For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയോടുള്ള ചതിയ്ക്ക് ഇതിലും വലുത് കിട്ടാനില്ല; വേദികയ്ക്ക് മുട്ടൻ പണി കൊടുത്ത് കൂട്ടുകാരൻ നവീൻ

  |

  സംഭവബഹുലമായ കാര്യങ്ങളാണ് കുടുംബവിളക്ക് സീരിയലില്‍ നടക്കുന്നത്. സുമിത്രയെ ലോക്കപ്പില്‍ ഒരു രാത്രി കിടത്താന്‍ വേദികയ്ക്ക് സാധിച്ചു. എന്നാല്‍ ആ നന്മരത്തെ തകര്‍ക്കാന്‍ ഒരിക്കലും സാധിക്കുകയില്ലെന്ന് പറഞ്ഞാണ് സീരിയലില്‍ നിന്നും പുതിയ പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്. ശ്രീകുമാറും രോഹിത്തും പ്രതീഷും ചേര്‍ന്ന് വേദികയുടെ സുഹൃത്തായ നവീനെ കണ്ടെത്താന്‍ ഇറങ്ങി തിരിച്ചു. അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ മുറിയിലെത്തി കൈകാര്യം ചെയ്തതോടെ താനല്ല ഇതിന് പിന്നിലെന്നും വേദിക തന്നെ കൊണ്ട് ചെയ്യിപ്പിച്ചതാണെന്നും നവീന്‍ തുറന്ന് പറഞ്ഞു.

  ഏത് നിമിഷവും തന്നെ പോലീസ് പിടിക്കാന്‍ വന്നേക്കാം എന്ന വിവരം ലഭിച്ച ഉടനെ വേദിക വീട് വിട്ടിറങ്ങാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മുറ്റത്തേക്ക് എത്തുമ്പോഴെക്കും സിഐ അടങ്ങിയ പോലീസ് സംഘം വേദികയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. സരസ്വതി അമ്മയുടെ മുന്നില്‍ നിന്നുമാണ് വേദികയെ സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുന്നത്. ലോക്കപ്പില്‍ നവീനും ഉണ്ട്. അങ്ങനെ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന് പറയുന്നത് പോലെ വേദിക തുടങ്ങി വെച്ച പണി വേദികയിലേക്ക് തന്നെ എത്തിയിരിക്കുകയാണിപ്പോള്‍.

  -saraswathy-vedhika

  വേദിക വീണ്ടും ലോക്കപ്പില്‍ ആയതിന് പിന്നാലെ സുമിത്രയും രോഹിത്തും ഒരുമിച്ച് അവരെ കാണാനെത്തുന്നുണ്ട്. ഏക സുഹൃത്തായ നവീന്‍ കൂടി ജയിലില്‍ ആയതോടെ വേദികയെ രക്ഷിക്കാന്‍ ആരെത്തുമെന്ന കാര്യത്തിലാണ് സംശയം. മുന്‍ഭാര്യ ആണെങ്കിലും സുമിത്രയ്ക്ക് പിന്തുണയുമായിട്ടാണ് സിദ്ധാര്‍ഥ് വന്നത്. സുമിത്രയെ പോലീസ് കൊണ്ട് പോയതോടെ സിദ്ധുവിന്റെ അച്ഛന്‍ കുഴഞ്ഞ് വീണിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ പോയി കണ്ടതിന് പിന്നാലെ മുന്‍ഭാര്യയെ കാണാനും അദ്ദേഹം എത്തിയിരുന്നു. സുമിത്രയെ കള്ളക്കേസില്‍ കുടുക്കിയവരെ പിടികൂടാന്‍ മുന്നില്‍ നിന്നതും സിദ്ധുവായിരുന്നു.

  ഇതിനെല്ലാം കാരണക്കാരി വേദികയാണെന്ന് അറിഞ്ഞാല്‍ സിദ്ധാര്‍ഥ് അവര്‍ക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഇവിടെയും സുമിത്രയെ നന്മമരം ആക്കരുതെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. മുന്‍പും വേദിക കാണിക്കുന്ന തോന്നിവാസങ്ങള്‍ ക്ഷമിച്ച് എല്ലാം മറന്ന് സുമിത്ര അവരെ സ്‌നേഹിക്കുന്നതാണ് കാണിച്ചിട്ടുള്ളത്. തന്നെ ദ്രോഹിക്കുന്നവരെയും സ്‌നേഹിക്കാന്‍ യാതൊരു മടിയും സുമിത്രയ്ക്കില്ല. എന്നാല്‍ ഇത്തവണ വേദികയെ രക്ഷിക്കാന്‍ നോക്കരുതെന്ന് മാത്രമേ ആരാധകര്‍ക്ക് പറയാനുള്ളു. വേദികയ്‌ക്കൊപ്പം തന്നെ കള്ളക്കേസില്‍ കുടുക്കിയ പ്രീതയോടും അതേ മനോഭാവം മതിയെന്നാണ് പ്രേക്ഷകാഭിപ്രായം.

   vedhika

  വേദിക കുറേ കാലം ജയിലില്‍ കിടക്കണം. സുമിത്ര അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ വേദിക അനുഭവിക്കണം. തിരിച്ച് വരുമ്പോള്‍ സിദ്ധാര്‍ഥ് ശ്രീനിലയം വീട്ടിലേക്ക് താമസം മാറിയെന്ന കാര്യവും സുമിത്രയുമായി നല്ല ബന്ധമാണെന്നും അറിയണം. വൈകാതെ സുമിത്രയെ വിവാഹം കഴിച്ച് പഴയത് പോലെ നല്ലൊരു കുടുംബമായി കഴിയുന്നതും വേദിക കാണണം. ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ കൂടെയാണ് ജീവിക്കുന്നതെങ്കിലും സുമിത്രയുടെ ഉള്ളില്‍ പഴയ ഇഷ്ടം എന്നും ഉണ്ടാവുമെന്നാണ് ചിലര്‍ പറയുന്നത്.

  Mohanlal to sing a song for Shane nigam movie

  ശോഭനയ്ക്ക് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ; നടിമാരായ രേവതിയും സുഹാസിനിയും അടുത്ത കൂട്ടുകാരാണെന്നും നടി

  രോഹിത്ത് ഗോപാലുമായി വേണമെങ്കില്‍ ഇഷ്ടം കൂടാമായിരുന്നെങ്കിലും സുമിത്ര അകലം പാലിക്കുന്നത് അതുകൊണ്ടാണ്. വേദികയുടെ എല്ലാ അഹങ്കാരവും തീരാന്‍ സുമിത്രയും സിദ്ധാര്‍ഥും ഒന്നിക്കുകയാണ് വേണ്ടത്. തെറ്റ് മനസിലാക്കി വേദിക പഴയ ഭര്‍ത്താവിന്റെയും മകന്റെയും അടുത്തേക്ക് തിരിച്ച് പോവട്ടേന്നും കമന്റുകളിലൂടെ ആരാധകര്‍ പറയുന്നു. സുമിത്ര ജയിലിൽ പോയതോട് കൂടിയാണ് കുടുംബവിളക്കിൻ്റെ റേറ്റിങ്ങ് താഴ്ന്നത്. മാസങ്ങളോളമായി ടിആർപി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സീരിയൽ പെട്ടെന്നാണ് രണ്ടാമതായി മാറിയത്. കഥയിൽ വീണ്ടും ട്വിസ്റ്റ് വരുന്നതോട് കൂടി അതിനും മാറ്റമുണ്ടാവുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Promo: Vedhika's Plans Not Worked Against Sumithra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X