For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മായിയമ്മയും മരുമോനും കണ്ടുമുട്ടിയപ്പോൾ'; ആതിര മാധവിനേയും കു‍ഞ്ഞിനേയും സന്ദർശിച്ച് അമൃത!

  |

  മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് വ്യത്യസ്തമായൊരു കഥാപാത്രത്തെ എത്തിച്ച പരമ്പരയാണ് കുടുംബവിളക്ക്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളിക്ക് പരിചിതയായ മീരാ വാസുദേവനാണ് പരമ്പരയിലെ സുമിത്ര എന്ന ശക്തമായ സ്ത്രീ കഥാപാത്രമായി എത്തിയത്.

  ഡിവോഴ്‌സ് നേരിടേണ്ടി വന്ന സുമിത്രയുടെ മുന്നോട്ടുള്ള ജീവിതമാണ് പരമ്പര പറയുന്നത്. സമൂഹത്തിൽ സുമിത്രയെപ്പോലെയുള്ള നിരവധി സ്ത്രീകൾ ഉണ്ടെന്നും അവരിൽ പലർക്കുമുള്ള ഉത്തേജന മരുന്നാണ് സുമിത്രയെന്നും പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  'പെൺകുട്ടികൾക്ക് റോബിനിലെ 'കലിപ്പനെ'യാണ് ഇഷ്ടമെന്ന ധാരണ തെറ്റ്'; റോബിന്റെ ദേഷ്യത്തെ കുറിച്ച് നിമിഷ പറയുന്നു!

  2020ൽ ആരംഭിച്ച പരമ്പര അറുന്നൂറ് എപ്പിസോഡുകൾ പിന്നിട്ട് വിജയകരമായി മുന്നോട്ട് പോവുകയാണ്. മീര വാസുദേവ് മാത്രമല്ല. സീരിയലിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് സുപരിചിതയാണ്. അക്കൂട്ടത്തിൽ നേരത്തെ കുടുംബവിളിക്കിൽ അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് താരങ്ങളാണ് ആതിര മാധവും അമൃത നായരും.

  ആതിര മാധവ് ഡോ. അനന്യ എന്ന കഥകാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. ആതിരയ്ക്ക് അഭിനേത്രി എന്ന രീതിയിൽ ശ്രദ്ധിക്കപ്പെടാൻ സാധിച്ചതും കുടുംബവിളക്കിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ്.

  'ബ്ലെസ്ലിയേക്കാൾ എപ്പോഴും ഒരുപടി ഇഷ്ട കൂടുതൽ റിയാസിനോടാണ്, ദിൽഷ എന്റെ ഫേവറേറ്റ്'; റോബിൻ പറയുന്നു!

  ​ഗർഭിണിയായ ശേഷമാണ് ആതിര മാധവ് കുടുംബവിളക്കിൽ നിന്നും പിന്മാറിയത്. അമൃത നായർ മീര വാസുദേവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളുടെ വേഷമാണ് അവതരിപ്പിച്ചിരുന്നത്.

  കുറച്ച് എപ്പിസോഡുകളിൽ അഭിനയിച്ച ശേഷം ചില കാരണങ്ങൾ അമൃത നായർ കുടുംബവിളക്കിൽ നിന്നും പിന്മാറി. ഇപ്പോൾ മോഡലിങും വെബ് സീരിസ് അഭിനയവും യുട്യൂബ് വ്ലോ​ഗിങുമെല്ലാമായി അമൃത തിരക്കിലാണ്.

  കുടുംബവിളക്കിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ആതിര മാധവും അമൃതയും അടുത്ത സുഹൃത്തുക്കളായത്. ആതിരയ്ക്ക് അടുത്തിടെയാണ് ആൺകുഞ്ഞ് പിറന്നത്.

  അമ്മയായ സന്തോഷം ആരാധകർ അറിഞ്ഞത് ആതിര പറയുന്നതിന് മുമ്പ് അമൃതയിലൂടെയായിരുന്നു. ആൺകുഞ്ഞ് ആണെന്നും എന്റെ മരുമകൻ എത്തിയെന്നുമൊക്കെയായിരുന്നു രസകരമായി അമൃത അറിയിച്ചത്.

