For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഏഴ് വർഷം ഞാൻ രഹസ്യമാക്കിവെച്ച എൻ്റെ പ്രണയം'; പ്രണയിനിയെ വെളിപ്പെടുത്തി കുടുംബവിളക്ക് താരം നൂബിൻ ജോണി!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.

  സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. അതിനുശേഷം സുമിത്ര നേരിടേണ്ടി വന്നത് മുഴുനീളമായുള്ള പ്രശ്‌നങ്ങളായിരുന്നു. സാമ്പത്തികമായി ഭദ്രതയില്ലാത്തതിനാല്‍ പല പ്രശ്നങ്ങളിലൂടെയും സുമിത്ര കടന്നുപോകുകയും അതെല്ലാം തന്റെ മിടുക്കി കൊണ്ടുതന്നെ അനുകൂലം ആക്കുകയും ചെയ്തു.

  Also Read: 'ജയറാമേട്ടൻ പുറകെ നടന്നുവെന്ന് പറയുന്നത് വെറുതെയാണ്, സിദ്ദിഖ് ഇക്ക എനിക്ക് വല്യേട്ടനെപ്പോലെയാണ്'; ആശാ ശരത്ത്!

  സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിക്കുന്നത് വേദികയെ വിവാഹം കഴിക്കാനായിരുന്നു. എന്നാല്‍ വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാര്‍ത്ഥിന്റെ സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്‌നങ്ങളെല്ലാം വർധിക്കുകയായിരുന്നു. സുമിത്രയെ സിദ്ധാര്‍ത്ഥ് വിവാഹമോചനം ചെയ്യുന്നെങ്കിലും സിദ്ധാര്‍ത്ഥിന്റെ വീട്ടുകാരുടെ സപ്പോര്‍ട്ട് സുമിത്രയ്ക്ക് തന്നെയാണ്.

  അത് വേദികയില്‍ സ്വാര്‍ത്ഥത വളര്‍ത്തുകയും സുമിത്രയെ സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ നിന്നും ഇറക്കിവിടാനും സുമിത്രയെ തകര്‍ക്കാനുള്ള പ്ലാന്‍ ഉണ്ടാക്കാനും വേദികയെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ വേദികയുടെ പ്ലാനെല്ലാം പാളി പോവുകയായിരുന്നു. ഉ​ദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന കുടുംബവിളിക്ക് പരമ്പരയ്ക്ക് പ്രേക്ഷകർ ഏറെയാണ്.

  Also Read: 'കല്യാണത്തിന് വന്നപ്പോഴാണോ ബാലഗോകുലത്തെ കുറിച്ച് ചോദിക്കുന്നത്'; മാസ് മറുപടി നൽകി അനുശ്രീ!

  മീര വാസുദേവാണ് പരമ്പരയിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സീരിയലിലെ എല്ലാ താരങ്ങളും ഇന്ന് പ്രേക്ഷക പ്രീതിയുടെ കാര്യത്തിൽ മുന്നിലാണ്. അതുപോലെ സുമിത്രയുടെ മകൻ പ്രതീഷായി അഭിനയിക്കുന്ന നൂബിൻ ജോണിക്കും കുടുംബവിളക്കിൽ അഭിനയിക്കാൻ തുടങ്ങിയതോടെ ആരാധകർ വർധിച്ചിട്ടുണ്ട്.

  സീരിയൽ താരം മോഡൽ എന്നീ നിലകളിലെല്ലാം നൂബിൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. സീരിയലിന്റെ തുടക്കം മുതലുള്ള നൂബിന്‍ ഇപ്പോഴും പ്രതീഷ് എന്ന കഥാപാത്രമായി തുടരുകയാണ്. സിനിമ എന്ന സ്വപ്‌നവുമായാണ് താരം ഇപ്പോള്‍ സീരിയലില്‍ തുടരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നൂബില്‍ ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളും മറ്റും പങ്കുവെക്കാറുണ്ട്.

