For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് ഒരാളെ പ്രണയിക്കാനൊന്നും പാടില്ലേ? ഞാന്‍ പ്രണയിച്ചാല്‍ എന്താ കുഴപ്പം?'; അമൃത നായരുടെ വീഡിയോ വൈറൽ

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷം ബിസിനസ് ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുന്ന നായികയാണ് പരമ്പരയിലെ ഹൈലൈറ്റ്. സുമിത്രയുടെ ജീവിതത്തിലൂടെയുള്ള ജൈത്രയാത്രയാണ് പരമ്പരയുടെ അടിസ്ഥാനം.

  ബിഗ്‌ സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അടുത്തറിയാവുന്ന മീരാ വാസുദേവാണ് സുമിത്രയായി പരമ്പരയിലെത്തുന്നത്. വിവാഹമോചനത്തിനുശേഷം തന്റെ വീട്ടില്‍ നിന്നും ചുറ്റുപാടില്‍നിന്നും നേരിടുന്ന പ്രശ്‌നങ്ങള്‍ എങ്ങനെയാണ് സുമിത്ര നേരിടുന്നത് എന്നതെല്ലാം മനോഹരമായാണ് പരമ്പരയില്‍ കാണിക്കുന്നത്.

  Also Read: 'സുഹൃത്തുക്കൾക്കായി മലർക്കെ തുറന്ന് കിടക്കുന്ന മേടയിൽ വീട്'; എം.ജി രാധാകൃഷ്ണന്റെ ഓർമയിൽ ജി.വേണു​ഗോപാൽ

  സംഭവബഹുലമായ കഥാഗതിയിലൂടെയാണ് ഇപ്പോള്‍ പരമ്പര മുന്നോട്ട് പോകുന്നത്. വർഷങ്ങളായി സീരിയൽ രം​ഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾ കൂടാതെ ചില പുതുമുഖങ്ങളും കുടുംബവിളക്കിലൂടെ അഭിനയത്തിൽ അരങ്ങേറിയിരുന്നു.

  അക്കൂട്ടത്തിൽ ഒരാളാണ് നടി അമ‍ൃത നായർ. സുമിത്രയുടെ മകള്‍ ശീതളായെത്തി മലയാളിക്ക് പ്രിയങ്കരിയായ അമൃത മാറി.

  കുടുംബവിളക്കിന് മുമ്പും പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്‍തയാക്കിയത് കുടുംബവിളിക്കിലെ ശീതള്‍ എന്ന കഥാപാത്രമായിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.

  Also Read: 'നിർമാതാവാണെന്ന് പോലും പരി​ഗണിക്കാതെ അയാൾ എന്നെകൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു'; പാസഞ്ചറിന്റെ നിർമാതാവ്!

  എന്നാല്‍ പെട്ടന്നായിരുന്നു പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് പോകാൻ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും ഹ്രസ്വ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.

  പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

  അങ്ങനെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

  പ്രണയത്തെ കുറിച്ചാണ് അമൃത സംസാരിക്കുന്നത്. ഏറ്റവും ഒടുവില്‍ പങ്കുവെച്ച രണ്ട് റീല്‍ വീഡിയോസിലും പ്രണയത്തെ കുറിച്ചാണ് അമൃത പറയുന്നത്. ഒന്ന് ഒരു റൊമാന്റിക് പാട്ടാണെങ്കിൽ മറ്റൊന്ന് ഒരു റൊമാന്റിക് ഡയലോഗ് വളരെ രസകരമായി പറയുന്നതാണ്.

  എനിക്കൊരു കാമുകനുണ്ട് എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ് 'എനിക്ക് ഒരാളെ പ്രണയിക്കാനൊന്നും പാടില്ലേ? ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ എന്താ കുഴപ്പം? എന്നാല്‍ ഞാന്‍ നിന്നോട് ഒരു കാര്യം പറയാം. രഹസ്യമാ... എനിക്കൊരുളെ ഇഷ്ടമാ... എനിക്കൊരു കാമുകനുണ്ട്... നീ ആരോടും പറയണ്ട' എന്നാണ്.

  ഇരുപത്തിയഞ്ച് പിന്നിട്ട അമൃത പ്രണയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയതോടെ നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ആരാണ് ആ കാമുകൻ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്.

  അമ്മ കേൾക്കണ്ടെന്നാണ് മറ്റ് ചിലർ അമൃതയെ ഉപദേശിക്കുന്നത്. കുടുംബവിളക്കിൽ നിന്നും പിന്മാറിയ ശേഷം അമൃത ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. അതുവഴിയാണ് കൂടുതൽ വിശേഷങ്ങൾ അമൃത പങ്കുവെക്കുന്നത്.

  അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള അമൃതയുടെ വീഡിയോകളെല്ലാം വൈറലാകാറുണ്ട്. അടുത്തിടെ തുരുത്തുകളും റോഡുകളും നാട്ടിടവഴികളുമെല്ലാം കാണിച്ച് തന്റെ വീടും നാടും പരിചയപ്പെടുത്തുന്ന അമൃതയുടെ വീഡിയോ വൈറലായിരുന്നു.

  കാട് പിടിച്ച പ്രദേശത്തുകൂടെയുള്ള അമൃതയുടെ യാത്രയ്ക്കിടെ നാട്ടിലെ കനാലും തുണിയലക്കുന്ന ഇടവുമൊക്കെ അമൃത മടി കൂടാതെ കാണിച്ചിരുന്നു. സാദാരണക്കാരിൽ‌ സാ​ദാരണക്കാരിയായി ജീവിക്കുന്നതിനെ കുറിച്ച് അമൃത സംസാരിച്ചപ്പോൾ കൂടുതൽ സ്നേഹം തോന്നിയെന്നാണ് അമൃതയുടെ പ്രേക്ഷകർ കുറിച്ചത്.

  കൂടാതെ ഒരിടയ്ക്ക് അമൃത പഴയ കാല ഫോട്ടോ പങ്കുവെച്ചപ്പോഴും പ്രേക്ഷകർ അമ്പരന്നിരുന്നു. ഇത് അമൃത തന്നെയാണോ, എന്തെങ്കിലും ഓപ്പറേഷന്‍ ചെയ്താണോ എന്നെല്ലാമായിരുന്നു ആരാധകര്‍ ആ ചിത്രത്തിന് കമന്റ് ചെയ്‍തത്.

  കൂടാതെ അത് അമൃത തന്നെയാണോ എന്നും പലരും സംശയവുമായെത്തിയിരുന്നു. താൻ തന്നെയാണ് അതെന്നും പ്ലാസ്റ്റിക്ക് സർജറിയൊന്നും ചെയ്തില്ലെന്നും അമൃത പിന്നീട് വിശദീകരിച്ചു.

  Read more about: Kudumbavilakku
  English summary
  Kudumbavilakku serial actress amrutha nair's latest video about love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X