twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സര്‍ജറിയുടെ വേദന പോലും മറന്നുപോവുന്നു, ആരാധക സ്‌നേഹത്തിന് നന്ദി പറഞ്ഞ് കുടുംബവിളക്കിലെ അനിരുദ്ധ്

    |

    ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പ്രധാന പരമ്പരകളിലൊന്നാണ് കുടുംവിളക്ക്. മീര വസുദേവ് നായികയായെത്തുന്ന പരമ്പരക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്രയെന്ന വീട്ടമ്മയുടെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ച് പറയുന്ന പരമ്പരയില്‍ ആനന്ദ് നാരായണ്‍, ആതിര മാധവ്, നൂബിന്‍ ജോണി, മഞ്ജു തുടങ്ങി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്.

    സുമിത്രയുടെ മൂത്ത മകനായ അനിരുദ്ധിനെയാണ് ആനന്ദ് നാരായണ്‍ അവതരിപ്പിക്കുന്നത്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരം കൂടിയാണ് അദ്ദേഹം. ഡിസ്‌ക്കിന് സര്‍ജറി കഴിഞ്ഞതിനെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുകയാണ് താരം. ആരാധക സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

    പകരക്കാരനായി

    പകരക്കാരനായി

    ശ്രീജിത്ത് വിജയന് പകരമായാണ് ആനന്ദ് കുടുംബവിളക്കിലേക്ക് എത്തുന്നത്. വില്ലത്തരം മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആനന്ദ് നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് കുടുംബവിളക്കില്‍ അവതരിപ്പിക്കുന്നത്. അമ്മയെ അറിയാത്ത മകനാണ് ഡോക്ടര്‍ ആനന്ദ്. സാധാരണക്കാരിയായ അമ്മയെ കണക്കറ്റ് വിമര്‍ശിക്കുന്ന മകനായാണ് ആനന്ദിന്റെ വരവ്. കഥാപാത്രം നെഗറ്റീവാണെങ്കിലും ആനന്ദിനേയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

    സര്‍ജറിയെക്കുറിച്ച്

    സര്‍ജറിയെക്കുറിച്ച്

    ഡിസ്‌ക്കിന് പ്രശ്‌നമുണ്ടെന്ന് ആനന്ദ് നേരത്തെ പറഞ്ഞിരുന്നു. കുടുംബവിളക്ക് ടീമിനൊപ്പം സ്റ്റാര്‍ട്ട് മ്യൂസിക് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മുഴുവന്‍ സമയവും ഇരിക്കുകയായിരുന്നു താരം. ഇരിപ്പിനിടയിലും പാടാത്ത പൈങ്കിളിയിലെ മധുരിമക്കൊപ്പം ഡാന്‍സ് ചെയ്തിരുന്നു ആനന്ദ്. സര്‍ജറിക്കായി ആശുപത്രിയിലേക്കെത്തിയെന്നും വിജയകരമായി ശസ്ത്രക്രിയ കഴിഞ്ഞ് റൂമിലേക്ക് മാറ്റിയെന്ന് പറഞ്ഞും താരമെത്തിയിരുന്നു. തന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

    ഫേസ്ബുക്കിലൂടെ

    ഫേസ്ബുക്കിലൂടെ

    സോഷ്യല്‍ മീഡിയയിലൂടെയാണ് ആനന്ദ് വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്‍റെ പുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ എങ്ങനെയുണ്ട്, വേദന ഉണ്ടോ, സുഖാണോ, വിഷമിക്കരുത്,ഞങ്ങൾ ഉണ്ട്, നല്ലതേ വരൂ, റസ്റ്റ്‌ എടുക്കു, എന്ത് ഉണ്ടേലും വിളിക്കൂ, ഈ വാക്കുകൾ ആണു ഒന്ന് രണ്ടു ദിവസമായി എന്റെ ഇരു കണ്ണുകൾക്കും കാതുകൾക്കും വലിയൊരു ആശ്വാസമാകുന്നത്. സർജറിയുടെ വേദന പോലും മറന്നുപോകുന്നു ഞാൻ. നന്ദി. നന്ദിയെന്നായിരുന്നു ആനന്ദ് കുറിച്ചത്.

    Recommended Video

    കൊറോണ കാലത്ത് വീടിനുള്ളിൽ മമ്മൂക്ക ചെയ്തതെന്ത് ?എമ്മാരി ലുക്കാ നോയ്‌ക്കേ ?
    ഏറ്റെടുത്തു

    ഏറ്റെടുത്തു

    ചുരുങ്ങിയ നാളുകള്‍കൊണ്ട് തന്നെ ടെലിവിഷന്‍ പ്രേക്ഷകര്‍ കുടുംബവിളക്ക് പരമ്പര ഏറ്റെടുക്കുകയായിരുന്നു. കഥാപാത്രങ്ങള്‍ ഇടയ്ക്ക് മാറിയപ്പോഴും പകരക്കാരായി താരങ്ങളെത്തിയപ്പോഴും ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഡോക്ടര്‍ അനിരുദ്ധനെ അവതരിപ്പിച്ചിരുന്ന ശ്രീജിത്ത് വിജയ്ക്ക് പിന്‍മാറേണ്ടി വന്നപ്പോഴായിരുന്നു ആനന്ദ് എത്തിയത്. അല്‍പ്പം നെഗറ്റീവ് ടച്ച് തോന്നിപ്പിക്കുന്നുണ്ടെങ്കിലും ഈ കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. ഗംഭീര പിന്തുണയായിരുന്നു എല്ലാവരും നല്‍കിയത്.

    Read more about: serial
    English summary
    Kudumbavilakku Serial Actor Anand Narayan saying big thanks to his fans, latest writeup went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X