  ഏറെ നാളുകളായി പ്രണയത്തിലായ താരം ഇപ്പോൾ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. നൂബിൻ‌ താൻ പ്രണയത്തിലാണെന്ന് പലവട്ടം പറഞ്ഞുവെന്നല്ലാതെ ഒരിക്കലും താൻ ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തയിരുന്നില്ല.

  പലവട്ടം കമുകിയുടെ മുഖം മറച്ചുള്ള ഫോട്ടോകളും നൂബിൻ പങ്കുവെച്ചിരുന്നു. കാമുകിയാരാണെന്ന് നൂബിൻ വെളിപ്പെടുത്താതായതോടെ പലരും കുടുംബവിളക്കിലെ സഹതാരങ്ങളുടെ പേരിനൊപ്പം നൂബിന്റെ പേരും ചേർത്ത് ​ഗോസിപ്പുകൾ ഇറക്കുകയും ചെയ്തിരുന്നു.

  ഇപ്പോഴിത ഏറെനാളത്തെ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് തന്റെ ഭാവിവധു ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നൂബിൻ.

  'ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് ഒത്തിരിയാളുകള്‍ എന്നോട് ചോദിച്ചിരുന്നു. ഞങ്ങളൊന്നിച്ചുള്ള വീഡിയോ പുറത്തുവരുമ്പോള്‍ ആളാരാണെന്ന് എല്ലാവര്‍ക്കും മനസിലാവുമെന്ന്' നൂബിൻ പറഞ്ഞിരുന്നു. പുതിയ യുട്യൂബ് ചാനൽ ആരംഭിച്ച് അതിൽ ഭാവി വധുവിനൊപ്പമുള്ള മ്യൂസിക്ക് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നൂബിൻ തന്റെ പ്രണയിനി ആരാണെന്ന് വെളിപ്പെടുത്തിയത്.

  നിറമേ എന്ന് പേരിട്ട ആല്‍ബം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. കുടുംബവിളക്കിലെ സഹതാരങ്ങളെല്ലാം നൂബിന്റെ യൂട്യൂബ് ചാനലിന് പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്. വിവാഹാശംസകൾ നേർന്നവരോടെല്ലാം നൂബിൻ‌ നന്ദി പറഞ്ഞിരുന്നു. നൂബിന്റെ വീട്ടിലേക്ക് പ്രണയിനി എത്തുന്നതും താന്‍ കമ്പോസ് ചെയ്ത പുതിയ പാട്ട് കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

  Recommended Video

  Dr. Robin - Arathy Podi Marriage?ആരതി പൊടിയുമായ കല്യാണം ഉറപ്പിച്ചത് ലാലേട്ടന്റെ വീട്ടിലോ?

  ഏഴ് വര്‍ഷമായി രഹസ്യമായി കൊണ്ട് നടന്നിരുന്ന പ്രണയം വിവാഹത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് നൂബിന്‍. 'കുറേനാളായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പ്ലാനിട്ടിരുന്നു. ആ ആഗ്രഹം ഇപ്പോള്‍ സഫലീകരിച്ചിരിക്കുകയാണ്. ഇടുക്കിയിലെ ട്രാവലിംഗ് സ്‌പോട്ടുകളും പാചക പരീക്ഷണങ്ങളുമെല്ലാം ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.'

  'അതേപോലെ ഞാന്‍ ആരെയാണ് കല്യാണം കഴിക്കുന്നതെന്ന് എല്ലാവര്‍ക്കും ആകാംക്ഷയാണ്. വിവാഹ വിശേഷങ്ങളും വീഡിയോയിലൂടെയായി പങ്കുവെക്കുന്നുണ്ട്. ഞങ്ങളൊന്നിച്ച് അഭിനയിച്ച ആല്‍ബവും ചാനലിലൂടെ പങ്കുവെക്കുന്നുണ്ടെന്നും' നൂബിന്‍ യുട്യൂബ് ചാനലിന് തുടക്കമിട്ടുകൊണ്ട് പറഞ്ഞു.

  Read more about: Kudumbavilakku
  English summary
  kudumbavilakku serial actor noobin johny revealed his life partner details and photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X