For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യങ്ങൾ മനസ്സിലാക്കി അനുവും സുമിത്രയും, അച്ഛന്റെ മകൻ തന്നെ, അനന്യയ്ക്ക് ഉപദേശവുമായി ആരാധകർ

  |

  മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മിനിസ്ക്രീൻ പരമ്പരകൾക്ക് ലഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. 2020 ജനുവരി27 ന് ആരംഭിച്ച പരമ്പര റേറ്റിംഗിൽ ആദ്യ സ്ഥാനം നേടി മുന്നോട്ട് പോവുകയാണ്. സീരിയലിന്റെ തുടക്കത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും പിന്നീട് മികച്ച സ്വീകാര്യത ലഭിക്കുകയായിരുന്നു. നടി മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സുമിത്രയ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. നടിയുടെ ആദ്യത്തെ പരമ്പര കൂടിയാണിത്.

  നീലയില്‍ അതിസുന്ദരിയായി അഞ്ജു കുര്യന്‍; കണ്ണെടുക്കാനാകാതെ ആരാധകര്‍

  ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേരുണ്ട്‌, നിങ്ങൾ ഒറ്റക്കല്ല, എംജി ശ്രീകുമാറിനോടും ലേഖയോടും ആരാധകർ

  മീരയ്ക്കൊപ്പ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കുടുംബവിളക്കിൽ അണിനിരക്കുന്നത്. കൃഷ്ണ കുമാർ മേനോൻ, ആനന്ദ് നാരായൺ, അമൃത നായർ, ആതിര മാധവ്, നൂപൻ ജോണി, ശരണ്യ ആനന്ദ്, എഫ്. ജെ. തരകൻ-, ദേവി മേനോൻ, ഡോ ഷാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ ഒരു കണ്ണീർ പരമ്പരുടെ ലൈനിലായിരുന്നു കുടുംബവിളക്കും സഞ്ചരിച്ചത്. എന്നാൽ കഥാപശ്ചാത്തലം മാറിയോടെ സീരിയലും പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാവുകയായിരുന്നു.

  ഐശ്വര്യയെ ആന്റിയെന്ന് വിളിച്ച് സോനം, ബിപാഷയും കരീനയും ഒന്നിച്ച് സിനിമ ചെയ്യില്ല, നടിമാരുടെ പിണക്കം

  സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഭർത്താവും കുടുംബവും ലോകമായി കണ്ട് ജീവിക്കുന്ന പാവം വീട്ടമ്മയാണ് സുമിത്ര. തന്റെ സന്തോഷം കുടുംബത്തിന് വേണ്ടി മാറ്റിവെച്ച സുമിത്രയ്ക്ക് അവഗണനയായിരുന്നു തിരികെ കിട്ടിയിരുന്നത്. ഭർത്താവും വീട്ടിലുള്ളവരും സുമിത്രയെപരിഗണിച്ചിരുന്നില്ല. വീട്ടിലെ ജോലിക്കാരിയെ പോലെയായിരുന്നു കണ്ടിരുന്നത്. എന്നാൽ ഒരിക്കൽ പോലും ഭർത്താവിന് മുമ്പിൽ പാരാതിയുമായി സുമിത്ര എത്തിയിരുന്നില്ല. അവഗണന സഹിച്ച് മറ്റുള്ളവരുടെ സന്തോഷത്തിനായി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തിലെ സുമിത്രയുടെ നിലപാടുകളോട് പ്രേക്ഷകർക്ക് എതിർപ്പുണ്ടായിരുന്നു.

