നവ വധുവായി കുടുംബവിളക്ക് താരം അമൃത നായർ, കല്ല്യാണം സർപ്രൈസായി നടത്തിയോ? സത്യമിതാണ്!
കുടുംബ വിളക്ക് സീരിയലിൽ നിന്നും പിന്മാറിയെങ്കിലും നടി അമൃത നായരോടുള്ള ആരാധകരുടെ സ്നേഹത്തിന് കുറവൊന്നുമില്ല. സോഷ്യൽ മീഡിയ വഴി അമൃത പങ്കുവെയ്ക്കാറുള്ള ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്.
ജനപ്രീതി നേടി മുന്നേറുന്നതിനിടെയാണ് കുടുംബ വിളക്ക് സീരിയലിൽ നിന്ന് അപ്രതീക്ഷിതമായി അമൃത നായർ പിന്മാറുന്നത്. പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. സീരിയലിൽ നിന്നും പിന്മാറിയതിന്റെ കാരണം അമൃത പിന്നീട് വെളിപ്പെടുത്തിയിരുന്നു.

'കുടുംബവിളക്കിൽ നിന്ന് പെട്ടെന്നാണ് പിന്മാറിയത്. ആ സമയത്ത് കുടുംബവിളക്കിൽ മാത്രമെ ഞാൻ അഭിനയിച്ചിരുന്നുള്ളൂ. എനിക്ക് നല്ലൊരു പ്രോജക്ട് വന്നു. അത് കിട്ടിയപ്പോൾ കളയാൻ തോന്നിയില്ല. ഈയൊരു സാഹചര്യത്തിൽ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാൻ പറ്റില്ല.'
'അതൊരു സീരിയൽ അല്ല... പ്രോഗ്രാമാണ്. ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയിൽ പറഞ്ഞപ്പോൾ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു. പക്ഷേ ആ പരിപാടിയുടെ ഷെഡ്യൂൾ ഡേറ്റും സീരിയലിന്റെയും ഒരുപോലെ വന്നപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി.'
'എവിടെ ഡേറ്റ് കൊടുത്താലും ഞാൻ കാരണം അവിടൊരു പ്രശ്‌നം ഉണ്ടാവാൻ പാടില്ലല്ലോ. അങ്ങനെ ആലോചിച്ചിരുന്നപ്പോൾ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ടി വരുമെന്നായി. അങ്ങനെ രണ്ടിൽ ഒന്ന് എന്ന അവസ്ഥ വന്നപ്പോൾ എനിക്ക് കുടുംബവിളക്ക് വേണ്ടെന്ന് വെയ്ക്കേണ്ടി വന്നതാണ്' എന്നാണ് അമൃത പറഞ്ഞത്.
സീരിയലിൽ നിന്നും പിന്മാറിയെങ്കിലും തന്റെ യുട്യൂബ് ചാനലുവഴി അമൃത വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ നവവധുവായി ഒരുങ്ങി നിൽക്കുന്ന അമൃതയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

വീഡിയോ കണ്ടവരെല്ലാം ആദ്യം ഒന്ന് അതിശയിച്ചു. കാരണം നവവധുവായി ഒരുങ്ങി നിൽക്കുന്ന അമൃതയാണ് വീഡിയോയിലുള്ളത്. വീഡിയോ കണ്ടവരെല്ലാം വിവാഹം സർപ്രൈസായി നടത്തിയോ എന്നാണ് അമൃതയോട് ചോദിക്കുന്നത്. എന്നാൽ വിവാഹത്തിന് വേണ്ടിയല്ല അമൃത ഒരുങ്ങിയത്. ഒരു പരസ്യത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു.
അമൃതയുടെ വിശദീകരണം വന്നതോടെ പ്രേക്ഷകരുടെ പരിഭവവും മാറി. യഥാർഥ ജീവിതത്തിലും അമൃത നവവധുവായി അണിഞ്ഞൊരുങ്ങി വരുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നും ആരാധകർ കുറിച്ചു.


Click it and Unblock the Notifications











