twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുമിത്രയെ കാണാൻ പോലീസ് സ്റ്റേഷനിലെത്തി വേദിക, പിന്നെ സിദ്ധുവും, കുടുംബവിളക്ക് എപ്പിസോഡ്

    |

    മിനിസ്ക്രീൻ പ്രേക്ഷകരുട പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭബഹുലമായി മുന്നോട്ട് പോവുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മീരവാസുദേവ് ആണ് സീരിയലിൽ പ്രധാന കഥപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. കുടുംബവിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ തന്നെ മീര പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. സ്വന്തം പേരനെക്കാളും സുമിത്ര എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച ആരാധകരുണ്ട്.

    പൂക്കാലം വരവായി അവസാനത്തിലേയ്ക്ക്, അഭിയും സംയുക്തയും ഒന്നാകുമോ, ട്വിസ്റ്റ് പ്രതീക്ഷിച്ച് പ്രേക്ഷകർപൂക്കാലം വരവായി അവസാനത്തിലേയ്ക്ക്, അഭിയും സംയുക്തയും ഒന്നാകുമോ, ട്വിസ്റ്റ് പ്രതീക്ഷിച്ച് പ്രേക്ഷകർ

    നടിയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. കൃഷ്ണകുമാർ മേനോൻ, നൂപിൻ ജോണി, ആനന്ദ് നാരായണൻ, ആതിര മാതാവ്, ശരണ്യ ആനന്ദ്, എഫ്. ജെ. തരകൻ എന്നിവരാണ് കുടുംബവിളക്കിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്തത്. മീരയെ പോലെ തന്നെ സീരിയലിലെ കഥാപാത്രങ്ങളുടെ പേരിലാണ് ഇവരേയും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവർക്കും ലഭിക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങൾക്കും പോലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

    ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്നത് ഈ ഒരെയൊരു ബന്ധം, ആ ആത്മബന്ധത്തെ കുറിച്ച് സൽമാൻ ഖാൻജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്നത് ഈ ഒരെയൊരു ബന്ധം, ആ ആത്മബന്ധത്തെ കുറിച്ച് സൽമാൻ ഖാൻ

    സുമിത്ര  എന്ന  വീട്ടമ്മ

    മീരയുടെ കഥപാത്രമായ സുമിത്രയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സ്വന്തം സന്തോഷം മാറ്റിവെച്ച് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന പാവം വീട്ടമ്മയാണ് സുമിത്ര. ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സുമിത്രയ്ക്ക് ഒരു പരിഗണനയും കുടുംബാംഗങ്ങൾ നൽകുന്നില്ല. വീട്ടിലെ ജോലിക്കാരിയുടെ സ്ഥാനമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഒരിക്കൽ പോലും പരാതിയുമായി സുമിത്ര എത്തിയിരുന്നില്ല. ഓരോ തവണ ചവിട്ടി താഴ്ത്തുമ്പോഴും ആരും കാണാതെ കരഞ്ഞു തീർക്കുകയായിരുന്നു ഈ പാവം വീട്ടമ്മ.

    കണ്ണീർ പരമ്പര

    തുടക്കത്തിൽ എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. സാധാരണ കണ്ടുവന്ന ടിപ്പിക്കൽ കണ്ണീർ പരമ്പര പോലെയായിരുന്നു കുടുംബവിളക്കും. എത്ര ചവിട്ടി താഴ്ത്തിയാലും പ്രതികരിക്കാത്ത മരുമകളും ഭർത്താവിന്റെ അവിഹിതവുമായിരുന്നു സീരിയലിന്റെ തുടക്കം. എന്നാൽ സുമിത്ര ബോൾഡ് ആയതോടെ സീരിയലും മാറുകയായിരുന്നു. സീരിയലിന്റെ കഥാഗതി മാറിയതോടെ പരമ്പരയും മാറുകയായിരുന്നു. ഇപ്പോൾ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് ആരാധകരുണ്ട്.

    വിവാഹമോചനം

    സിദ്ധാർത്ഥ്- സുമിത്രയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് കഥമാറുന്നത്. സുഹൃത്തായ വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിക്കുന്നത്. ശേഷം വേദികയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹത്തിന് ശേഷമാണ് വേദികയുടെ യത്ഥാർത്ഥ സ്വഭാവം സിദ്ധാർത്ഥിന് മനസിലാവുന്നത്. എന്നാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ. സുമിത്രയെ പരാജയപ്പടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വേദിക സിദ്ധുവിനെ കല്യാണം കഴിക്കുന്നത്. എന്നാൽ വിവാഹത്തോടെ സത്യം മനസിലാക്കി സിദ്ധു സുമിത്രയെ മൗനമായി പിന്തുണക്കുകയാണിപ്പോൾ. ഇത് വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ പഴയത് പോലെ സുദ്ധുവിന കയ്യിലാക്കാൻ വേദികയ്ക്ക് കഴിയുന്നില്ല. സിദ്ധു ചുവട് മാറിയെങ്കിലും അമ്മ സരസ്വത വേദികയ്ക്ക് ഒപ്പമാണ്. സുമിത്രയെ വീട്ടിൽ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആഗ്രഹം. എന്നാൽ സുമിത്രയ്ക്ക് പിന്തുണയുമായി അമ്മാവൻ ശിവദാസ് മേനോൻ കൂടെയുണ്ട്. മരുമകൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങാൻ സാമ്പത്തിക സഹായം നൽകിയതും അമ്മാവനായിരുന്നു.

