ബീച്ച് വൈബ് കാണിക്കാനുള്ളതാണ്! ബിക്കിനി വേഷത്തില്‍ നടി ശരണ്യ ആനന്ദ്, കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്ന് കമന്റുകൾ

സിനിമയിലും സീരിയലുകളിലും സജീവമായി അഭിനയിക്കുന്ന നടിയാണ് ശരണ്യ ആനന്ദ്. സിനിമയില്‍ ചെറിയ വേഷങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളതെങ്കില്‍ ടെലിവിഷന്‍ പരമ്പരയാണ് നടിയുടെ ജീവിതം മാറ്റി മറിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലില്‍ വേദിക എന്ന വില്ലത്തി വേഷം അവതരിപ്പിച്ച് തുടങ്ങിയതോടെയാണ് ശരണ്യ ജനപ്രിയ നടിയായി മാറുന്നത്.

തുടക്കത്തില്‍ കിടിലന്‍ വില്ലത്തിയായിരുന്നെങ്കില്‍ പിന്നീട് അവസാനത്തിലേക്ക് എത്തിയപ്പോള്‍ വേദികയും പ്രേക്ഷകരുടെ പ്രിയങ്കരിയായി. സീരിയല്‍ അവസാനിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും രണ്ടാമതൊരു സീസണ്‍ പോലെ കഥയില്‍ വലിയ മാറ്റവുമായി വരാന്‍ പോവുകയാണ്. ഇതിനിടെ ശരണ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്.

 saranya-

സീരിയലിലെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരുന്നവര്‍ക്കിടയിലേക്ക് കിടിലനൊരു ഫോട്ടോയുമായിട്ടാണ് നടി എത്തിയത്. ബീച്ചില്‍ നിന്നും ബിക്കിനി ധരിച്ച് വെള്ളത്തിലറങ്ങി നില്‍ക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ ശരണ്യ പങ്കുവെച്ചത്. 'ബീച്ചിലെ വൈബിനെ കുറിച്ച് നിങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ ചിലത് നല്‍കുന്നു', എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ശരണ്യ കുറിച്ചിരിക്കുന്നത്. ഇതോടെ ഫോട്ടോയുടെ താഴെ നൂറ് കണക്കിന് കമന്റുകളും വന്ന് തുങ്ങി.

നിങ്ങളില്‍ നിന്നും കുറച്ചു കൂടെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഒരാളുടെ കമന്റ്. കാണാന്‍ നല്ല ഭംഗിയുണ്ടെന്നും, ശരീരത്തിന്റെ മൊത്തമളവ് കിട്ടിയിട്ടുണ്ടെന്നും, ശരിയായ ചിത്രത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ആ ചിത്രങ്ങളില്‍ ഇതിലും പ്രദര്‍ശിപ്പിക്കാന്‍ ഉണ്ടാവും... എന്ന് തുടങ്ങി വളരെ മോശമായിട്ടാണ് ചിലര്‍ നടിയുടെ ഫോട്ടോ സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് തായ്‌ലാന്‍ഡിലേക്ക് യാത്ര പോയിരിക്കുകയാണ് ശരണ്യ ആനന്ദ്. ഇരുവരുടെയും രണ്ടാമത്തെ ഹണിമൂണ്‍ ആഘോഷങ്ങളാണോ എന്ന തരത്തിലും ചോദ്യങ്ങള്‍ വരുന്നുണ്ട്. എന്തായാലും സീരിയലില്‍ നിന്നും ചെറിയൊരു ബ്രേക്ക് കിട്ടിയതോടെ യാത്രയ്ക്ക് വേണ്ടി നടിയും ഭര്‍ത്താവും സമയം മാറ്റി വെച്ചതാണെന്നാണ് സൂചന.

 saranya-

മനേഷ് രാജന്‍ നാരായണന്‍ ആണ് ശരണ്യയുടെ ഭര്‍ത്താവ്. 2020 നവംബറിലായിരുന്നു ശരണ്യയുടെയും മനേഷിന്റെയും വിവാഹം. ഇക്കഴിഞ്ഞ നവംബറില്‍ ഇരുവരും മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചു. ഇതിനോട് അനുബന്ധിച്ചാണ് വിദേശത്ത് അടക്കമുള്ള യാത്ര പ്ലാന്‍ ചെയ്തതെന്നാണ് വിവരം.

ശരണ്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബവിളക്ക് സീരിയല്‍ ക്ലൈമാക്‌സിലേക്ക് എത്തിയിരുന്നു. എന്നാല്‍ സീരിയലിന് വീണ്ടും ജനപ്രീതി ലഭിച്ചതോടെ നിര്‍ത്തുന്നില്ലെന്ന തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ശരണ്യ അവതരിപ്പിക്കുന്ന വേദിക എന്ന കഥാപാത്രത്തിന്റെ രണ്ടാം വിവാഹമാണ് നിലവില്‍ സീരിയലില്‍ കാണിച്ചിരിക്കുന്നത്. ആദ്യ ഭര്‍ത്താവിനെ തന്നെ രണ്ടാമതും വിവാഹം കഴിച്ച് വേദിക താമസിക്കുകയാണ്.

എന്നാല്‍ പരമ്പരയിലെ നായികയായ സുമിത്രയുടെ ജീവിതത്തില്‍ വീണ്ടും ദുരന്തങ്ങള്‍ വരുന്നതും അതിനെ മറികടക്കുന്നത് എങ്ങനെയാണെന്നുമൊക്കെയാവും കുടുംബവിളക്കിന്റെ രണ്ടാമത്തെ സീസണില്‍ കാണുക എന്നാണ് പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. മാത്രമല്ല ശരണ്യ ആനന്ദിന്റെ അടക്കമുള്ള കഥാപാത്രങ്ങള്‍ക്ക് വരുന്ന മാറ്റമെന്തായിരിക്കുമെന്നും അറിയാന്‍ കാത്തിരിക്കുകയാണ് ഏവരും.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X