For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സർജറി കഴിഞ്ഞ് റൂമിലേക്ക് മാറ്റി, സുഖമായിരിക്കുന്നു, ആരാധകരോട് നന്ദി പറഞ്ഞ് കുടുംബവിളക്കിലെ അനിരുദ്ധ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യനെറ്റിൽ സംപ്രേക്ഷണ ചെയ്യുന്ന പരമ്പര ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. സുമിത്രയും സിദ്ധാർഥും പ്രതീഷുമെല്ലാം ഇന്ന് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

  കുടുംബവിളക്ക് പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട താരമാണ് ആനന്ദ് നാരായണൻ. സ്വന്തം പേരിനെക്കാളും സുമിത്രയുടെ മുത്ത മകൻ ഡോക്ടർ അനിരുദ്ധ് എന്ന പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. കൊവിഡിന് ശേഷം നടൻ ശ്രീജിത്ത് വിജയിന്റെ പകരമായിട്ടാണ് ആനന്ദ് കുടുംബവിളക്കിൽ എത്തുന്നത്. ചെറിയ സമയം കൊണ്ടുതന്നെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ നടന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.

  ദിവസങ്ങൾക്ക് മുൻപാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വിവരം ആനന്ദ് പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയതും. നട്ടെല്ലിലെ ശസ്ത്രക്രിയക്കായി കോസ്‌മോ ആശുപത്രിയിൽ അഡ്മിറ്റാണ്. നല്ലത് പ്രതീക്ഷിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കുക എന്ന് നടൻ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. അന്ന് താരത്തിന് രോഗശാന്തി നേർന്ന് നിരവധി ആരാധകരാണ് രംഗത്തുവന്നത്.

  ഇപ്പോഴിതാ ആശുപത്രിയിൽ നിന്ന് പുതിയ വിശേഷം പങ്കുവെച്ച് നടൻ വീണ്ടും കടന്നുവരികയാണ്. സർജറിക്ക് ശേഷം റൂമിലേയ്ക്ക് മാറ്റിയെന്നും സുഖമായി ഇരിക്കുന്നുവെന്നും ആനന്ദ് പറയുന്നു. നടന്റെ വിശേഷം ആരാഞ്ഞ് സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. രോഗമുക്തനായി എത്രയും വേഗം മിനിസ്ക്രീനിൽ തിരികെവരികയെന്ന ആശംസയും ആരാധകർ നേരുന്നു.

  അവതാരകനായി അഭിനയജീവിതം ആരംഭിച്ച ആനന്ദ്, 2014 ൽ പുറത്തുവന്ന സീരിയൽ വഴിയാണ് മുഖ്യധാരയിലേക്ക് എത്തുന്നത്. എന്നാൽ ആദ്യത്തെ സീരിയലിൽ താരത്തിന് ഏറെ ശോഭിക്കാനായില്ല. പിന്നീട് പുറത്തിറങ്ങിയ കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി, തുടങ്ങിയ സീരിയലുകളിലൂടെ മുൻനിര നായകന്മാരുടെ ഇടയിലേക്ക് താരം കടന്നെത്തി. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ നായക കഥാപാത്രങ്ങൾക്കൊപ്പം വില്ലൻ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു അനിരുദ്ധ്. സ്വാതി നക്ഷത്രവും ചോതിയിലും മിന്നും പ്രകടനമാണ് ഇദ്ദേഹം കാഴ്ചവച്ചത്.

  2020 ജനുവരി 27 ന് ആരംഭിച്ച കുടുംബവിളക്ക് പരമ്പര സംഭബഹുലമായ കഥഗതികളിലൂടെ മുന്നേറുകയാണ്. ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ് കുടുംബവിളക്ക്. വലിയ വിദ്യാഭ്യാസമോ പുറം ലോകവുമായി ബന്ധമോ അവകാശപ്പെടാനില്ലാത്ത ഒരു വീട്ടമ്മയായ സുമിത്രയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് സഞ്ചരിക്കുന്നത്.

  കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമാണ് സുമിത്ര. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മീര വാസുദേവാണ് സമുത്രയായി എത്തുന്നത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥ് മേനോനായി എത്തുന്നത് കെ കെ മേനോനാണ്. നടി ശരണ്യ ആനന്ദ്, നൂബിൻ ജോണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  anand 1

  Pooja Jayaram Interview | FilmiBeat Malayalam

  anand 2

  Read more about: serial tv
  English summary
  Kudumbavilakku Serial Actor Anand Narayan Thanked His Fans For Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X