    പുതിയ എപ്പിസോഡ്

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് ആണ്. വേദികയുടെ ചതിയിൽ അകപ്പെട്ട് സുമിത്ര പോലീസിന്റെ പിടിയിലായിരിക്കുകയാണ്. സുമിത്രയുടെ കമ്പനിയിലെ ജോലിക്കാരിയെ കൂട്ട്പിടിച്ചാണ് ഇക്കുറി വേദിക ചതിയൊരിക്കിയത്. വേദികയുടെ പ്ലാനിൽ കൃത്യമായി സുമിത്ര കുടുങ്ങുകയും ചെയ്തിട്ടുണ്ട്. ഇക്കുറി എല്ലാ തെളിവും സുമിത്രയ്ക്ക് എതിരാണ്. പോലീസ് സ്റ്റേഷനിൽ സുമിത്രയെ കാണാൻ സിദ്ധാർത്ഥ് എത്തുകയാണ്.. അച്ഛൻ ശിവദാസ് മേനോന്റെ നിർദ്ദേശ പ്രകാരമാണ് സിദ്ധു സുമിത്രയെ കാണാൻ പോലീസ് സ്റ്റോഷനിൽ എത്തിയിരിക്കുകയാണ്. എന്നാൽ സിദ്ധുവിന് മുൻപ് തന്നെ വേദിക സുമിത്രയെ കാണാൻ എത്തിയിരുന്നു. സുമിത്രയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ആസ്വദിക്കാൻ വേണ്ടിയാണ് വേദിക എത്തിയത്. എന്നാൽ വേദികയ്ക്ക് തക്കതായ മറുപടി നൽകുകയായിരുന്നു. സുമിത്രയെ കണ്ടതിന് ശേഷം വേദിക പോലീസ് സ്റ്റേഷിനിൽ നിന്ന് പുറത്തേയ്ക്ക് വരുമ്പോഴാണ് സിദ്ധു സ്റ്റേഷനിൽ എത്തുന്നത്.

    സത്യം തെളിയണം

    എത്രയും വേഗം സത്യം തെളിയണമെന്നാണ് പ്രേക്ഷകർ പറയുന്നത്. സത്യം തെളിഞ്ഞ് അവസാനം സുമിത്രയുടെ നിരപരാധിത്വം മനസ്സിലാകുന്നത് കാണാൻ കട്ട കാത്തിരിപ്പാണ്...!!"ഇതിന്റെ പിന്നിൽ കളിച്ച വേദികക്ക് തിരിച്ചടികൾ കിട്ടണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ,ഇത് വേദിക കാണുന്ന സ്വപ്നം ആണ്. വേദികക്ക് ഉള്ളിൽ ഭയം ഉണ്ടാവുമല്ലോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. കൂടാതെ സിദ്ധു വേദികയെ രക്ഷിക്കണമെന്നും പ്രേക്ഷകർ പറയുണ്ട്. സിദ്ധുവിനേയും പുകഴ്ത്തി പ്രേക്ഷകർ എത്തുന്നുണ്ട്. കേരളത്തിൽ സിദ്ധു എന്ന കഥാപാത്രത്തെ ഇത്ര ഭംഗി യായി അവതരിപ്പാൻ മേനോന് മാത്രമേ കഴിയൂ.അതുല്യനായ ഒരു അഭിനയ പ്രതിഭയുടെ എല്ലാം മേനോൻ എന്ന വ്യക്തിയിൽ കാണാൻ കഴിയുന്നു. അങ്ങനെ സത്യം തെളിയാൻ പോവുകയാണ്... ഇനി കഥ വേറെ ലെവൽ ആവുമെന്നും പ്രേക്ഷകർ പറയുന്നു. സുമിത്ര ആന്റി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല. സുമിത്ര ആന്റിയെ കൂടെ നിർത്താൻ കുറെ ആൾക്കാർ ഉണ്ടല്ലോ അത് തന്നെ ഭാഗ്യമെന്നും ആരാധകർ പറയുന്നു. കുറച്ച് നേരത്തെ സിദ്ധുവിന് ഇത് തോന്നിയെങ്കിൽ സുമിത്രക്ക് ഈ അവസ്ഥ വരില്ലായിരുന്നു. വേദിക സിദ്ധുവിന്റെ തലയിലും ആകില്ലായിരുന്നുവെന്നും പ്രേക്ഷകർ പറയുന്നു.

    Recommended Video

    Mohanlal to sing a song for Shane nigam movie
    ബംഗാളി സീരയിൽ

    ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. റേറ്റിംഗിൽ ആദ്യ സ്ഥാനത്തായിരുന്നു സീരിയൽ. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളിലും മികച്ച സ്വീകാര്യതയാണ് സീരിയലിനുള്ളത്. എന്നാൽ ഇപ്പോൾ മലയാളത്തിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സീരിയൽ.

    Read more about: serial
    English summary
    Kudumbavilakku: Rift Between Sidharth And Vedhika When Sidharth Came To Meet Sumithra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X