For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെളളത്തിലേയ്ക്ക് മുങ്ങി, കുമിളകൾ വന്നു, മരണത്തെ മുന്നിൽ കണ്ട നിമിഷത്തെ കുറിച്ച് കുടുംബവിളക്കിലെ അനി

  |

  മിനിസക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. നടി മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയെ പോലെ തന്നെ സീരിയലിലെ മറ്റ് താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആനന്ദ് നാരായണൻ. സ്വന്തം പേരിനെക്കാളും ഡോ. അനിരുദ്ധ് എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സുമിത്രയുടേയും സിദ്ധാർത്ഥിന്റേയും മൂത്തമകനാണ അനി. സീരിയലിൽ അൽപം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

  പാവാടയിലും ബ്ലൗസിലും അതീവ സ്റ്റൈലീഷായി ഋതു മന്ത്ര, താരത്തിന്റെ ചിത്രം കാണാം

  ഒരിക്കൽ നമ്മൾ മഞ്ജുവിനെ പരിചയപ്പെട്ടാൽ പിന്നെ മറക്കില്ല, അടുത്ത സൗഹൃദത്തെ കുറിച്ച് ബൈജു

  സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും ആനന്ദിന് റിയൽ ലൈഫിൽ കൈനിറയെ ആരാധകരുണ്ട്. അമ്മ സുമിത്രയ്ക്ക് എതിരാണ് അനി എങ്കിലും ആനന്ദിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് ആനന്ദ് നാരായണൻ. സ്വന്തമായി ഒരു യുട്യൂബ് ചാനലും അദ്ദേഹത്തിനുണ്ട്. അതിലൂടെ പ്രേക്ഷകരുടെ മുന്നിൽ അദ്ദേഹം എത്താറുണ്ട്, അധികവും മറ്റ് താരങ്ങളുടെ വിശേഷവുമായിട്ടാണ് ആനന്ദ് എത്താറുള്ളത്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുമുണ്ട്.

  വേദികയെ ഉപേക്ഷിച്ച് സൂര്യയെ വിവാഹം ചെയ്ത് സിദ്ധാർത്ഥ്, സുമിത്ര കൂടി വേണമായിരുന്നു എന്ന് ആരാധകർ

  Alone Behind The Scene Video-പുതിയ ലുക്കില്‍ കിടുവായി ലാലേട്ടൻ

  ആനന്ദിന്റ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. പ്രേക്ഷകർ ചോദിക്കാറുമുണ്ട്. ആരാധകരുടെ നിരന്തരമുള്ള അഭ്യർത്ഥന പ്രമാണിച്ച് താരം സ്വന്തം വിശേഷം പങ്കുവെച്ചിരുന്നു. നേരത്തെ, ജനിച്ച് വളർന്ന വീടും അവിടത്തെ ഓർമകളുമാണ് നടൻ ആരാധകരുമായി പങ്കുവെച്ചത്. ഈ വീഡിയോ വൈറലായിരുന്നു. പ്രിയപ്പെട്ട താരം ജനിച്ച് വളർന്ന് വീട് കണ്ടതിലുളള സന്തോഷം പങ്കുവെച്ച് അന്ന് ആരാധകർ എത്തിയിരുന്നു.
  എല്ലാം വീടും സൂപ്പർ. എല്ലാം നല്ല ഓർമ്മയാണല്ലോ. പഴയ വീടും പുതിയ വീടും എല്ലാം കണ്ടതിൽ വള്ളരെ സന്തോഷമെന്നും ആരാധകർ പറഞ്ഞു. അനിരുദ്ധിനോടുഴള്ള ദേഷ്യം മാറുന്നത് ഈ വീഡിയോകളിലൂടെ ആണെന്നും പ്രേക്ഷകർ പറഞ്ഞിരുന്നു.

  ഇപ്പേഴിത പുതിയ വീഡിയോയിലൂടെ തന്റെ വിശേഷവുമായി നടൻ എത്തിയിരിക്കുകയാണ്. മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ചാണ് നടൻ പറയുന്നത്. തന്റെ ലൈഫ് സ്റ്റോറി പറയുന്നതിന്റെ ഭാഗമായിട്ടാണ് ഇക്കാര്യം പറഞ്ഞത്. രണ്ട് സംഭവങ്ങളാണ് നടൻ പറയുന്നത്. ഒന്ന് കുട്ടിക്കാലത്ത് സംഭവിച്ചതും മറ്റൊന്ന്. 2019 ൽ നടന്നതുമാണ്. നടന്റെ കഥ പറയൽ ശൈലി സൂപ്പർ ആണെന്നാണ് ആരാധകർ പറയുന്നത്. എല്ലാ വീഡിയോയും പോലെ ഈ ലൈഫ് സ്റ്റോറിയും വൈറലായിട്ടുണ്ട്.

