For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറ് വർ‌ഷത്തെ പ്രണയം വിവാഹത്തിലേക്ക്, ഭാവിവധുവിനെ ചേർത്ത് പിടിച്ച് ചുംബിച്ച് കുടുംബവിളക്ക് താരം നൂബിൻ ജോണി!

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളിക്ക്. ആവേശം നിറയ്ക്കുന്ന നിമിഷങ്ങളിലൂടെയാണ് മീര വാസുദേവ് കേന്ദ്ര കഥാപാത്രമായ സീരിയൽ കടന്നുപോകുന്നത്. സീരിയലിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെന്ന കഥാപാത്രത്തിന്റെ ഇളയമകനായി അഭിനയിക്കുന്നത് മോഡലും നടനുമായ നൂബിൻ ജോണിയാണ്.

  മോഡലാകാൻ ആഗ്രഹിച്ച് ഒടുവിൽ അഭിനയ ലോകത്താണ് നൂബിൻ ജോണി എത്തിപ്പെട്ടത്. രണ്ട് സീരിയലുകൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമാകാനും നൂബിന് കഴിഞ്ഞു. കുടുംബവിളക്കിൽ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിൻ അവതരിപ്പിക്കുന്നത്.

  'ഗർഭിണിയായിരിക്കെ എടുത്ത ഇഞ്ചക്ഷൻ വിനയായി, 48 മണിക്കൂർ മാത്രമാണ് ആയുസ്'; മകളെ കുറിച്ച് സലീം കോടത്തൂർ!

  അമ്മ സുമിത്രയോട് ഏറ്റവും കൂടുതൽ സ്നേഹമുള്ള സ്നേഹനിധിയായ മകനാണ് നൂബിൻ അവതരിപ്പിക്കുന്ന പ്രതീഷ്. അതുകൊണ്ട് തന്നെ നൂബിനോട് കുടുംബപ്രേക്ഷകർക്ക് പ്രത്യേക സ്നേഹമാണ്.

  ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷ ‌വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് നൂബിൻ ജോണി. ആറ് വർഷത്തെ പ്രണയത്തിന് ശേഷം താൻ വിവാഹിതനാകാൻ പോകുന്നുവെന്നാണ് നൂബിൻ സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്.

  ബി​ഗ് സീസൺ ഫോർ ഫിനാലെ തിയ്യതി പുറത്ത്, വരാനിരിക്കുന്നത് ഫാമിലി വീക്കും, മത്സരാ‍ഥികളുടെ റീ എൻട്രിയും!

  കാമുകി വാരിപുണർന്ന് ചുംബിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിവാഹം സംബന്ധിച്ച വിവരങ്ങൾ നൂബിൻ പുറത്ത് വിട്ടത്. ആ​ഗസ്റ്റിൽ ഇരുവരും വിവാഹിതരാകും. അതേസമയം വധുവിന്റെ മുഖം നൂബിൻ പങ്കുവെച്ചിട്ടില്ല.

  കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രം, ആഗസ്റ്റിൽ വിവാഹം ഉണ്ടാകും എന്നാണ് വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച ഹാഷ് ടാഗുകളിലൂടെ നൂബിൻ പറയുന്നത്. ആശംസകളുമായി കമന്റ് ബോക്‌സിൽ ആരാധകർ എത്തിക്കഴിഞ്ഞു.

  നൂബിന്റെ വധു ഡോക്ടറാണ്. തന്റെ കരിയറിൽ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ആളാണ് കാമുകിയെന്നും നേരത്തെ പലപ്പോഴായി നൂബിൻ പറഞ്ഞിരുന്നു. എന്നാൽ പങ്കാളിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ നൂബിൻ തയ്യാറല്ലായിരുന്നു.

