Don't Miss!
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
- News
ലക്ഷദ്വീപിലെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനം; പനിക്കുള്ള മരുന്ന് പോലുമില്ലെന്ന് ഐഷ സുല്‍ത്താന
- Sports
IND vs SA T20: ഇഷാനും ധവാനും ഇന്ത്യന്‍ ടി20 ടീമില്‍ വേണ്ട, കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര
- Finance
നിക്ഷേപത്തിന്റെ മൂന്ന് മടങ്ങ് പലിശ; ദിവസവും 33 രൂപ കരുതൂ 18 ലക്ഷമാക്കൽ നിസാരം
- Lifestyle
വിവാഹ ശേഷം ഈ നക്ഷത്രക്കാര്‍ ഭര്‍ത്താവിന് ഭാഗ്യമായി മാറും
- Technology
മെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾ
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
ആദ്യ ഭര്‍ത്താവിനോടുള്ള മോശം സമീപനം; കുടുംബവിളക്കില്‍ വേദികയുടെ വായടപ്പിക്കുന്ന മറുപടി നല്കി സമ്പത്തിന്റെ റീഎ
സുമിത്രയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ട് അവസാനം സ്വയം പണി ഏറ്റ് വാങ്ങിയിരിക്കുകയാണ് വേദിക. കുടുംബവിളക്ക് പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചില നിമിഷങ്ങളിലേക്കാണ് സീരിയലിന്റെ കഥ മുന്നോട്ട് പോവുന്നത്. സുമിത്രയുടെ ഭര്‍ത്താവിനെ തട്ടി എടുത്ത് കുടുംബം നശിപ്പിച്ചിട്ടും പക തീരാതെ വീണ്ടും വീണ്ടും ഉപദ്രവിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഏറെ നാള് ഇതേ കഥ തന്നെ ആയത് കൊണ്ടുള്ള അനിഷ്ടം പ്രേക്ഷകരും രേഖപ്പെടുത്തി. ഒടുവില്‍ സിദ്ധാര്‍ഥിന് മാനസാന്തരം വരികയും വേദികയെ പുറത്താക്കുകയും ചെയ്തു.
വീണ്ടും സുമിത്രയുടെ സ്നേഹവും പരിപാലനവുമൊക്കെ കിട്ടിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ഥ് തിരിച്ചറിഞ്ഞു. എന്നാല്‍ വേദികയ്ക്ക് നിലനില്‍പ്പിന് വരെ ഭീഷണിയാവുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സിദ്ധാര്‍ഥ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടതോടെ സ്വന്തം അമ്മ താമസിക്കുന്ന കുടുംബ വീട്ടിലേക്കാണ് വേദിക പോയത്. എന്നാല്‍ അവിടെ വരുന്ന ആദ്യ ഭര്‍ത്താവിന്റെയും മകന്റെയും സാന്നിധ്യം വേദികയെ വല്ലാതെ അസ്വസ്ഥയാക്കുകയാണ്. പുതിയ പ്രൊമോ വീഡിയോയില്‍ സമ്പത്തും വേദികയും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നതാണ് കാണിച്ചിരിക്കുന്നത്.

കുടുംബവിളക്കില്‍ സുമിത്രയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ട് എല്ലാം തകര്‍ന്ന അവസ്ഥയിലേക്ക് വേദിക മാറിയിരിക്കുകയാണ്. വീട്ടില്‍ നിന്നും ഇറക്കി വിട്ടതോട് കൂടി ഒരാളുടെയും പിന്തുണ ഇല്ലാത്ത അവസ്ഥയിലേക്ക് മാറി. സിദ്ധാര്‍ഥിനൊപ്പം പോയതിന് ശേഷം സ്വന്തം വീട്ടിലേക്ക് തിരിഞ്ഞ് നോക്കാത്ത വേദിക ഒടുവില്‍ അങ്ങോട്ട് തന്നെ എത്തി. ഇത്രയും നാള് തന്നെ തിരിഞ്ഞ് നോക്കാത്ത മകളോടുള്ള നീരസം വേദികയുടെ അമ്മ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് വേദികയുടെ ആദ്യ ഭര്‍ത്താവ് സമ്പത്തും മകന് നീരവും അങ്ങോട്ട് വരുന്നത്. ഇരുവരും വേദികയെ കണ്ട് തിരിച്ച് പോയെങ്കിലും വീണ്ടും അങ്ങോട്ട് വന്നിരിക്കുകയാണ്.
