For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു അമൃത പോയപ്പോൾ കുടുംബവിളക്കിൽ മറ്റൊരു അമൃത എത്തി, അനിരുദ്ധിനെ കുടുക്കിയ ഇന്ദ്രജയെ അറിയാമോ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരിയിൽ ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് കുടുംബവിളക്ക്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര ആയത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് നിരവധി ആരാധകരുണ്ട്. തുടക്കത്തിൽ ഇത്രയും കാഴ്ചക്കാരെ നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നില്ല. സീരിയലിന്റെ കഥ മാറിയപ്പോഴാണ് കാഴ്ചക്കാരുടെ എണ്ണം കൂടിയത്.

  നന്ദി പറഞ്ഞ് മഞ്ജു വാര്യർ, നടിയുടെ പിറന്നാൾ ചിത്രങ്ങൾ കാണാം

  സിസേറിയന് ശേഷം ശരീരത്തിലെ മുറിവ് കണ്ടു, എങ്ങനെ വിവരിക്കണമെന്ന് അറിയില്ല, വെളിപ്പെടുത്തി കരീന കപൂർ

  സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സുമിത്ര സ്വന്തം കാലിൽ നിന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. നടി മീര വാസുദേവാണ് സീരിയലിൽ സുമിത്രയായി എത്തുന്നത്. മീരയ്ക്കൊപ്പം കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്, നൂപിൻ, അതിര മാധവ്, ആനന്ദ് നാരായണൻ എന്നിവർ പ്രധാന വേഷത്തിലെത്തന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

  അന്ന് ചീരു രാവിലെ എഴുന്നേറ്റു, എന്നെ നോക്കി ചിരിച്ചു, ഇങ്ങനെയായിരുന്നു ആ ദിവസം,മേഘ്നയുടെ വാക്കുകൾ

  സീരിയലിനെ പോലെ തന്നെ കുടുംബവിളക്കിലെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വന്തം കുടുംബത്തിലെ അംഗത്വത്തെ പോലെയാണ് മിനിസ്ക്രീൻ പ്രേക്ഷകർ കാണുന്നത്. പോസിറ്റീവ നെഗറ്റീവ് കഥാപാത്ര വ്യത്യാസമില്ലാതെ ആരാധകർ മികച്ച പിന്തുണയാണ് താരങ്ങൾക്ക് നൽകുന്നത് സോഷ്യൽ മീഡിയയിലും സജീവമാണ് കുടുംബവിളക്ക് താരങ്ങൾ. പേഴ്സൺ വിശേഷങ്ങൾക്കൊപ്പം കുടുംബവിളക്ക് സെറ്റിലെ വിശേഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

  കുടുംബ വിളക്ക് പരമ്പരയിലെ പുതിയ കഥാപാത്രമാണ് ഡോക്ടർ ഇന്ദ്രജ. അനന്യയുടേയും അനിരുദ്ധിന്റേയും സീനയർ ഡോക്ടറാണ്. വേദികയെ പോലെ തന്നെ സീരിയലിലെ വില്ലത്തി കഥാപാത്രമാണ് ഇന്ദ്രജയും. അമൃത എസ് ഗണേഷാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ നടി ഷഹ്നു ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നൽ പിന്നീട് താരം സീരിയലിൽ നിന്ന് മാറുകയായിരുന്നു. പകരക്കാരിയായിട്ടായിരുന്നു അമൃത ഈ കഥാപാത്രത്തിലെത്തിയത്. നടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡോക്ടർ ഇന്ദ്രജയായി അമൃതയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

  തിങ്കൾ കലമാനിലൂടെയാണ് നടി മിനിസ്ക്രീനിൽ എത്തിയത്. ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയൽ സജീവമാണ് അമൃത. തന്റെ ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന്റെ ലഭിക്കുന്നത്. അധികവും സ്റ്റൈലീഷ് ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്. അമൃതയുടെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചായയിട്ടുണ്ട്. കുടുംബവിളക്കിൽ നിന്ന് ഒരു അമൃത പോയപ്പോൾ മറ്റൊരു അമൃത എത്തിയോ എന്നാണ് ആരാധകർ ചോദിക്കുന്നത് . സിദ്ധുവിന്റേയും സുമിത്രയുടേയും മകളായ ശീതൾ എന്ന കഥാപാത്രത്തെ അമൃത നായർ ആയിരുന്നു അവതരിപ്പിച്ചിരുന്നത്. പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു താരം. ഈ അടുത്ത ഇടയ്ക്കാണ നടി സീരിയലിൽ നിന്ന് മാറിയത്. പാർവതി വിജയ് ആയിരുന്നു ആദ്യം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി മാറിയതോടെയാണ് അമൃത ഈ കഥാപാത്രത്തിലെത്തിയത്. അമൃതയ്ക്ക് പകരം ശ്രീലക്ഷ്മി ഈ കഥാപത്രത്തിൽ എത്തിയിട്ടുണ്ട്.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ഇന്ദ്രജ സുമിത്രയ്ക്കും കുടുംബത്തിന് പുതിയ തലവേദനയായിരിക്കുകയാണ്. അനുരുദ്ധിനോടുള്ള ഇന്ദ്രജയുടെ അടുപ്പം അനന്യയും സുമിത്രയും അറിഞ്ഞിട്ടുണ്ട് ഇപ്പോഴിത അനിരുദ്ധിനെ ചതിയിൽ കുടുക്കിയിരിക്കുകയാണ് ഇന്ദ്രജ. മെഡിക്കൽ ക്യാമ്പിൽ നിന്ന്തന്നെ പുറത്താക്കിയതിന്റെ സത്യം മനസ്സിലാക്കിയിരിക്കുകയാണ് അനന്യ. എന്നാൽ ഇതിനെ കുറിച്ച് അനിരുദ്ധിനോട് ആരും ചോദിച്ചിട്ടില്ല. സംഭവ ബഹുലമായി കുടുംബവിളക്ക് മുന്നോട്ട് പോവുകയാണ്. ഇന്ദ്രജയുടെ ചതിയിൽ അകപ്പെട്ട അനിരുദ്ധിനെ മടങ്ങി വരാൻ കഴിയുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

  Read more about: serial
  English summary
  kudumbavilakku serial Fame Amrutha S Ganesh Latest Pic Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X