  മോഡലിങിലൂടെയാണ് നൂബിൻ കരിയർ ആരംഭിച്ചത്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് കുടുംബം. അവരാണ് തന്നെ കരിയറിൽ ഏറ്റവും അധികം സപ്പോർട്ട് ചെയ്യുന്നതെന്ന് നൂബിൻ പറഞ്ഞിട്ടുണ്ട്. സ്വാതി നക്ഷത്രം ചോതിയായിരുന്നു നൂബിന്റെ ആദ്യ സീരിയൽ.

  പ്രധാന്യമുള്ള കഥാപാത്രമായിരുന്നുവെങ്കിലും വലിയ രീതിയൽ നൂബിന് ശ്രദ്ധനേടാൻ കഴിഞ്ഞില്ല. അതിന് ശേഷമാണ് നൂബിന് കുടുംബവിളക്കിൽ അവസരം ലഭിച്ചത്. കുടുംബവിളക്കിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന താരങ്ങൾ പോലും ഇന്ന് കുടുംബപ്രേക്ഷകർക്കിടയിൽ താരങ്ങളാണ്.

  കുടുംബവിളക്കിന് പ്രേക്ഷക പ്രീതിയുള്ളതിനാൽ നൂബിനും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു. എല്ലാവരെയും പോലെ സിനിമ തന്നെയാണ് തന്റെ അത്യന്തമായ ലക്ഷ്യമെന്നും നല്ല ഒരു ടീമിനൊപ്പം സിനിമയിൽ തുടക്കം കുറിക്കാനാണ് കാത്തിരിക്കുന്നതെന്നും നൂബിൻ പറഞ്ഞിരുന്നു.

  കുടുംബവിളക്കിലെ കഥാപാത്രത്തെ കുറിച്ച് നൂബിൻ ഒരിക്കൽ പറഞ്ഞ് ഇങ്ങനെയായിരുന്നു. 'ഒരു ഭാഗ്യപരീക്ഷണം എന്ന നിലയ്ക്കാണ് ഞാൻ ആ കഥാപാത്രം ചെയ്തത്. എന്നാൽ അതൊരു നല്ല തുടക്കമായി എന്ന് പറയാം.'

  'തുടർന്ന് വേറെയും അവസരങ്ങൾ എന്നെ തേടി വന്നു. മോഡലിങ് എന്ന ആഗ്രഹം മനസിൽ ഇപ്പോഴും ഉള്ളതിനാൽ കഥാപാത്രങ്ങളെ വളരെ സൂക്ഷിച്ചാണ് തെരഞ്ഞെടുത്തത്. അതാണ് കുടുംബവിളക്കിലെ പ്രതീഷ് എന്ന കഥാപാത്രം. ഭാഗ്യവശാൽ പ്രതീഷിനെ പ്രേക്ഷകർ ഏറ്റെടുത്തു.'

  'കുടുംബവിളക്കിലെ പ്രതീഷിനെപ്പോലെ സംഗീതം ഇഷ്ടപ്പെടുന്ന, അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന, എന്നാൽ മുൻകോപിയായ ഒരു വ്യക്തിയാണ് ഞാനും. അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി.'

  'വീട്ടിൽ ഏറ്റവും കൂടുതൽ അറ്റാച്ച്മെന്റ് അമ്മയോടാണ്. അഭിനയത്തിലായാലും മോഡലിങ്ങിലായാലും എന്റെ ഏറ്റവും മികച്ച വിമർശകരിൽ ഒരാളാണ് അമ്മ.'

  'പ്രതീഷിനെ പോലെ തന്നെ പെട്ടന്ന് ദേഷ്യം വരികയും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മുഖത്ത് നോക്കി പറയുകയും ചെയ്യുന്നതാണ് എന്റെയും സ്വഭാവം. ഒരുപക്ഷേ സ്വഭാവത്തിലെ ഈ സാമ്യം കൊണ്ടാവണം എനിക്ക് പ്രതീഷ് എന്ന കഥാപാത്രത്തെ അനായാസം അവതരിപ്പിക്കാൻ ആകുന്നത്' നൂബിൻ പറഞ്ഞു.

  Read more about: Kudumbavilakku
  English summary
  kudumbavilakku serial actor noobin johny getting married, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X