കഴിഞ്ഞ തവണ പെട്ടെന്ന് ഇറങ്ങി പോയത് കൊണ്ട് ഇത്തവണ ഊണ് കഴിച്ചിട്ടാണ് ഇരുവരും മടങ്ങിയത്. ഇതിനുള്ളില്‍ വേദിക തിരിച്ച് വന്നതോടെ സംസാരം മറ്റ് തലത്തിലേക്ക് മാറി. സമ്പത്തിനെ കേറ്റി ഇരുത്തി ഭക്ഷണം കൊടുക്കുന്നതിനെ വേദിക എതിര്‍ത്തെങ്കിലും ഭക്ഷണം മുഴുവന്‍ കഴിച്ചിട്ടാണ് സമ്പത്തും മകനും മടങ്ങിയത്. ഒപ്പം വേദികയുടെ ചോദ്യങ്ങള്‍ക്ക് കനത്ത മറുപടി നല്‍കുകയും ചെയ്തു. താന്‍ ഉപേക്ഷിച്ച മുന്‍ഭര്‍ത്താവുമായി അമ്മയുടെ സൗഹൃദം വേണ്ടെന്ന് വേദിക വിലക്കുന്നുണ്ടെങ്കിലും ആപത്തില്‍ സഹായിച്ചവരെ ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് അമ്മ.

സമ്പത്തിന്റെ വരവോട് കൂടി കുടുംബവിളക്ക് കാണാന്‍ മനോഹരമാവുന്നുണ്ടെന്ന് പറയുകയാണ് ആരാധകര്‍. നീരവിന്റെയും സമ്പത്തിന്റെയും അച്ഛന് മകന് കോമ്പോ എന്തായാലും സൂപ്പര്‍ ആണെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. എന്തായാലും സമ്പത്ത് പൊളിച്ചു. അമ്മയുടെ മറുപടി കൂടി ആയപ്പോള്‍ വേദികയുടെ വായടഞ്ഞു. ഇനി അവിടെ നിന്നും ഇറങ്ങി പോവാനായിരിക്കും വേദിക ശ്രമിക്കുക. എന്തായാലും അത് നന്നായെന്നേ പറയാന്‍ പറ്റുകയുള്ളു.
വേദികയ്ക്ക് ആരോടും സ്നേഹവും കടപ്പാടും ഇല്ല. വെറുപ്പും വാശിയും വൈരാഗ്യവും മാത്രമാണുള്ളത്. സ്വന്തം മകനോടോ ഇപ്പോഴുള്ള ഭര്‍ത്താവ് സിദ്ധുവിനോട് പോലും അവള്‍ക്ക് സ്നേഹമില്ല. സുമിത്രയേ തോല്പിക്കാന് മാത്രമുള്ള അത്താണി. അതിന് കുട പിടിക്കാന്‍ ഒരമ്മയും മോളും നില്ക്കുന്നു. ഇപ്പോള്‍ കുടുംബവിളക്ക് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട് സിദ്ധുവിന്റെ മാറ്റം വളരെ നല്ലതാണ് പണ്ടേ ഇത് തോന്നിയിരുന്നെങ്കില്‍ ഇത്രയും പ്രശ്നങ്ങളൊന്നും വരില്ലായിരുന്നു. വേദികയുടെ അമ്മ ഇപ്പോള്‍ സൂപ്പര്‍ ആവുകയാണ്. എന്നാല്‍ സുമിത്രയുടെ സ്വന്തം അമ്മയായി അഭിനയിക്കുന്ന നടി വെറുപ്പിക്കുകയാണ്. അവരുടേത് ഓവര്‍ ആക്റ്റിങ്ങ് ആണ്.