  പിന്നാലെ കുഞ്ഞിന്റെ മുഖം കാണിച്ച് ആതിരയും എത്തുകയായിരുന്നു. ഇപ്പോഴിത അമൃത നായർ തന്റെ പ്രിയ കൂട്ടുകാരിയുടെ കുഞ്ഞിനെ കാണാൻ പോയ സന്തോഷം പങ്കുവെച്ച് വീഡിയോയുമായി എത്തിയിരിക്കുകയാണ്.

  കുഞ്ഞിന് കളിപ്പാട്ടങ്ങളും മറ്റുമായാണ് അമൃത പോയത്. ഇനി എന്നാണ് താൻ മരുമോനെ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ വരേണ്ടത് എന്നാണ് അമൃത കുഞ്ഞിനോട് ചോദിക്കുന്നത്

  വീഡിയോ ഇതിനോടകം വൈറലാണ്. കൂടാതെ പ്രസവ വേദനയെ കുറിച്ചും ലേബർ പെയിനിനെ കുറിച്ചുമെല്ലാം അമൃത ആതിരയോട് ചോദിക്കുന്നുണ്ട്. മൂന്ന് ദിവസം വേദന അനുഭവിച്ച ശേഷമാണ് പ്രസവിച്ചത് എന്നാണ് ആതിര പറയുന്നത്.

  'എന്നെ കാണാൻ വരുന്നവരെല്ലാം പലതും പറഞ്ഞ് തെറ്റിദ്ധാരണകൾ നിറച്ചിരുന്നു. പെൺകുഞ്ഞ് പതുക്കയെ പുറത്തേക്ക് വരൂ.'

  'ആൺകുട്ടിയാണെങ്കിൽ പ്രസവം വേ​ഗം നടക്കും എന്നൊക്കെയാണ് എന്നെ പരിചയമുള്ളവരൊക്കെ കാണാൻ വന്നപ്പോൾ പറഞ്ഞത്. മൂന്ന് ദിവസം നല്ല വേദന അനുഭവിച്ചു. പ്രസവിക്കാനുള്ള താമസം കണ്ട് ഞാൻ പെൺകുഞ്ഞായിരിക്കുമെന്നാണ് കരുതിയത്.'

  'കുഞ്ഞ് പിറന്ന് ശേഷം കൈയ്യിലേക്ക് തന്നപ്പോൾ ആണാണോ പെണ്ണാണോ എന്ന് പോലും ചോദിക്കാൻ മറന്നുപോയി. കുറെനേരം കുഞ്ഞിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. വേദനപോലും മറന്നുപോയി' എന്നാണ് അമൃതയോട് ആതിര പ്രസവ അനുഭവത്തെ കുറിച്ച് പറഞ്ഞത്.

  മറ്റുള്ളവരുടെ കുഞ്ഞിനെ കണ്ട് നടന്നാൽ പോരെന്നും വേ​ഗം വിവാ​ഹിതയാകാനും ആതിര അമൃതയെ ഉപദേശിക്കുന്നതും കാണാം. തിരുവനന്തപുരം സ്വദേശിനിയായ ആതിര മുന്നേയും ചില പരമ്പരകളിൽ എത്തിയിരുന്നെങ്കിലും ആളുകൾക്കിടയിൽ പ്രശസ്‍തയാകുന്നത് കുടുംബവിളക്കിലെ അനന്യയായാണ്.

  അഭിനേത്രിയാകുന്നതിന് മുന്നേ അവതാരകയായും ആതിര എത്തിയിരുന്നു. അമൃതയും ആതിരയും കുടുംബവിളിക്കിൽ നിന്നും പിന്മാറിയതിനാൽ ഇവരുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് ഇവരുടെ യുട്യൂബ് ചാനൽ വഴിയാണ്.

  Read more about: Kudumbavilakku
  English summary
  Kudumbavilakku serial: amritha nair visited best friend athira madhav and her kid, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X