ബിഗ് ബോസിലെ ഇഷ്ടമല്‍സരാര്‍ത്ഥി? കുടുംബ വിളക്കിലേക്കുളള തിരിച്ചുവരവ് എപ്പോള്‍, രേഷ്മ എസ് നായരുടെ മറുപടി

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അനൂപ് കൃഷ്ണന്‍. ഷോയുടെ തുടക്കം മുതല്‍ ശ്രദ്ധേയ പ്രകടനമാണ് അനൂപ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ഫൈനലിസ്റ്റുകളില്‍ ഒരാളായി അനൂപിന്‌റെ പേരും എല്ലാവരും പറയുന്നുണ്ട്. ഫിനാലെ വേദിയില്‍ നില്‍ക്കുന്ന ആ നിമിഷത്തെ കുറിച്ച് മുന്‍പ് പലതവണ താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ എത്തും മുന്‍പ് സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അനൂപ്. മമ്മൂട്ടിയുടെ ദൈവത്തിന്‌റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‌റെ സിനിമാ അരങ്ങേറ്റം.

നടി ജാക്വലിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, കാണാം

തുടര്‍ന്ന് അഞ്ചിലധികം സിനിമകളില്‍ അനൂപ് കൃഷ്ണന്‍ വേഷമിട്ടു. അതേസമയം സീതാകല്യാണം പരമ്പരയില്‍ നായകനായാണ് അനൂപ് മിനി സ്‌ക്രീനില്‍ എത്തിയത്. സീതാ കല്യാണത്തില്‍ കല്യാണ്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ശേഷമാണ് അനൂപ് ബിഗ് ബോസിലേക്ക് എത്തിയത്.

ബിഗ് ബോസില്‍ എത്തിയ ശേഷവും പ്രേക്ഷകരില്‍

ബിഗ് ബോസില്‍ എത്തിയ ശേഷവും പ്രേക്ഷകരില്‍ നിന്നും വലിയ പിന്തുണയാണ് അനൂപിന് ലഭിച്ചത്. പലതവണ എവിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനൂപ് അപ്പോഴൊക്കെ സേഫായിരുന്നു. ബിഗ് ബോസിന്‌റെ കഴിഞ്ഞ എപ്പിസോഡിലും എവിക്ഷനില്‍ അനൂപ് ഉണ്ടായിരുന്നു. അഡോണി പുറത്തായ ശേഷം ബിഗ് ബോസ് ക്യാപ്റ്റന്‍സി അനൂപിന് കെെമാറിയത്. അതേസമയം ബിഗ് ബോസ് മൂന്നാം സീസണ്‍ ഫൈനലില്‍ അനൂപ് എന്തായാലും ഇടംപിടിക്കുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.

അതേസമയം ബിഗ് ബോസിലെ തന്‌റെ

അതേസമയം ബിഗ് ബോസിലെ തന്‌റെ ഇഷ്ട മല്‍സരാര്‍ത്ഥി അനൂപാണെന്ന് നടി രേഷ്മ നായര്‍ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ആയിരുന്നു അനൂപിനെ കുറിച്ച് രേഷ്മ പറഞ്ഞത്. ഡിംപലിനെയും മണിക്കുട്ടനെയും കൂടാതെ ആരെയാണ് ഇഷ്ടമെന്നായിരുന്നു രേഷ്മയോടുളള ആരാധകരുടെ ചോദ്യം.

തുടര്‍ന്ന് ഇതിന് അനൂപിന്‌റെ പേരാണ്

തുടര്‍ന്ന് ഇതിന് അനൂപിന്‌റെ പേരാണ് നടി മറുപടിയായി പറഞ്ഞത്. കുടുംബ വിളക്ക് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രേഷ്മാ നായര്‍. അതേസമയം കുടുംബ വിളക്കിലേക്ക് എന്ന് തിരിച്ചുവരുമെന്ന ചോദ്യത്തിന് ഞാനും അതിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് രേഷ്മ മറുപടി നല്‍കിയത്. കുടുംബ വിളക്കില്‍ എത്തുന്നതിന് മുന്‍പ് ടിക്ക് ടോക്ക് വീഡിയോകളിലൂടെയും ശ്രദ്ധേയയായിരുന്നു രേഷ്മ.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
അതേസമയം പല തവണ ക്യാപ്റ്റന്‍സി

അതേസമയം പല തവണ ക്യാപ്റ്റന്‍സി നഷ്ടമായ ശേഷമായിരുന്നു അനൂപ് ഒടുവില്‍ ബിഗ് ബോസ് ക്യാപ്റ്റനായത്. കഴിഞ്ഞ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ അഡോണി, റംസാന്‍ എന്നിവര്‍ക്കൊപ്പം അനൂപും മല്‍സരിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റനാവാനുളള അവസരം അനൂപിന് ലഭിച്ചില്ല. അഡോണി രണ്ടാമത്തെ തവണയാണ് ക്യാപ്റ്റന്‍സി നേടിയത്. എന്നാല്‍ കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കില്‍ മികച്ച പ്രകടനമാണ് അനൂപ് കാഴ്ചവെച്ചത്. നാണയപ്പെരുമ എന്ന ടാസ്‌ക്കിലാണ് അനൂപ് സഹ മല്‍സരാര്‍ത്ഥികളെയെല്ലാം പിന്നിലാക്കി ഒന്നാമത് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X