ളത്തരങ്ങൾക്കും ചതികൾക്കും വേണ്ടി പ്രയോജനപ്പെടുത്താൻ നിനക്ക് ലഭിക്കില്ലെന്നും നന്നാവുന്നതാണ് നിനക്ക് നല്ലതെന്നും വേദികയ്ക്ക് സിദ്ധാർഥ് മുന്നറിയിപ്പ് നൽകുന്നതും പുതിയ പ്രമോയിൽ കാണാം. ഇപ്പോൾ വേദികയുടെ ​ദു‌ഷ്പ്രവൃത്തികൾ സിദ്ധാർഥിന്റെ അമ്മ സരസ്വതിയും സിദ്ധുവിന്റെ സഹോദരിയും മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നതും വേദികയ്ക്ക് കൂട്ടായി നിൽ‌ക്കുന്നതും. വേദികയും സരസ്വതിയും ശരണ്യയും നന്നായാൽ കുടുംബവിളക്കിന്റെ കാര്യം ശുഭമായി എന്നാണ് പുതിയ പ്രമോ വീഡിയോ കണ്ടവർ പറയുന്നത്. സീരിയലിൽ ഇപ്പോൾ നടി അശ്വതിയാണ് അനന്യയുെട കഥാപപാത്രം അവതരിപ്പിക്കുന്നത് നേരത്തെ ആതിര മാധവ് ആയിരുന്നു അനന്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. താരം ​ഗർഭിണിയായതോടെ സീരിയലിൽ നിന്നും പിന്മാറിയതിനാലാണ് നടി അശ്വതി ഈ വേഷം ചെയ്യാൻ എത്തിയത്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X