For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '‍ഞങ്ങളും പണ്ട് ഇങ്ങനെയായിരുന്നു... ഇപ്പോഴെല്ലാം ഓർമകൾ മാത്രം'; എന്തൊരു സിംപിളാണ് അമൃതയെന്ന് ആരാധകർ!

  |

  മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ മകൾ ശീതളായെത്തി മലയാളിക്ക് പ്രിയങ്കരിയായ താരമാണ് അമൃത.

  കുടുംബവിളക്കിന് മുമ്പ് തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികൾക്കിടയിൽ പ്രശസ്തയാക്കിയത് ശീതളായിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. എന്നാൽ പെട്ടന്നായിരുന്നു പരമ്പരയിൽ നിന്നും അമൃത പിന്മാറിയത്.

  Also Read: 'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ​ഗോപി!

  മറ്റൊരു ഷോയിലേക്ക് പോകാൻ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീൻ ഷോകളിലും ഹ്രസ്വ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.

  പരമ്പരയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.

  Also Read: 'ഇവർ പിരിഞ്ഞെന്നാണോ പറയുന്നത്? പക്ഷെ നിറഞ്ഞ് നിൽക്കുന്നത് വിഷ്ണുവാണല്ലോ, സത്യം പറയൂ...'; ആരാധകർ

  അത്തം ആഘോഷിക്കാൻ തന്റെ തറവാട്ടിലേക്ക് സിറ്റിയിലെ തിരക്കിൽ നിന്നും അമൃത വന്നതിന്റേയും പിന്നീട് നടന്ന ആഘോഷങ്ങളുടേയും വീഡിയോയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. നടിയും, മോഡലുമെല്ലാമായി മാറുന്നതിന് മുമ്പ് അമൃത താമസിച്ചിരുന്ന വീട്ടിലേക്കാണ് ഇപ്രാവശ്യം അത്തം ആഘോഷിക്കാൻ താരം കുടുംബ സമേതം എത്തിയത്.

  അമ്മയും അനിയനും കസിൻസിനുമെല്ലാമൊപ്പമായിരുന്നു അമൃതയുടെ അത്തം ആഘോഷം. റെഡിമെയ്ഡ് പൂക്കൾ വരുന്നതിന് മുമ്പ് ആളുകൾ കൂടുതലായും ഉപയോ​ഗിച്ചിരുന്നത് തൊടിയിൽ തന്നെ ഉണ്ടാകുന്ന നാട്ടുപൂക്കളാണ്. അമൃതയും ഇത്തവണ അത്തപ്പൂക്കളമൊരുക്കാൻ അതേ നാട്ടുപൂക്കൾ‌ തന്നെയാണ് ഉപയോ​ഗിച്ചത്.

  വളരെ പഴക്കം ചെന്ന തറവാട് വീടിന്റെ മുറ്റം വൃത്തിയാക്കി ചാണകം മെഴുകിയിട്ട ശേഷം സഹോദരങ്ങൾക്കൊപ്പം കാട്ടിലും മേട്ടിലും നടന്ന് അമൃത പൂക്കൾ ശേഖരിച്ചു. തുമ്പ അടക്കം നാട്ടിൽ കണ്ടുവരുന്ന പല നിറങ്ങളിലുള്ള പൂക്കൾ ശേഖരിച്ച് കൊണ്ടുവന്നാണ് അമൃത പൂക്കളമൊരുക്കിയത്.

  തിരുവോണം വരെ പണ്ട് കാലങ്ങളിൽ എല്ലാവരും ഇത്തരത്തിൽ കാടും മേടും നടന്ന് കയറി ശേഖരിച്ച് കൊണ്ടുവരുന്ന പൂക്കൾ ഇട്ടാണ് പൂക്കളമൊരുക്കിയിരുന്നത്. അമൃതയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ പഴയ ഓർമകളിലേക്ക് പോയി.

  'അടിപൊളി... അത്തമൊക്കെ ഇത്രയും നന്നായി ആഘോഷിക്കാമെന്ന് ഇപ്പോഴാണ് അറിഞ്ഞത്, ഒരു ജാഡയുമില്ലാത്ത സെലിബ്രിറ്റി അമൃതക്കുട്ടി, ഒരുപാട് ഓർമകൾ സമ്മാനിച്ചു ഈ വീഡിയോ.... കണ്ടപ്പോൾ ഒരുപാട് സന്തോഷമായി, കുട്ടിക്കാലത്തെ ഓർമകൾ ഒത്തിരി ഒത്തിരി ഓർമ്മയിൽ വന്നു.'

  'ഈ വീഡിയോ കണ്ടപ്പോൾ പൂ പറിക്കാൻ പോയി കൈ മുറിഞ്ഞതടക്കം നിറയെ ഓർമകൾ തിരികെ വന്നു. ആ കാലം തിരിച്ചുവന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി' എന്നൊക്കെയാണ് അമൃതയുടെ അത്തം ആഘോഷത്തിന്റെ വീഡിയോയ്ക്ക് വന്ന കമന്റുകൾ.

  അമൃതയുടെ സിംപ്ലിസിറ്റിയേയും താരത്തിന്റെ ആരാധകർ പുകഴ്ത്തുന്നുണ്ട്. മുമ്പും താൻ ജനിച്ച് വളർന്ന നാടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അമൃതക എത്തിയിരുന്നു.

  തുരുത്തുകളും റോഡുകളും നാട്ടിടവഴികളുമെല്ലാം കാണിച്ച് തന്റെ വീടും നാടും പരിചയപ്പെടുത്തിയാണ് അമൃത അന്ന് വീഡിയോ പങ്കുവെച്ചിരുന്നത്. അമൃത പങ്കുവെച്ച എല്ലാ കാഴ്ചകളും പ്രേക്ഷകർക്ക് ഏറെ സ്നേഹത്തോടെയാണ് ഏറ്റെടുത്തത്.

  ഒരു കുടയും ചൂടി റോഡിലൂടെ നടന്ന് തുടങ്ങുന്ന അമൃത 'ഹോ... എന്തൊരു ചൂട്' എന്നും പറഞ്ഞാണ് യാത്ര തുടരുന്നത്. കാട് പിടിച്ച പ്രദേശത്തുകൂടെയുള്ള അമൃതയുടെ യാത്രയ്ക്കിടെ നാട്ടിലെ കനാലും തുണിയലക്കുന്ന ഇടവുമൊക്കെ അമൃത മടി കൂടാതെ കാണിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.

  പല സെലിബ്രിറ്റികളും തങ്ങളുടെ ലക്ഷ്വറി ജീവിതത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ മാത്രം ആവേശം കാണിക്കുമ്പോഴാണ് വന്ന വഴി മറിക്കാതെയുള്ള അമൃതയുടെ ജീവിതം പ്രേക്ഷകർക്കും പ്രിയപ്പെട്ടതാകുന്നത്.

  Read more about: Kudumbavilakku
  English summary
  kudumbavilakku serial actress amritha nair onam related latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X