നൂപിൻ വളരെ പെട്ടെന്ന് ലൈവിൽ വരും, മെസേജ് അയക്കരുത്, സങ്കടകരമായ വാർത്തയുമായി കുടുംബവിളക്കിലെ അനി

മിനിസ്ക്രീൻ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവരിൽ പലരേയും കുടുംബത്തിലെ അഗംത്തെ പോലെയാണ് പ്രേക്ഷകർ കാണുന്നത്. ഇവരുടെ സീരിയൽ വിശേഷം മാത്രമല്ല സ്വകാര്യ സന്തോഷങ്ങളും ഏറെ ആകാംക്ഷയോ‍ടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നൂപിൽ ജോണി. സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിത നടനുമായി ബന്ധപ്പെട്ട ഏറെ സങ്കടം നിറഞ്ഞ ഒരു കാര്യമാണ് പുറത്ത് വരുന്നത്.

കുടുംബവിളക്കിൽ സഹോദരനായി അഭിനയിക്കുന്ന ആനന്ദാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നൂപിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണ്. അക്കൗണ്ട് തിരികെ കിട്ടുന്നത് അതിലേയ്ക്ക് ആരും സന്ദേശം അയക്കരുതെന്നും ഇൻസ്റ്റയിലൂടെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നുമാണ് ആനന്ദ് പറയുന്നത്. ഫൺ കഫെ എന്നുള്ള യുട്യൂബ് ചാനലിലൂടെയാണ് നടന്റെ വാക്കുകൾ പുറത്തു വരുന്നത്.

നൂപിന്റെ ഇൻസ്റ്റഗ്രാം  അക്കൗണ്ട്

ഒരു വലിയ കാര്യം പറയാൻ വേണ്ടിയാണ് വന്നതതെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ''ഇൻസ്റ്റഗ്രാമിൽ വളരെയധികം സജീവമായി നിൽക്കുന്ന നൂപിൻ ജോണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണ്. ഒരു കൊളാബിന്റെ പേരിലാണ് ഹാക്കേഴ്സ് ടീം നൂപിനെ ആദ്യം സമീപിച്ചത്. ഇനി ഇൻസ്റ്റഗ്രാമിൽ നൂപിൻ ലൈവ് വരുന്നത് വരെ ആ അക്കൗണ്ടുമായി ബന്ധപ്പെടരുതെന്നും ആനന്ദ് പറയുന്നു. ആ അക്കൗണ്ടിലേയ്ക്ക് സന്ദേശം അയക്കരുതെന്നും അതിൽ നിന്ന് വരുന്ന മെസേജുകൾക്ക് പ്രതികരിക്കരുതെന്നും താരം കൂട്ടിച്ചേർത്തു

മുന്നറിയിപ്പ്

അക്കൗണ്ട് തിരിച്ചെടുക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. തിരിച്ച് കിട്ടിയാൽ ഉടൻ തന്നെ നൂപിൻ ലൈവ് വരുമെന്നും ആനന്ദ് പറയുന്നു. കൂടാതെ ഒരു മുന്നറിയിപ്പും താരം നൽകുന്നുണ്ട്. നിരവധി ഫോളോവോഴ്സുള്ള അക്കൗണ്ട് ഹോൾഡേഴ്സിനെ ഏത് രീതിയിൽ വേണമെങ്കിലും അവർ സമീപിക്കാം. എങ്ങനെയാണെന്ന് പറയാൻ പറ്റില്ലെന്നാണും താരം പറയുന്നു . ഒരുപാട് പേർക്ക് ഇത്തരത്തിൽ സംഭവിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് നടി അശ്വതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹൗക്ക് ചെയ്തിരുന്നു. കൂടാതെ നടി പ്രിയ മോഹന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിനും സമാനമായ പ്രശ്നം സംഭവിച്ചിരുന്നു.

കുടുംബവിളക്കിലെ കഥാപാത്രം

കുടുംബവിളക്കിൽ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂപിൻ ജോണി അവതരിപ്പിക്കുന്നത്. സുമിത്രയുടേയും സിദ്ധാർത്ഥിന്റേയും രണ്ടാമത്തെ മകനാണ് പ്രതീഷ്. കുടുംബവിളക്കിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിപ്പെടുന്നത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. പിതാവ് സിദ്ധാർത്ഥും സഹോദരനു ചേർന്ന് തള്ളിപ്പറയുമ്പോൾ സുമിത്രയ്ക്കൊപ്പം നിൽക്കുന്നത് മകൻ പ്രതീഷായിരുന്നു.

കുടുംബവിളക്ക് സീരിയൽ

2020 ൽ ആരംഭിച്ച കുടുംബവിളക്ക് റേറ്റിംഗിൽ ആദ്യ സ്ഥാനം നേടി മുന്നോട്ട് പോവുകയാണ്. നടി മീര വാസുദേവ് ആണ് പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. കൃഷ്ണകുമാർ മേനോൻ ആണ് അച്ഛൻ സിദ്ധാർത്ഥായി എത്തുന്നത്. അതിര മാധവ്, അനന്ദ് നാരായണൻ, അമൃത നായർ, ഡോ. ഷാജു എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബംഗാളി പരമ്പരയായ ശ്രീമോയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. കന്നഡ, മറാത്തി,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

കടപ്പാട്; ഫൺ കഫെ വീഡിയോ

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X