  കൃഷ്ണകുമാർ മേനോൻ ആണ് സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധു സുഹൃത്തായ വേദികയെ വിവാഹം കഴിക്കുന്നതോടെയാണ് കഥ മാറുന്നത്. സുമിത്രയുമായുളള ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് വേദികയെ സിദ്ധു വിവാഹം കഴിക്കുന്നത്. സിദ്ധുവിന്റെ പിതാവ് ശിവദാസ് മേനോനും രണ്ടാമത്തെ മകൻ പ്രതീഷും മൂത്തമരുകൾ ഡോ. അനന്യയും സുമിത്രയുമായുള്ള വിവാഹമോചനത്തിന് എതിരായിരുന്നു. എന്നാൽ ഇവരുടെ വാക്ക് കേൾക്കാതെയായിരുന്നു ബന്ധം വേർപരിഞ്ഞത്. വേദികയുമായുള്ള വിവാഹത്തിനും ഇവർ എതിരായിരുന്നു. എന്നാൽ സിദ്ധാർത്ഥ് വിചാരിച്ചത് പോലെയായിരുന്നില്ല വേദികയ്ക്കൊപ്പമുള്ള ജീവിതം. നൂപിൻ ജോണിയാണ് പ്രതീഷ് എന്ന കഥാപാത്രത്ത അവതരിപ്പിക്കുന്നത്. ആതിര മാധവ് ആണ് അനന്യ.എഫ്. ജെ. തരകനാണ് അച്ഛൻ ശിവാദാസ് മേനോൻ ആയി എത്തുന്നത്,

  സുമിത്രയെ തോൽപിക്കാൻ വേണ്ടിയായിരുന്നു വേദിക സിദ്ധാർത്ഥിനെ വിവാഹം കഴിക്കുന്നത്. യഥാർത്ഥ സ്വാഭാവം മനസ്സിലാക്കിയതോടെ സിദ്ധു വേദികയുമായി അകലയുകയായിരുന്നു.നടി ശരണ്യ ആനന്ദാണ് വേദികയായി എത്തുന്നത്. സീരിയലിൽ നെഗറ്റീവ് റോൾ ആണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് ശരണ്യ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

  വേദികയുണ്ടാക്കുന്ന പ്രശ്നങ്ങളെ കൂടാതെ പുതിയ പ്രശ്നം സുമിത്രയേയും കുടുംബത്തേയും തേടി എത്തുകയാണ്. അച്ഛൻ സിദ്ധുവിന്റെ പാതയിൽ മൂത്തമകൻ അനിരുദ്ധും സഞ്ചരിക്കുകയാണ്. ഡോക്ടർ ഇന്ദ്രജയുമായുള്ള ബന്ധം സുമിത്രയും അനന്യയയും അറിയുകയാണ്. ഇന്ദ്രജയ്ക്കൊപ്പം ക്യാംപിന് പോകുന്ന അനിരുദ്ധിനെ വഴിയിൽ വെച്ച് അനു നേരിൽ കാണ്ടിരിക്കുകയാണ്. ഇത് അനന്യയെ ഞെട്ടിപ്പിച്ചിട്ടുണ്ട്. പിന്നീട് ക്യാമ്പിൽ നിന്ന് തന്നെ ഒഴിവാക്കിയത് ഇന്ദ്രജയാണെന്നുള്ള സത്യം അനന്യ അറിയുന്നു. താൻ അറിഞ്ഞ സത്യങ്ങൾ സുമിത്രയോട് അനന്യ തുറന്ന് പറയുകയാണ്. അമ്മ സുമിത്രയുമായി അത്ര സ്വരച്ചേർച്ചയില്ല അനിരുദ്ധ്. വീണ്ടു ശ്രീനിലയത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുകയാണ്.

