For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കുറിച്ച് അറിയാൻ ശ്രമിക്കുന്നവർ ഇത്രയെങ്കിലും അറിഞ്ഞിരിക്കട്ടെ, പുതിയ ലുക്കിനെ കുറിച്ച് അമേയ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 സെപ്റ്റംബറിൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടിമുന്നേറുകയാണ്. സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അമേയ. ഇപ്പോൾ ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന വേദിക എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് അമേയ ആയിരുന്നു. നടി മാറിയതിന് ശേഷമാണ് ശരണ്യ ഈ കഥാപാത്രത്തിൽ എത്തിയത്.‌

  ഗ്ലാമറസ് ലുക്കിൽ ഇനിയയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണാം

  കഴിഞ്ഞ ദിവസം അമേയയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തലമുടി മൊട്ടയടിച്ച ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിനെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ...

  എന്റെ മൊട്ട തല പോസ്റ്റ്‌ ഒരുപാട്പേർ ഷെയർ ചെയ്തിരിക്കുന്നതായി അറിഞ്ഞു എല്ലാർക്കും നന്ദി. പലരും എന്നെ ഫോൺ വിളിച്ചു സംസാരിച്ചു ഫേസ്ബുക്ക് , ഇൻസ്റ്റ അക്കൗണ്ട് വഴി മെസ്സേജ് അയച്ചു. അമേയക്ക് ഇതു എന്ത് പറ്റി എന്നാണ് എല്ലാരും എന്നോട് ചോദിക്കുന്നത്. നിങ്ങൾക്ക് എന്നെപ്പറ്റി എന്തൊക്കെ അറിയാം എന്ന് ഞാൻ മറുചോദ്യം ചോദിച്ചു. ഇതിൽ കൂടുതൽ എനിക്കിനി എന്ത് പറ്റാൻ ആണ് എന്ന് പറഞ്ഞു തമാശയോടെ ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ അവസാനിപ്പിച്ചു.

  ആൾക്കാർക്ക് ഇത്രയധികം വെറുപ്പാണോ മൊട്ടത്തല എന്ന് ചിന്തിച്ചു. പിന്നീട് ജീവിതത്തിൽ എല്ലാവർക്കുമുണ്ട് പലതരം പ്രശ്നങ്ങൾ, എനിക്കും ഉണ്ട് പലതും. പക്ഷേ അവയൊന്നും ഞാനൊരു സോഷ്യൽമീഡിയയിലും പറഞ്ഞിട്ടില്ല കാരണം. അത് കൂടുതൽ മുതലെടുപ്പിന് കാരണമാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം. നിങ്ങൾ കണ്ടിട്ടുള്ള നടി അമേയ അല്ല ശരിയായ ഞാൻ. ശരിക്കുള്ള ഞാൻ കവിതയാണ്. എന്റെ യഥാർഥ പേര്‘കവിത നായർ'എന്നാണെന്നത് എത്രപേർക്കറിയാം?? എന്നാൽ എന്റെ ജീവിതം ഒരു കവിത പോലെ അത്ര സുന്ദരമായിരുന്നില്ല.അതുകൊണ്ടാവും 2018 ൽ ഞാൻ തമിഴ് സീരിയൽ ചെയ്യുന്ന സമയത്ത് അവരെന്റെ നെയിം ചേഞ്ച്‌ ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അമേയ എന്ന പേരിനൊപ്പം ഒരു പുതിയ ഞാനും ജനിക്കുകയുണ്ടായി.

  ആദ്യം അൽപം ബുദ്ധിമുട്ടിയെങ്കിലും പതിയെ ഞാനെന്റെ പുതിയ പേരുമായി അടുപ്പത്തിലായി.പിന്നീട് എനിക്കിഷ്ടവും എന്നെ ഞാൻ ആക്കിയ നിങ്ങൾ പരിചയപ്പെട്ട അമേയ എന്ന "ആമി" യെ ആയിരുന്നു. കാരണം "കവിത"ജീവിതം എന്തെന്നറിയാത്തൊരു പൊട്ടി പെണ്ണായിരുന്നു എങ്കിൽ "അമേയ"ജീവിതത്തിന്റെ എല്ലാ കഠിന്യവും മനസ്സിലാക്കി അവയെ മസ്സിലേറ്റാൻ എന്നെ സഹായിച്ചവളും ജീവിതത്തിൽ ചില ലക്ഷ്യങ്ങളിൽ എത്തിച്ചേരനായി കഠിനാധ്വാനം ചെയാൻ എന്നെ പ്രേരിപ്പിച്ചവളും ആയിരുന്നു അങ്ങിനെ മെല്ലെ മെല്ലെ ആമി എനിക്ക് ഏറ്റവും പ്രിയപെട്ടവൾ ആയി.

  കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

  എന്നെ കുറിച്ച് അറിയാൻ ശ്രമിക്കുന്നവർ ഇത്രയെങ്കിലും അറിഞ്ഞിരിക്കട്ടെ എന്ന് തോന്നി എഴുതിയതാണ്. എന്റെ വ്യക്തിജീവിതത്തിൽ ഞാൻ ഒരു പടയാളിയാണ്. ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിന് കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ...അതുകൊണ്ട് ആരും ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുത് #spredapositivity #spread- അമേയ കുറിച്ചു.

  Read more about: serial
  English summary
  Kudumbavilakku Serial Fame Ameya About Her news look
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X