  ബാല്യകാലത്തെ സംഭവമാണ് ആദ്യം പറഞ്ഞത്. കഥ പറയുന്നതിന് മുൻപ് തന്നെ സ്കൂളിലേയ്ക്ക് നടന്ന് പോയിരുന്ന വഴികളെ കുറിച്ചും മറ്റുമൊക്കെ നടൻ ആമുഖമായി പറയുന്നുണ്ട്. തോടും ചാലുമൊക്കെ താണ്ടിയായിരുന്നു അന്ന് സ്കൂളിലേയ്ക്ക് പോയിരുന്നതെന്നാണ് ആനന്ദ് പറയുന്നത്. ആ വഴികളും നടൻ വീഡിയോയിൽ കാണിക്കുന്നുണ്ട്. 9 വയസ്സുളളപ്പോഴാണ് മരണത്തെ മുഖാമുഖം കണ്ട സംഭവത്തെ കുറിച്ച് വെളുപ്പെടുത്തിയത്. കസിൻസിനൊപ്പമായിരുന്നു അന്ന് സ്കൂളിൽ പോയിരുന്നത്. ഒരു തോട് കടന്ന് വേണം വീട്ടിലേയ്ക്ക് പോകാൻ. ഒരിക്കൽ ആ തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. സംഭവത്തെ കുറിച്ച് നടൻ പറയുന്നത് ഇങ്ങനെ...

  9 വയസായിരുന്നു അന്ന് പ്രായം. കസിൻ ബ്രദറിനും സിസ്റ്ററിനും ഒപ്പം സ്കൂൾ വിട്ട് വരുകയായിരുന്നു. അന്ന് മഴയുളള ദിവസമായിരുന്നു. തോട് നിറഞ്ഞ് വെളളം പാലത്തിൽ മുട്ടി കിടക്കുകയാണ്. അന്ന് സ്കൂൾ നേരത്തെ വിട്ടു. ആദ്യമായ ഞങ്ങൾ പാലത്തിരുന്ന് വളളം ഉണ്ടാക്കി കളിച്ചു. സ്കൂൾ നേരത്തെ വിട്ടത് കൊണ്ട് തന്നെ കുട്ടികൾ എല്ലാം വീട്ടിൽ പോയി. വള്ളം ഒഴുക്കി വിട്ടതിന് ശേഷം കസിൻസിനും പാലം കടന്ന് തന്നെ കാത്തു നിന്നു. ലാസ്റ്റ് വള്ളം ഒഴുക്കാൻ നേരം ബാഗിലെ ഭാരം കാരണം നിറഞ്ഞ് കിടന്ന് തോട്ടിലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു. അന്ന് നീന്താൻ അറിയില്ലയിരുന്നു. വെളളത്തിലേയ്ക്ക് താഴ്ന്ന് പോയി. ഞാനും കസിൻസും നിലവിളിച്ചു എങ്കിലും ആരും കേട്ടില്ല. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. പെട്ടെന്ന് തന്നെ ജീവൻ എന്ന ചേട്ടൻ വന്ന് എന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. ദൈവ കൊണ്ട് വന്ന ആളായിട്ടാണ് ജീവൻ ചേട്ടനെ തോന്നിയത്.

  മറ്റൊരു സംഭവം നടന്നത് 2019 ൽ ആണ്. അതൊരു ആക്സിഡന്റ് ആയിരുന്നു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു. അന്ന് ഏഷ്യനെറ്റിലും സീ കേരളത്തിലും ഒരുമിച്ച് സീരിയൽ ചെയ്യുന്ന സമയമായിരുന്നു. രണ്ട് സീരിയൽ ചിത്രീകരണങ്ങളും ഒരുമിച്ചു വന്നു. ഷൂട്ടിങ്ങിനായി രാവിലെ മൂന്ന് മണിയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു. ഉറക്കം വന്നപ്പോൾ ഒരു പമ്പിൽ വണ്ടി നിർത്തിയിട്ട് ഒന്ന് ഉറങ്ങി. ശേഷമാണ് വീണ്ടും യാത്ര തുടർന്നത്. എന്നാൽ ഒരു സ്ഥലത്ത് വെച്ച മറ്റൊരു വാഹനം വരുന്നത് പോലെ തോന്നി, വേഗം തന്നെ വണ്ടി വെട്ടിച്ചു. അടുത്ത് പാർക്ക് ചെയ്തിരുന്ന ഒരു മാരുതിയിൽ പോയി ഇടിച്ചു. എന്നാൽ തന്റെ ഭാഗ്യം കൊണ്ട് ആ മാരുതിയിൽ ആരു ഉണ്ടായിരുന്നില്ല. തനിക്കും വലിയ പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലെന്നും നടൻ പറയുന്നു. അന്ന് ഒരു വലിയ ദുന്തമാണ് ഒഴിവായതെന്നും കൂട്ടിച്ചേർത്തു.

  വീഡിയോ ; കടപ്പാട്, ആനന്ദ് യുട്യൂബ് ചാനൽ

  Read more about: serial
  English summary
  Kudumbavilakku serial Fame Anand narayanan Opens Up About His Accident In childhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X