For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലസ് ടു വില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ്; അഭിനയം പോരെന്ന് പറഞ്ഞ് ഒഴിവാക്കിയ നിമിഷത്തെ കുറിച്ച് ആനന്ദ്

  |

  കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തിലൂടെ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ആനന്ദ് നാരായണന്‍. അതിനൊപ്പം യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ ആനന്ദിന്റെ രസകരമായ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ലൊക്കേഷനില്‍ നിന്നും സഹതാരങ്ങള്‍ക്കൊപ്പമുള്ള വീഡിയോസാണ് ആനന്ദ് കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ഭാര്യയെ കുറിച്ചും സീരിയല്‍ രംഗത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചുമൊക്കെ തുരന്ന് പറയുകയാണ് നടന്‍. തുടക്ക കാലത്ത് പല അവസരങ്ങളും തനിക്ക് നഷ്ടപ്പെടേണ്ടതായി വന്നിരുന്നു. പിന്നീട് എല്ലാം ശരിയാവുകയായിരുന്നു എന്നാണ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആനന്ദ് പറയുന്നത്. വിശദമായി വായിക്കാം...

  ''അവതാരകനായിട്ടാണ് എന്റെ തുടക്കം. സംസാരിക്കാന്‍ ഇഷ്ടമായിരുന്നു. ടെലിവിഷന്‍ ഷോ കളും മറ്റും ചെയ്യുമ്പോഴാണ് അഭിനയിച്ചാലോ എന്ന് തോന്നിയത്. അങ്ങനെ ഒരു സീരിയല്‍ ലഭിച്ചു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ പരമ്പര. ഷൂട്ടിംഗിനായി ലൊക്കേഷനില്‍ ചെന്നു. ആദ്യ സീനെടുത്തു. ഒരു തവണ എടുത്ത് നോക്കി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും മൂന്നും തവണ ചെയ്യിപ്പിച്ചിട്ടും അഭിനയം പോര എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി. പറ്റിയ ജോലി അഭിനയമല്ല, അവതരണമാണ് എന്ന് പറഞ്ഞ് പരിഹസിച്ചതും ഇന്നും മനസിലുണ്ട്.

  വളരെ സങ്കടത്തോടെയാണ് ആ ലൊക്കേഷനില്‍ നിന്നും ഇറങ്ങി വന്നത്. അന്ന് വീട്ടില്‍ വന്ന് അമ്മയോടും അമ്മൂമ്മയോടുമൊക്കെ കാര്യം തുറന്ന് പറഞ്ഞു. ആ ദിവസം ഭാര്യ എന്നോട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നുണ്ട്. മനസില്‍ മുഴുവന്‍ വിഷമം നിറഞ്ഞ് നിന്നിട്ടും അതൊന്നും മുഖത്ത് കാണിക്കാതെ വീട്ടില്‍ വന്ന് അഭിനയിച്ചില്ലേ. അത് തന്നെയാണ് യഥാര്‍ഥ അഭിനയം. പരിഹസിച്ചവര്‍ക്ക് മുന്‍പില്‍ ഒരു ഷോര്‍ട്ട് ഫിലിം ഇല്ലെങ്കിലും അഭിനയിക്കണമെന്നും അവള്‍ പറഞ്ഞു. അന്ന് ആ സംവിധായകന്‍ എന്റെ നെഞ്ചിലേക്ക് കോരിയിട്ട തീ എന്നെ വളരാന്‍ സഹായിച്ചെന്ന് പറയാം.

  ഇന്ന് എനിക്ക് അദ്ദേഹത്തോട് ഒരു ഗുരുവിനോട് എന്ന പോലെയുള്ള ബഹുമാനമാണുള്ളത്. രതീഷ് ഭാര്‍ഗവിന്റെ നീലാംബരി എന്നൊരു പ്രോജക്ടായിരുന്നു പിന്നീട് വന്നത്. ആ സീരിയലിന് വേണ്ടി കുറച്ച് എപ്പിസോഡുകള്‍ എടുത്തെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ പരമ്പര സംപ്രേക്ഷണം ചെയ്തില്ല. അങ്ങനെ രണ്ടാമതൊരു തിരിച്ചടി കൂടി കിട്ടി. പിന്നെ കുറേ നാള്‍ കഴിഞ്ഞ് രതീഷേട്ടന്‍ എന്നെ വിളിച്ച് മറ്റൊരു പ്രോജക്ടിന്റെ കാര്യം പറഞ്ഞു. അന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചത് എന്നെ വെച്ച് ചെയ്താല്‍ ശരിയാവുമോ എന്നായിരുന്നു.

  ഏഷ്യാനെറ്റിലെ കാണാകണ്മണി എന്ന സീരിയലായിരുന്നത്. ഒരു മികച്ച തുടക്കം തന്നതിന് രതീഷേട്ടനോടാണ് കടപ്പാട്. ആ വര്‍ഷം മികച്ച പുതുമുഖ നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സിന്റെ നോമിനേഷനിലും എന്റെ പേര് വന്നു. എനിക്ക് അവാര്‍ഡ് കിട്ടിയില്ലെങ്കിലും അന്നത്തെ അവാര്‍ഡ് നൈര്ര് ഏറെ ആസ്വദിച്ചു. ഏഷ്യാനെറ്റില്‍ അവാര്‍ഡ് നടക്കുമ്പോള്‍ ഒരു പാസ് കിട്ടാന്‍ വേണ്ടി ഓടി നടന്ന എനിക്ക് നോമിനേഷന്‍ സ്‌ക്രീനില്‍ കാണിക്കുന്നത് കുടുംബത്തോടൊപ്പം മുന്‍നിരയിലിരുന്ന് കാണാന്‍ സാധിച്ചതില്‍ സന്തോഷമായിരുന്നു.

  ജയസൂര്യയ്ക്ക് വേണ്ടി എഴുതിയ സിനിമയല്ല, സണ്ണി പിറന്നതിനെ കുറിച്ച് വെളിപ്പെടുത്തി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

  Recommended Video

  രുക്മിണിയമ്മയ്ക്ക് വാക്ക് നല്‍കി മോഹന്‍ലാല്‍, വീഡിയോ കാണാം l Mohanlal l Rugmini Amma

  പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ഞാന്‍ പ്രണയിച്ച് തുടങ്ങിയത്. കുറേ നാള്‍ നീണ്ട പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ഭാര്യ മിനി ആനന്ദ്. സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു. ഒരു മോനും മോളുമാണ് ഉള്ളത്. സൗഹൃദത്തിന് ഒത്തിരി പ്രധാന്യം കൊടുക്കുന്നത് ആളായത് കൊണ്ട് സീരിയലില്‍ എത്തിയതിന് ശേഷം ഒത്തിരി നല്ല സൗഹൃദങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ആനന്ദ് പറയുന്നത്. അതുപോലെ ഇന്‍സ്റ്റാഗ്രാമില്‍ വരുന്ന ഒട്ടുമിക്ക മെസേജുകള്‍ക്കും മറുപടി കൊടുക്കാറുണ്ടെന്നും താരം പറയുന്നു.

  മഞ്ജു വാര്യര്‍ പറയുന്ന അനുഭവങ്ങളും കഥയും കേട്ടിരിക്കാന്‍ നല്ല രസമാണ്; പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ജയസൂര്യ

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Serial Fame Anand Narayanan Opens Up About His Love Story With Wife Mini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X