കുടുംബ വിളക്ക് സീരിയലിലെ ശീതളും പ്രതീഷും യഥാര്‍ഥത്തില്‍ വിവാഹിതരായോ? മഞ്ഞച്ചരടില്‍ താലിയുമായി നടി അമൃത

വലിയ ജനപ്രീതി നേടിയ ടെലിവിഷന്‍ പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് ആയിരുന്നു. സംഭവബഹുലമായ ഓരോ നിമിഷങ്ങളിലൂടെയും കടന്ന് പോവുന്ന സീരിയലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി അമൃത നായരാണ്. മുന്‍പ് പാര്‍വതി വിജയ് അവതരിപ്പിച്ചിരുന്ന ശീതള്‍ എന്ന വേഷം നടി മനോഹരമായി കൈകാര്യം ചെയ്യുന്നുമുണ്ട്.

ഇപ്പോഴിതാ സീരിയയിലെ സഹതാരമായ നടന്‍ നുബിനൊപ്പമുള്ള അമൃതയുടെ ഫോട്ടോസാണ് വൈറലായത്. മഞ്ഞച്ചരടിലെ താലി കഴുത്തില്‍ അണിഞ്ഞ് നുബിനൊപ്പം ഇരിക്കുന്ന വീഡിയോ നടി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലായതോടെ ഇരുവരും തമ്മില്‍ വിവാഹിതരായോ, എന്ന ചോദ്യവും ഉയര്‍ന്ന് വന്നു.

amrutha-nair

എല്ലാം പെട്ടെന്ന് ആയിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷന്‍ എന്ന് ക്യാപ്ഷനില്‍ സൂചിപ്പിച്ച് കൊണ്ടാണ് ഒരു ഹിന്ദി പാട്ടിന് പിന്നണിയില്‍ പാടുന്നത് പോലെയുള്ള വീഡിയോ അമൃത പകര്‍ത്തിയത്. വീഡിയോയിലെ താലിയാണ് എല്ലാവരും ശ്രദ്ധിച്ചത്. എന്നാല്‍ അത് ദേവിക ആന്റിയുടെ താലി അല്ലേന്ന് ചോദിക്കുന്നവരും കൂട്ടത്തിലുണ്ട്. പരമ്പരയില്‍ ശീതളിന്റെ അച്ഛന്റെ രണ്ടാം വിവാഹം നടക്കാന്‍ പോവുന്നതിന്റെ സൂചനകളാണ് ഇതൊക്കെ.

എന്തൊരു മേക്കോവറാണ്, നടി മധുരിമയുടെ കിടിലൻ ഫോട്ടോസ് കാണാം

നിരന്തരം എല്ലാവരും ചോദ്യവുമായി വന്നതോടെ വീഡിയോയ്ക്ക് വിശദീകരണവുമായി അമൃത തന്നെ എത്തി. എന്താ പെട്ടെന്ന് താലി ഒക്കെ ഇട്ട് വന്നത്. കുടുംബവിളക്കില്‍ ഇയാളുടെ കല്യാണം ഉടനെ ഉണ്ടോ എന്നാണ് ഒരാള്‍ ചോദിച്ചത്. 'കുറച്ച് മുന്‍പ് ഞാനിട്ട സ്റ്റാറ്റസാണ് നിങ്ങള്‍ ചോദിക്കുന്നത്. അത് ഇവിടുത്തെ ഷൂട്ടിന് വേണ്ടി ഉള്ളതായിരുന്നു. ഞാനത് ചുമ്മ ഇട്ട് നോക്കി എന്നേയുള്ളു. അതല്ലാതെ എന്റെ മ്യാരേജ് ഒന്നുമല്ലെന്നും അമൃത വ്യക്തമാക്കുന്നു.

Recommended Video

മമ്മൂട്ടിയുമായി എല്ലാം പറഞ്ഞു തീർത്തോ ? പാർവതി പറയുന്നു

ചാക്കോച്ചനും ടൊവിനോയ്ക്കുമൊപ്പം അഭിനയിക്കാനാണ് ഇഷ്ടം. പിന്നെ ക്രെഷ് തോന്നിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ അത് ഉണ്ണി മുകുന്ദനോടാണ്. ഇപ്പോള്‍ താന്‍ സിംഗിളാണെന്ന് കൂടി താരം പറയുന്നു. ഇതിനിടെ ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ ഇഷ്ടപ്പെട്ട മത്സരാര്‍ഥി ആരാണെന്ന് കൂടി ചോദ്യം വന്നിരുന്നു. താനങ്ങനെ ബിഗ് ബോസ് കാണാറൊന്നുമില്ല. എങ്കിലും മണിക്കുട്ടനെയാണ് ഇഷ്ടമെന്നും ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ അമൃത പറയുന്നു.

More from Filmibeat

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X