For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബ വിളക്ക് സീരിയലിലെ നൂബിനുമായി പ്രണയത്തിലാണോ? ടാറ്റൂവിന് പിന്നില്‍ പ്രണയരഹസ്യം ഉണ്ടെന്ന് നടി അമൃത നായര്‍

  |

  മലയാളത്തില്‍ വലിയ വിജയമായി പ്രദര്‍ശനം തുടരുന്ന സീരിയലാണ് കുടുംബവിളക്ക്. നടന്‍ അജു വര്‍ഗീസ് അതിഥി വേഷത്തിലെത്തി നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സീരിയല്‍. മീര വാസുദേവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയില്‍ ശീതള്‍ മറ്റൊരു ശ്രദ്ധേയമായ വേഷം ചെയ്യുന്നത് നടി അമൃത നായരാണ്.

  അടുത്തിടെ നടന്‍ നൂബിനൊപ്പമുള്ള അമൃതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണോ എന്ന സംശയമായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. എന്നാല്‍ തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതില്ലെന്നും റെയിന്‍ബോ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമൃത പറയുന്നു.

  തിരുവന്തപുരത്താണ് ഇപ്പോള്‍ താമസിക്കുന്നതെങ്കിലും പത്തനാപുരം സ്വദേശിയാണ് ഞാന്‍. നാട്ടിന്‍പുറത്തുകാരിയായ എനിക്ക് ഏറ്റവും മിസ് ചെയ്യുന്നത് നാട് തന്നെയാണ്. ചെറുപ്പം മുതല്‍ തന്നെ എത്താന്‍ ആഗ്രഹിച്ച ഫീല്‍ഡാണ് അഭിനയം. അതിനെ സഹായിക്കാനോ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. ഡിഗ്രി പഠനത്തിന് ശേഷം ഫേസ്ബുക്കിലൂടെയാണ് ഓഡിഷന്റെ പരസ്യം കാണുന്നത്. അങ്ങനെ അതിനയച്ച് സെലക്ടാവുകയായിരുന്നു. സിനിമയാണെന്ന് കരുതിയാണ് ഓഡിഷന് പോയതെങ്കിലും സീരിയലാണെന്ന് പിന്നീട് അറിഞ്ഞു.

  ഡോക്ടര്‍ റാം, ഒരിടത്തൊരു രാജകുമാരി എന്നിങ്ങനെയുള്ള പരമ്പരകള്‍ക്ക് ശേഷം സ്റ്റാര്‍ മാജിക്കിലേക്ക് എത്തി. അവിടെ നിന്നുമാണ് തന്നെ എല്ലാവരും തിരിച്ചറിയുന്നതെന്നാണ് അമൃത പറയുന്നത്. വൈകാതെ കുടുംബവിളക്ക് സീരിയലേക്ക് അവസരം ലഭിച്ചു. ശീതള്‍ എന്ന കേന്ദ്രകഥാപാത്രം തന്നെ കിട്ടുമെന്ന് കരുതിയിരുന്നില്ല. ശീതള്‍ ആയി എത്തിയതോടെയാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര് എന്നെ കൂടുതല്‍ അറിയുന്നത്. ഒരുപാട് കഷ്ടപെട്ടിട്ടാണ് ഞാന്‍ ഈ മേഖലയില്‍ എത്തുന്നത്. ആദ്യമൊക്കെ നല്ലൊരു കോസ്റ്റിയൂം ഇടാന്‍ വേണ്ടി കഷ്ടപെട്ടിട്ടുണ്ട്. ഒരു ദിവസം ഒന്നിലധികം ഡ്രസ് എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടായിരുന്നു.

  കുടുംബവിളക്കിനെ കുറിച്ചു പ്രത്യേകിച്ച് ഒന്നം പറയേണ്ടതില്ലല്ലോ. എല്ലാവര്‍ക്കും എല്ലാം അറിയാം. സോഷ്യല്‍ മീഡിയ വഴി എല്ലാവരും സീരിയല്‍ ശ്രദ്ധിക്കാറുണ്ടല്ലോ. അടിപൊളി ഫാമിലിയാണ്. അഭിനയിക്കുന്ന എല്ലാവരും തമ്മില്‍ നല്ല സപ്പോര്‍ട്ടാണ്. ഒരു കുടുംബം പോലെയാണ് ഞങ്ങളെല്ലാവരും. പിന്നെ നൂബിന്‍, അനന്യ, ആനന്ദേട്ടന്‍ അങ്ങനെ സഹതാരങ്ങളുമായി നല്ലൊരു ബന്ധം ആണ് ഉള്ളത്. സിനിമയില്‍ എത്തുകയെന്നത് തന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. ഈശ്വരന്റെ അനുഗ്രഹത്തോടെ അത് നടക്കുമെന്ന് കരുതുന്നു. കുടുംബവിളക്ക് അല്ലാതെ വേറെ ഒരു പരിപാടിയും ഇപ്പോള്‍ ഏറ്റെടുത്തിട്ടില്ല.

  ഇപ്പോള്‍ അതുമായി മുന്നോട്ട് പോവുക എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളു. എന്റെ ഏറ്റവും വലിയ ബന്ധം അമ്മൂമ്മ അനുജന്‍,അമ്മ ഇവരുമായിട്ടാണ്. എന്റെ ഏറ്റവും വലിയ ബാക്ക് ബോണ്‍ അമ്മ തന്നെയാണ്. അമ്മയ്‌ക്കൊപ്പമാണ് ഷൂട്ടിങ്ങിന് പോവുക. വിവാഹം ഉടനെ ഉണ്ടാകില്ലെന്ന് കൂടി നടി വെളിപ്പെടുത്തിയിരുന്നു. സീരിയല്‍ താരം നൂബിനുമായി വെറും സൗഹൃദം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം ഒരു ഫോട്ടോഷൂട്ട് കണ്ടിട്ട് ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ സാഹോദര്യ ബന്ധമാണ്്.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  അല്ലാതെ ആളുകള്‍ കരുതും പോലെ മറ്റൊന്നും ഞങ്ങള്‍ക്ക് ഇടയില്‍ ഇല്ല. എനിക്ക് എന്തും തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്താണ് നൂബിന്‍ എനിക്ക്. എന്റെ കൈയ്യിലെ ടാറ്റൂ കണ്ടിട്ടാണ് പലരും പല അഭിപ്രായങ്ങളും ചോദിച്ചിക്കുന്നത്. എനിക്കെരു പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ് ഈ ടാറ്റൂ എന്ന് നടി വെളിപ്പെടുത്തുന്നു. അത് ബ്രേക്ക് അപ്പ് ആയി. അതോടെ അദ്ദേഹത്തിന്റെ പേര് കൈയ്യില്‍ നിന്നും മായ്ച്ചു കളഞ്ഞു. അതാണ് ഇപ്പോഴുള്ള ടാറ്റൂ. ബന്ധം അവസാനിച്ചു എങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്‌നങ്ങള്‍ കൂടെ മാറാനുണ്ട്. നിലവില്‍ ആരുമായും ഞാന്‍ പ്രണയത്തില്‍ അല്ലെന്നും അമൃത വ്യക്തമാക്കുന്നു.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Serial Fame Amrutha Nair About Her Rumoured Love Affair With Actor Noobin Johny
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X