  പ്രേക്ഷകർ ഏറെ ആകാംഷേയോടെ കുടുംബവിളക്കിന്റെ ഇനിയുള്ള സംഭവ ബഹുലമായ എപ്പിസോഡിനായി കാത്തിരിക്കുകയാണ്. അനന്യയോട് ഇങ്ങന കരഞ്ഞ് ഇരിക്കാതെ ശക്തമായി പ്രതികരിക്കാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ പഴയത് പോലെ സ്ട്രോങ് ആകണമെന്നും ആരാധകർ പറയുന്നുണ്ട്. എപ്പിസോഡിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ് കുടുംബവിളക്ക് പ്രേക്ഷകർ. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. അനു ഇങ്ങനെ പാവം പോലെ നിൽക്കരുത്, പ്രതികരിക്കേണ്ടടുത്തു പ്രതികരിക്കേണ്ട പോലെ പ്രതികരിക്കണം..അനു അനിയെ സൂക്ഷിച്ചാൽ കൂടുതൽ നല്ലത്,അനന്യ പഴയത് പോലെ strong ആവണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ,ഇങ്ങനെ പോയാൽ സുമിത്ര ആന്റിയുടെ ജീവിതം പോലെയാകും അനുവിന്റെയും.,അനു തുടക്കം ബോൾഡ് ആയിരുന്നു, എന്നാൽ ഇപ്പോൾ ഒന്നിനും പ്രതികരിക്കാത്ത ഒരു പാവം ആക്കി കളഞ്ഞു,പഴയ അനുവായിരുന്നു നല്ലത്,അനു പഴയ അനു ആയി മാറണം ഇല്ലങ്കിൽ സുമിത്രയുടെ അവസ്ഥ അനുവിനു വരും,ന്തായാലും വലിച്ചു നീട്ടാതെ അനന്യ കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ ഭാഗ്യം ഇനി ശക്തമായി പ്രതികരിക്കണം.അന്ന് സുമിത്ര ഇങ്ങനെ കരഞ്ഞോണ്ടിരുന്നത് കൊണ്ടാണ് ഇന്ന് വേദിക സുമിത്രയുടെ സ്ഥാനത്തിരിക്കുന്നത്.അത് അനുവിന് വരാൻ പാടില്ല ,വേദിക താമസിക്കുന്നത് പോലെ സുമിത്രയുടെവീടിന്റെ അടുത്ത് ഇനി വീട് വാടക കൊടുക്കാനുണ്ടോ ആവോ ഉണ്ടങ്കിൽ ഇന്ദ്രജയ്ക്ക് വീടായേനെ, എന്തായാലും അച്ഛന്റെ മാനം കാത്ത മകൻ. അച്ഛന്റെ സ്വഭാവം പിന്തുടർന്നല്ലോ! എന്നിങ്ങനെയുളള കമന്റുകളാണ് ലഭിക്കുന്നത്.
  അവിഹിതം കാണാൻ താൽപര്യമില്ലെന്നും പ്രേക്ഷക പറയുന്നുണ്ട്.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  അവിഹിതം കാണാൻ താൽപര്യമില്ലെന്നും പ്രേക്ഷക പറയുന്നുണ്ട്. ഇതിനു അനുവും സുമിത്രയും ബോൾഡ് ആയി പ്രതികരിക്കണം...ഇനി ഒരു അവിഹിതം വെച്ച് പൊറിപ്പിക്കരുതേ.. Please... ഭർത്താവ് അവിഹിതമൊക്കെ കഴിഞ്ഞു വന്ന ശേഷം ഭാര്യ ക്ഷമിച്ചു കൊടുക്കുന്ന ആ സ്ഥിരം കാഴ്ച ഇനി ഞങ്ങൽ ഫാൻസിനു കാണേണ്ട... അവിഹിതത്തിന് താല്പര്യം ഇല്ലെങ്കിൽ അനിരുദ്ധ് തന്നെ ഇന്ദ്രജയോട് ബോൾഡ് ആയി പ്രീതികരിക്കട്ടെ.. നോ പറയട്ടെ എന്നും ആരാധകർ പറയുന്നുണ്ട്. ബംഗാളി സീരിയൽ ശ്രീമോയീയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. തമിഴ്, തെലുങ്ക്. കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിലും ഈ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരകൾക്ക് ലഭിക്കുന്നത്.

  Read more about: serial
  English summary
  Kudumbavilakku Serial; Ananya finds out Truth About Anirudh Medical Camp,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X