Don't Miss!
- Sports
IPL 2022: ഡിസിയെ തോല്‍പ്പിച്ചത് ടിം ഡേവിഡല്ല, റിഷഭ് പന്താണ് വില്ലന്‍!
- News
88-ാം ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റികക്ക്: ഷൈജു ദാമോദരന്‍
- Finance
കരടിയെ കാളകള്‍ പൂട്ടിയോ? അതോ വിപണിയില്‍ 'അയ്യപ്പനും കോശിയും' കളി തുടരുമോ! അടുത്തയാഴ്ച എങ്ങനെ?
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
- Lifestyle
വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്സ്ചുറൈസര്‍
- Technology
എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
ഫ്രീടൈം ആഘോഷമാക്കി ഇന്ദ്രജയും അനിരുദ്ധും, വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമാവുമ്പോൾ സെൽഫി വൈറലാവുന്നു...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടംബവിളക്ക്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കുടുംബവിളക്കിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമ താരം മീര വാസുദേവ് ആണ് പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. മീരയ്ക്കൊപ്പംകൃഷ്ണകുമാർ മേനോൻ, നൂപിൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായണൻ, ആതിര മാധവ്, രേഷ്മ , ശ്രീലക്ഷ്മി എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഭവ ബഹുലമായ കഥാപശ്ചാത്തലത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുകയാണ് .
നടൻ പ്രശ്നമായി, ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ അഭിനയക്കാൻ നയൻതാരയ്ക്ക് ബുദ്ധിമുട്ടെണ്ട് റിപ്പോർട്ട്
സീരിയലിനെ പോലെ തന്നെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരിലാണ് താരങ്ങളെ അറിയപ്പെടുന്നത്. കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആനന്ദ് നരായണൻ. സീരിയലിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണിത് . നല്ല പ്രതികരണമാണ് നടന് ലഭിക്കുന്നത്. സീരിയലിൽ നെഗറ്റീവ് ആണെങ്കിലും റിയൽ ലൈഫിൽ നടന് നിരവധി ആരാധകരുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. ഇതിലൂടെയാണ് നടൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്.
നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോൾ ആ ഒരു കാര്യത്തിൽ പേടിയുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സുരാജ്

സോഷ്യൽ മീഡിയയിൽ സജീവമാണ് ആനന്ദ്. സീരിയൽ വിശേഷവും തന്റെ സന്തോഷവും പങ്കുവെച്ച് നടൻ എത്താറുണ്ട്. ആനന്ദിന്റെ വീഡിയോകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതായണ് ലഭിക്കുന്നത്. സീരിയലിൽ ആനിരുദ്ധ് എത്രയും വേഗം നന്നായാൽ മതിയായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. നടൻ ശ്രീജിത്ത് വിജയ്ക്ക് പകരമാണ് ആനന്ദ് എത്തുന്നത്. വളരെ വേഗം തന്നെ നടനെ പ്രേക്ഷകർ അനിയായി അംഗീകരിക്കുതയായിരുന്നു,

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സഹതാരമായ അമൃതയ്ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അമൃത എന്ന പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ നടി അറിയപ്പെടുന്നത് ഡോക്ടർ ഇന്ദ്രജ എന്ന പേരിലാണ്. നെഗറ്റിവ് കഥാപാത്രത്തെ തന്നെയാണ് താരവും അവതരിരപ്പിക്കുന്നത്. വേദികയെ പോലെ തന്നെ കുടുംബവിളക്കിൽ പ്രേക്ഷകർ വെറുക്കുന്ന ഒരു കഥാപാത്രമാണിത്. ആനന്ദിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബ്രേക്ക് ടൈമിൽ എടുത്ത ചിത്രമാണിത്. അമൃതയെ ടാഗ് ചെയ്തു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആനന്ദിന്റെ പുതിയ പോസ്റ്റ് കുടുംബവിളക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നല്ല കമന്റുകളാണ് ലഭിക്കുന്നത് കഥാപാത്രത്തെ കഥാപാത്രമായിട്ടാണ് പ്രേക്ഷകർ കണ്ടിരിക്കുന്നത്. രണ്ടും പേരുടേയും അഭിനയം പൊളിയാണെന്നാണ് ആരാധകരിൽ അധികം പേരും പറയുന്നത്. രണ്ടു പേർക്കും ആശംസയും നേരുന്നുണ്ട്. അനിരുദ്ധും ഇന്ദ്രജയും തമ്മിലുള്ള ബന്ധം സുമിത്രയും കുടുംബാംഗങ്ങളും അറിഞ്ഞിരിക്കുകയാണ്. ഇതിന്റെ പേരിൽ ശ്രീനിലയത്തിൽ പൊട്ടിത്തെറികൾ നടക്കുമ്പോഴാണ് ഇന്ദ്രജയുമായുള്ള ചിത്രം അനിരുദ്ധ് പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രജയുടെ പദ്ധതി പൊളിച്ച് കൊടുക്കമമെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ അനന്യയെ ബോൾഡ് ആക്കണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

സഹതാരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ആനന്ദിനുള്ളത്. മുൻപ് ഒരിക്കൽ ആനന്ദിന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷം പങ്കുവെച്ച് അമൃത എത്തിയിരുന്നു. അ വീഡിയോയിൽ സീരിയലിൽ കണ്ട അമൃതയെ ആയിരുന്നില്ല പ്രേക്ഷകർ കണ്ടത്. ഇത്രയും പാവം ആയിരുന്നോ എന്നായിരുന്നു പ്രേക്ഷകർ ചോദിച്ചത്. ഡോക്ടർ ഇന്ദ്രജയുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നാണ് അമൃത തുറന്ന് പറഞ്ഞിരുന്നു, കാസർഗോഡ് സ്വദേശിയാണ് താരം. 'തിങ്കൾകലമാൻ' എന്ന സീരിയൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് കുടുംബവിളക്കിൽ നിന്ന് വിളി വരുന്നത്. അമൃതയ്ക്ക് മുൻപ് ഷഹ്നു ആയിരുന്നു ഇന്ദ്രജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഏറെ ടെൻഷനോടെയാണ് കുടുംബവിളക്കിൽ അഭിനയിക്കാൻ എത്തിയതെന്നും അമൃത അന്ന് പറഞ്ഞിരുന്നു. പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ് ഡോക്ടർ ഇന്ദ്രജ. താൻ വന്ന് ചെയ്താൽ കുളമാവുമോ എന്ന് പേടിയുണ്ടായിരുന്നു. ആദ്യ ദിവസം നല്ല ടെൻഷൻ ഉണ്ടായിരുന്നതായി അമൃത പറയുന്നു. ടെൻഷൻ കാരണം ആദ്യ ദിവസം ചെറുതായി കരഞ്ഞുവെന്നും അമൃത കൂട്ടിച്ചേർത്തു. ആനന്ദുമായി വളരെ അടുത്ത സൗഹൃദമാണ് അമൃതയ്ക്കുള്ളത്.

അന്ന് പ്രണയത്തെ കുറിച്ചും അമൃത പറഞ്ഞിരുന്നു. ഇപ്പോൾ പ്രണയമില്ലെന്നും എന്നാൽ ഉണ്ടായിരുന്നു എന്നുമായിരുന്നു അമൃത പറഞ്ഞത്. ആദ്യ പ്രണയം ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു വെന്നും ഇപ്പോൾ അയാൾ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നും അമൃത പറഞ്ഞു. സീരിയസായ പ്രണയത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു . നാല് വർഷം നീണ്ടു നിന്ന ബന്ധമായിരുന്നു അത്. വീട്ടിലൊക്കെ ഇതിനെ കുറിച്ച് താൻ പറഞ്ഞിരുന്നു. എന്നാൽ അത് പിന്നെ വേർപിരിയുകയായിരുന്നു. ആൾ ഭയങ്കര പൊസസീവ് ആയിരുന്നു. നമ്മുടെ കരിയറിലേയ്ക്ക് അടുത്ത ചുവട് വയ്ക്കാൻ പറ്റാതെ വന്നപ്പോൾ രണ്ട് പേരും പരസ്പരം പറഞ്ഞ് പിരിയുകയായിരുന്നു. നോർത്തിന്ത്യൻ ആയിരുന്നുവെന്നും പ്രണയകഥ പങ്കുവെച്ച് കൊണ്ട് പറഞ്ഞു

തിങ്കൾ കലമാനിലൂടെയാണ് നടി മിനിസ്ക്രീനിൽ എത്തിയത്. ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയൽ സജീവമാണ് അമൃത. തന്റെ ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന്റെ ലഭിക്കുന്നത്. അധികവും സ്റ്റൈലീഷ് ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്. അമൃതയുടെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

കുടുംബവിളക്കിൽ നിന്ന് ഒരു അമൃത പോയ സമയത്താണ് അമൃത ഗണേശ് എത്തുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഒരു അമൃത പോയപ്പോൾ മറ്റൊരു അമൃത എത്തിയോ എന്നാണ് ആരാധകർ അന്ന് ചോദിച്ചത് . സിദ്ധുവിന്റേയും സുമിത്രയുടേയും മകളായ ശീതൾ എന്ന കഥാപാത്രത്തെ അമൃത നായർ ആയിരുന്നു അവതരിപ്പിച്ചിരുന്നത്. പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു താരം. ഈ അടുത്ത ഇടയ്ക്കാണ് നടി സീരിയലിൽ നിന്ന് മാറിയത്. പാർവതി വിജയ് ആയിരുന്നു ആദ്യം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി മാറിയതോടെയാണ് അമൃത ഈ കഥാപാത്രത്തിലെത്തിയത്. അമൃതയ്ക്ക് പകരം ശ്രീലക്ഷ്മി ഈ കഥാപത്രത്തിൽ എത്തിയിട്ടുണ്ട്.
-
ബിഗ് ബോസ് ഷോയില്‍ നിന്ന് അപര്‍ണ്ണ പുറത്ത്, ഈ എവിക്ഷന് പലര്‍ക്കുമുള്ള മുന്നറിയിപ്പ്...
-
നീ കരുത്തുള്ളവളാണെന്ന് വീണ്ടും തെളിയിച്ചു, ആ നിന്റെ അടുത്താണോ ബിഗ് ബോസിന്റെ ടാസ്ക്, ധന്യയോട് ഭര്‍ത്താവ്
-
'അടുത്ത സുഹൃത്തുക്കളായിരുന്നു, നിറം സിനിമയിലെ കുഞ്ചാക്കോ ബോബനേയും ശാലിനിയേയും പോലെ'; ബീന ആന്റണി